തിരഞ്ഞെടുക്കപ്പെട്ടവരുടെ പ്രത്യേകത – Shalom Times Shalom Times |
Welcome to Shalom Times

തിരഞ്ഞെടുക്കപ്പെട്ടവരുടെ പ്രത്യേകത

തിരഞ്ഞെടുക്കപ്പെട്ടവര്‍ മറിയത്തെ തങ്ങളുടെ മാതാവും ഗുരുനാഥയുമായി ബഹുമാനിക്കുന്നു, ഹൃദയപൂര്‍വ്വം സ്‌നേഹിക്കുന്നു. അവള്‍ക്ക് പ്രീതികരമെന്ന് വിചാരിക്കുന്നത് എന്തും അവര്‍ തീക്ഷ്ണതയോടെ ചെയ്യുന്നു. മറിയം പാപത്തോടും, തന്നോട് തന്നെയും മരിക്കാന്‍ (തന്നിഷ്ടത്തെ കീഴടക്കാന്‍) സഹായിക്കുന്നതിന് അവള്‍ അവരുടെ പാപങ്ങള്‍ ആകുന്ന ചര്‍മവും സ്വാര്‍ത്ഥസ്‌നേഹവും ഉരിഞ്ഞെടുക്കുന്നു.

അങ്ങനെ, തന്നോടുതന്നെ മരിച്ചവരെമാത്രം സ്വന്തം ശിഷ്യരും സ്‌നേഹിതരുമായി സ്വീകരിക്കുന്ന യേശുവിനെ തൃപ്തിപ്പെടുത്താന്‍ അവള്‍ അവരെ പ്രാപ്തരാക്കുന്നു. സ്വര്‍ഗീയ പിതാവിന്റെ അഭിരുചിക്കും ഉപരിമഹത്വത്തിനും അനുയോജ്യമാംവിധം അവരെ ഒരുക്കുക; അത് മറിയത്തിനാണ് മറ്റാരെക്കാള്‍ കൂടുതല്‍ അറിയാവുന്നത്.
വിശുദ്ധ ലൂയി മോണ്ട്‌ഫോര്‍ട്ട്