ടോണിയുടെ ബേക്കറിയാത്ര – Shalom Times Shalom Times |
Welcome to Shalom Times

ടോണിയുടെ ബേക്കറിയാത്ര


നോമ്പ് ആരംഭിച്ചപ്പോള്‍ത്തന്നെ ടോണി മധുരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ഓഫിസിലേക്കുള്ള വഴിയിലെ തന്റെ പ്രിയപ്പെട്ട ബേക്കറി പ്രലോഭിപ്പിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ ആ വഴി ഒഴിവാക്കി മറ്റൊരു വഴിയിലൂടെ യാത്രചെയ്യാനും തുടങ്ങി. പക്ഷേ ഒരു പ്രഭാതത്തില്‍ യാദൃച്ഛികമായി ബേക്കറിക്കുമുന്നിലൂടെ പോകേണ്ടിവന്നു. ഷോപ്പിനെ സമീപിക്കുമ്പോഴേക്കും കണ്ണാടിച്ചില്ലിലൂടെ ചോക്കലേറ്റുകളുടെയും ചീസ് കേക്കുകളുടെയുമെല്ലാം ശേഖരം കാണാമായിരുന്നു.
ടോണിക്ക് അവ കഴിക്കാന്‍ കൊതിതോന്നി,. പെട്ടെന്ന് ഓര്‍ത്തു, ”ഞാനിത് ഉപേക്ഷിച്ചതല്ലേ, വീണ്ടും കഴിക്കുന്നത് ശരിയല്ലല്ലോ.” എന്നാല്‍ ഒന്ന് പ്രാര്‍ത്ഥിച്ചുനോക്കാം. ”കര്‍ത്താവേ, കാര്യങ്ങള്‍ ഇനി അങ്ങയുടെ കൈയിലാണ്. ഞാന്‍ മധുരം ഏതെങ്കിലും കഴിക്കണമെന്നാണ് അങ്ങയുടെ ആഗ്രഹമെങ്കില്‍ ബേക്കറിയുടെ മുന്നില്‍ത്തന്നെ കാര്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കണം!”
ഇപ്രകാരം പ്രാര്‍ത്ഥിച്ച് മുന്നോട്ടുപോയ ടോണിക്ക് ഒടുവില്‍ ഷോപ്പിനുമുന്നില്‍ത്തന്നെ പാര്‍ക്കിംഗിന് കിട്ടി. പക്ഷേ എട്ടുതവണ ആ കെട്ടിടത്തിനുചുറ്റും കറങ്ങിവന്നതിനുശേഷമാണെന്നുമാത്രം! ഒടുവില്‍ മധുരം കഴിക്കുകയും അന്ന് ജോലിസ്ഥലത്ത് സമയത്തിനെത്താന്‍ സാധിക്കാതെവരികയും ചെയ്തു. അതിനുശേഷമാണ് പറ്റിയ തെറ്റിനെക്കുറിച്ച് പുനര്‍ചിന്തയുണ്ടണ്ടായതും.
”നല്ലതുചെയ്യുന്നില്ലെങ്കില്‍ പാപം വാതില്‍ക്കല്‍ത്തന്നെ പതിയിരിപ്പുണ്ടെന്ന് ഓര്‍ക്കണം. അത് നിന്നില്‍ താത്പര്യം വച്ചിരിക്കുന്നു; നീ അതിനെ കീഴടക്കണം” (ഉല്‍പത്തി 4/7)