ഒരു കുഞ്ഞ് അല്പം ബുദ്ധിയുറയ്ക്കുമ്പോഴേതന്നെ തന്റെ അപ്പനും അമ്മയ്ക്കുംവേണ്ടി എങ്ങനെ അധ്വാനിക്കാം എന്ന് ചിന്തിക്കുമോ? ഇല്ല. പകരം ആ കുഞ്ഞ് മാതാപിതാക്കളോടുള്ള സ്‌നേഹം പ്രകടിപ്പിക്കുകയാണ് ചെയ്യുക. കെട്ടിപ്പിടിക്കുക, ഉമ്മവയ്ക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യും. അതാകട്ടെ മാതാപിതാക്കള്‍ക്ക് ഏറെ സന്തോഷമാണുതാനും.
ഇതുപോലെ നമ്മുടെ മറ്റ് പ്രവൃത്തികളെക്കാളും അധ്വാനങ്ങളെക്കാളുമെല്ലാം ഉപരി ദൈവത്തിന് താത്പര്യം നമ്മുടെ സ്‌നേഹത്തിലാണ്. അതിനാല്‍ത്തന്നെ പ്രാര്‍ത്ഥനയില്‍ ദൈവത്തോട് സ്‌നേഹം പ്രകടിപ്പിക്കുന്നതും നമ്മുടെ വികാരവിചാരങ്ങള്‍ തുറന്ന മനസോടെ പങ്കുവയ്ക്കുന്നതും നന്ദി പറയുന്നതും എല്ലാം അവിടുത്തേക്ക് ഏറെ പ്രീതികരമാണ്. അപ്പോള്‍ പ്രാര്‍ത്ഥന ശ്വാസോച്ഛ്വാസംപോലെ സ്വാഭാവികവും ലളിതവും ആയിക്കൊള്ളും.
സാധു ഇട്ടിയവിരാ