ഹംഗറിയിലെ പ്രവാചിക എന്നറിയപ്പെടുന്ന സിസ്റ്റര്‍ നതാലിയക്ക് പലപ്പോഴായി സ്വര്‍ഗം ലോകത്തിനായുള്ള സന്ദേശങ്ങള്‍ നല്കിയിരുന്നു. ഒരിക്കല്‍ സിസ്റ്റര്‍ നതാലിയ ഈശോയോട് ചോദിച്ചു, ”നിത്യരക്ഷ എന്തിനെ ആശ്രയിച്ചാണിരിക്കുന്നത്?”
ഈശോ മറുപടി നല്കി, ”ഇന്നത്തെ ഒരു ദിവസത്തെയോ ഇന്നലെയെയോ ആശ്രയിച്ചല്ല നിത്യരക്ഷ. 40 വര്‍ഷം മുമ്പുള്ള ഒരു ദിവസത്തെ ആശ്രയിച്ചുമല്ല. പകരം അന്ത്യനിമിഷത്തെ ആശ്രയിച്ചാണ് നിത്യരക്ഷ. അതുകൊണ്ട് പാപങ്ങളെക്കുറിച്ച് നിരന്തരം പശ്ചാത്തപിക്കുക ആവശ്യമാണ്.
ഞാന്‍ നിന്നെ രക്ഷിച്ചതുകൊണ്ടാണ് നിനക്ക് നിത്യരക്ഷ ലഭിച്ചത്. അത് നിന്റെ യോഗ്യതകൊണ്ടല്ല. നിത്യതയില്‍ നിനക്ക് ലഭിക്കുന്ന മഹത്വത്തിന്റെ പദവിമാത്രമാണ് നിന്റെ യോഗ്യതകളെ ആശ്രയിച്ചിരിക്കുന്നത്. അതുകൊണ്ട് നിരന്തരമായി നീ അഭ്യസിക്കേണ്ട രണ്ട് കാര്യങ്ങളുണ്ട്.
1. പാപങ്ങളെക്കുറിച്ചുള്ള പശ്ചാത്താപം.
2. എന്റെ ഈശോയേ, എന്റെ ആത്മാവിനെ അങ്ങേക്ക് ഞാന്‍ കയ്യേല്‍പിക്കുന്നു എന്ന് കൂടെക്കൂടെ ഉരുവിടുക.