വീടുപണിയും ശമ്പളവര്‍ധനവും – Shalom Times Shalom Times |
Welcome to Shalom Times

വീടുപണിയും ശമ്പളവര്‍ധനവും

ഞാന്‍ ശാലോമിന്റെ വായനക്കാരിയും അതോടൊപ്പം ഏജന്റുമാണ്. രണ്ട് സാക്ഷ്യങ്ങള്‍ പങ്കുവയ്ക്കട്ടെ. ഞങ്ങളുടെ വീടുപണിക്ക് സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിയപ്പോള്‍ തടസങ്ങള്‍ മാറിയാല്‍ ശാലോമില്‍ സാക്ഷ്യപ്പെടുത്താമെന്ന് തീരുമാനിക്കുകയും യോഹന്നാന്‍ 14/14 വചനം 1001 തവണ എഴുതുകയും ചെയ്തു. 2022 ഡിസംബര്‍ 30-ന് വീടുപണി പൂര്‍ത്തിയായി.

കൂടാതെ എന്റെ മകന് ജോലിയില്‍ ശമ്പളവര്‍ധനവിനുവേണ്ടി പ്രാര്‍ത്ഥിച്ചു. ശമ്പളം വര്‍ധിച്ചാല്‍ കൂടുതല്‍ ശാലോം ടൈംസ് മാസിക വിതരണം ചെയ്യാമെന്നും നേര്‍ന്നിരുന്നു. പ്രാര്‍ത്ഥന സഫലമായി, മകന് ശമ്പളം വര്‍ധിക്കുകയും കൂടുതല്‍ ശാലോം ടൈംസ് വിതരണം ചെയ്യാന്‍ സാധിക്കുകയും ചെയ്തു.
എലിസബത്ത് വില്‍സണ്‍, മാടക്കത്ര, തൃശൂര്‍