തുര്‍ക്കിയിലെ ഹഗിയ സോഫിയയിലുള്ള പരിശുദ്ധ കന്യകാമറിയത്തിന്റെയും ശിശുവായ ക്രിസ്തുവിന്റെയും ചിത്രം. സിംഹാസനസ്ഥയായ മറിയത്തിന്റെ മടിത്തട്ടില്‍ ക്രിസ്തു ഇരിക്കുന്നു. മറിയത്തിന്റെ വലതുകൈ ശിശുവിന്റെ തോളില്‍ വച്ചിരിക്കുന്നു. ഇടത്തേ കൈയില്‍ ഒരു തൂവാലയും കാണാം. ഹഗിയ സോഫിയയുടെ കിഴക്കേയറ്റത്തെ അര്‍ദ്ധ താഴികക്കുടത്തിന് മുകളിലാണ് ഈ ചിത്രം വിരചിതമായിരിക്കുന്നത്. ഒമ്പതാം നൂറ്റാണ്ടില്‍ ഫോട്ടിയസ് ഒന്നാമന്‍ പാത്രിയര്‍ക്കീസിന്റെ കാലത്ത് രചിക്കപ്പെട്ടതാണെന്നാണ് പാരമ്പര്യം.