യേശുവിന് പ്രിയങ്കരമായ ഒരു പ്രാര്‍ത്ഥന – Shalom Times Shalom Times |
Welcome to Shalom Times

യേശുവിന് പ്രിയങ്കരമായ ഒരു പ്രാര്‍ത്ഥന

”പിതാവായ ദൈവമേ, അങ്ങിത് കനിഞ്ഞരുള
ണമേ. എന്റെയും ഈശോയുടെയും പാദങ്ങള്‍ ഒന്നിച്ച് നടത്തണമേ. ഞങ്ങളുടെ കരങ്ങള്‍ ഒന്നുചേര്‍ന്നിരിക്കണമേ. ഞങ്ങളുടെ ഹൃദയങ്ങള്‍ ഒന്നിച്ച് മിടിക്കണമേ, ഞങ്ങളുടെ സത്തകള്‍ ഒന്നായിരിക്കട്ടെ. ഞങ്ങളുടെ ചിന്തകളും മനസും ഒന്നായിരിക്കണമേ; ഞങ്ങളുടെ കാതുകള്‍ ഒന്നുചേര്‍ന്ന് നിശബ്ദതയില്‍ ശ്രവിക്കട്ടെ. പരസ്പരം ഞങ്ങള്‍ മിഴികളില്‍ ഐക്യത്തോടെ നോക്കിയിരിക്കട്ടെ; ഞങ്ങളുടെ അധരങ്ങള്‍ ഒരുമിച്ച് നിത്യപിതാവിനോട് കരുണയ്ക്കായി പ്രാര്‍ത്ഥിക്കട്ടെ”

‘പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിലെ സ്‌നേഹാഗ്നിജ്വാല’, എലിസബത്ത് സാന്റോ എന്ന വീട്ടമ്മയ്ക്ക് ഈശോ വെളിപ്പെടുത്തിയത്