മൂന്നാം ക്ലാസുകാരിയുടെ പ്രാര്‍ത്ഥന – Shalom Times Shalom Times |
Welcome to Shalom Times

മൂന്നാം ക്ലാസുകാരിയുടെ പ്രാര്‍ത്ഥന

എന്റെ മകള്‍ മൂന്നാം ക്ലാസിലെത്തിയിട്ടും ഉറക്കത്തില്‍ അറിയാതെ മൂത്രമൊഴിക്കുന്ന ശീലം മാറിയിരുന്നില്ല. അവള്‍ക്കും അത് മാറണമെന്ന് ആഗ്രഹമുണ്ടെങ്കിലും എത്ര ശ്രമിച്ചിട്ടും ആ പ്രശ്‌നം മാറാതെ തുടര്‍ന്നു. അങ്ങനെയിരിക്കേ ഒരു ദിവസം ശാലോമില്‍ എല്ലാ വെള്ളിയാഴ്ചകളിലും നടക്കുന്ന പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ പങ്കെടുക്കാനായി ഞങ്ങള്‍ പോയി. അന്ന് അവിടെവച്ച് ആരും പറയാതെതന്നെ മകള്‍ ഉറക്കത്തില്‍ മൂത്രമൊഴിക്കുന്ന ശീലം മാറ്റിത്തരണമേ എന്ന് പ്രത്യേകം പ്രാര്‍ത്ഥിച്ചിരുന്നു. പിന്നീട് കണ്ടത് ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടലാണ്. അവളുടെ ആ പ്രശ്‌നത്തില്‍നിന്ന് അവള്‍ക്ക് മോചനം കിട്ടി. കുഞ്ഞുമനസിന്റെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയ്ക്ക് ദൈവം കനിവോടെ ഉത്തരം നല്കുകയായിരുന്നു. ഈശോയ്ക്ക് നന്ദി.
മഞ്ജുഷ, കോഴിക്കോട്‌