പാസ്സിയിലെ വിശുദ്ധ മേരി മഗ്ദലേനയോട് ദൈവപിതാവ് പറഞ്ഞത്… – Shalom Times Shalom Times |
Welcome to Shalom Times

പാസ്സിയിലെ വിശുദ്ധ മേരി മഗ്ദലേനയോട് ദൈവപിതാവ് പറഞ്ഞത്…

”എന്റെ പുത്രന്റെ ശരീരത്തില്‍ ചെയ്യപ്പെട്ടതിലൂടെ എന്റെ നീതി കാരുണ്യമായി മാറി. ആബേലിന്റെ രക്തംപോലെ ക്രിസ്തുവിന്റെ രക്തം പ്രതികാരത്തിനുവേണ്ടി നിലവിളിക്കുന്നില്ല. മറിച്ച് അത് കരുണയാണ് ചോദിക്കുന്നത്. എന്റെ നീതിക്ക് ആ രക്തത്തിന്റെ അപേക്ഷ നിരസിക്കാനാവില്ല. ഒരിക്കല്‍ ശിക്ഷിക്കാനായി ഉയര്‍ത്തപ്പെട്ട നീതിയുടെ കരങ്ങളെ അവ ഇനി ഉയര്‍ത്തപ്പെടാതിരിക്കാന്‍വേണ്ടി യേശുവിന്റെ രക്തം ബന്ധിക്കുന്നു.”