ഈശോ പഠിപ്പിച്ച ഒരു പ്രാര്‍ത്ഥന – Shalom Times Shalom Times |
Welcome to Shalom Times

ഈശോ പഠിപ്പിച്ച ഒരു പ്രാര്‍ത്ഥന

എന്റെ കര്‍ത്താവേ, അങ്ങ് ചെയ്തതുപോലെ സഹനങ്ങളെ സ്‌നേഹിക്കാനുള്ള കൃപ എനിക്ക് നല്‍കണമേ! അങ്ങ് ചെയ്തതുപോലെ കുരിശുവഹിക്കാനുള്ള കൃപ  എനിക്ക് നല്‍കണമേ! ഓ എന്റെ കര്‍ത്താവേ! എന്റെ എല്ലാ പ്രവൃത്തികളിലും അങ്ങയെ എപ്പോഴും മഹത്വപ്പെടുത്താനും അങ്ങയുമായുള്ള ഐക്യത്തില്‍ സദാ വ്യാപരിക്കുന്നതിനും അങ്ങയുടെ ഹിതം തിരിച്ചറിഞ്ഞ് അത് നിറവേറ്റാനും വേണ്ട കൃപ എനിക്ക് നല്‍കണമേ. യേശുവിന്റെ അമ്മയായ മറിയമേ, എന്റെ ആത്മാവിന്റെ അമ്മേ, സഹനങ്ങളെയും ആന്തരികമായ ആത്മീയജീവിതത്തെയും സ്‌നേഹിക്കാനുള്ള മാര്‍ഗം ദയവായി എന്നെ പഠിപ്പിക്കണമേ, ആമ്മേന്‍.
‘ഭൂലോകത്തിന്റെ വിജയരാജ്ഞി’