അലക്‌സാണ്ടര്‍ ചക്രവര്‍ത്തി യുദ്ധത്തില്‍ പിടിച്ചെടുത്ത സ്വത്തുക്കള്‍ വിതരണം ചെയ്യുകയായിരുന്നു. കണ്ടുനിന്ന ഒരാള്‍ പറഞ്ഞു: പാര്‍മെനിയോക്ക് ആവശ്യത്തിലും അധികം ഇപ്പോള്‍ത്തന്നെ കൊടുത്തുകഴിഞ്ഞു. അപ്പോള്‍ അലക്‌സാണ്ടര്‍ പറഞ്ഞു: ശരിയായിരിക്കാം, എന്നാല്‍ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിക്ക് ഇത് നിസാരമാണ്. ചക്രവര്‍ത്തിയുടെ സമ്പത്തും പദവിയുമനുസരിച്ചാണ് ഞാന്‍ സമ്മാനം നല്കുന്നത്.”
അങ്ങനെയെങ്കില്‍ സകലത്തിന്റെയും ഉടയവനും സര്‍വശക്തനുമായ ദൈവം നമുക്കു നല്കുന്ന സമ്മാനങ്ങള്‍ എത്ര വിശിഷ്ടമായിരിക്കും!
”സ്വര്‍ഗീയമായ എല്ലാ ആത്മീയവരങ്ങളാലും ക്രിസ്തുവില്‍ നമ്മെ അനുഗ്രഹിച്ചവനും കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവുമായ ദൈവം സ്തുതിക്കപ്പെട്ടവനാകട്ടെ!” (എഫേസോസ് 1/3)