നമ്മുടെ മക്കള്‍ക്കു വേണ്ടി വിശുദ്ധ മോനിക്കയോടും വിശുദ്ധ അഗസ്റ്റിനോടും ഉള്ള പ്രാര്‍ത്ഥന – Shalom Times Shalom Times |
Welcome to Shalom Times

നമ്മുടെ മക്കള്‍ക്കു വേണ്ടി വിശുദ്ധ മോനിക്കയോടും വിശുദ്ധ അഗസ്റ്റിനോടും ഉള്ള പ്രാര്‍ത്ഥന

വിശുദ്ധ മോനിക്കയേ, അങ്ങയുടെ പ്രാര്‍ത്ഥന കേട്ട നല്ല ദൈവത്തിന്റെ അനന്ത കാരുണ്യത്തെ പ്രതി എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ, എന്നെ സഹായിക്കണേ. അങ്ങയുടെ പ്രിയപുത്രന്‍ വിശുദ്ധ അഗസ്റ്റിനെപ്രതി എന്റെ മക്കളെ അമ്മയുടെ ആത്മീയ മക്കളായി സ്വീകരിക്കണമേ. ഭൂമിയില്‍വച്ച് അങ്ങയുടെ പ്രിയപുത്രന് വേണ്ടി അര്‍പ്പിച്ച പ്രാര്‍ത്ഥനകള്‍ അനുസ്മരിക്കണേ. അതുപോലെ എന്റെ മക്കളും സ്വര്‍ഗത്തില്‍ എത്തുന്നതുവരെ അങ്ങ് അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണേ.

വിശുദ്ധ അഗസ്റ്റിന്‍, ഇതുപോലുള്ള ഒരു അമ്മയെ അങ്ങേക്ക് തന്ന നല്ല ദൈവത്തെപ്രതി എന്റെ മക്കളില്‍ ദൈവഹിതം നിറവേറ്റപ്പെടാന്‍ സ്വര്‍ഗത്തില്‍ അങ്ങ് അര്‍പ്പിക്കുന്ന അര്‍ത്ഥനകളില്‍ എന്റെ മക്കളെ സമര്‍പ്പിക്കണേ. യേശുവിന്റെ തിരുരക്തത്തില്‍ പൊതിഞ്ഞ് വിശുദ്ധിയില്‍ എന്റെ മക്കളെ സംരക്ഷിക്കണേ….(നിയോഗം പറയുക). അങ്ങയുടെ സ്വന്തം എന്നവണ്ണം അവരെ സ്വീകരിക്കണമേ, ആമ്മേന്‍.