യേശുനാമം വൃഥാ ഉപയോഗിക്കാതിരിക്കുന്നതിന് – Shalom Times Shalom Times |
Welcome to Shalom Times

യേശുനാമം വൃഥാ ഉപയോഗിക്കാതിരിക്കുന്നതിന്

ദൈവമേ, സ്വര്‍ഗത്തിലും ഭൂമിയിലും ഭൂമിക്കടിയിലും അവിടുന്ന് സൃഷ്ടിച്ച എല്ലാ ജീവജാലങ്ങളില്‍നിന്നും അങ്ങയുടെ പരിശുദ്ധനാമത്തിന് സ്തുതിയും ആരാധനയും സ്‌നേഹവും മഹത്വവും ഉണ്ടായിരിക്കട്ടെ. വിശുദ്ധ കുര്‍ബാനയിലും എല്ലാ സക്രാരികളിലും എഴുന്നള്ളിയിരിക്കുന്ന ഈശോയുടെ നാമത്തിനും അതുപോലെതന്നെ അവിടുത്തെ എത്രയും ദിവ്യഹൃദയത്തിനും മറിയത്തിന്റെ സ്‌നേഹം നിറഞ്ഞ വിമലഹൃദയത്തിനും ലോകമെമ്പാടും സവിശേഷമായ സ്തുതിയും ആരാധനയും ഉണ്ടായിരിക്കട്ടെ.

ഓ, എന്റെ ഈശോയേ, ആത്മാക്കള്‍ക്കുവേണ്ടിയുള്ള അങ്ങയുടെ സ്‌നേഹദാഹത്തിന് എപ്പോഴും ശമനമുണ്ടാകുമാറാകട്ടെ. എന്നും എല്ലാ മനുഷ്യഹൃദയങ്ങളും അങ്ങയെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുമാറാകട്ടെ, ആമ്മേന്‍.