തന്റെ കുട്ടിയോടുള്ള വാത്സല്യം നിമിത്തം ആ അമ്മ കുട്ടി പഠിക്കുന്ന പ്രൈമറി സ്‌കൂളില്‍ ഒരു വോളന്റിയര്‍ ആയി നില്‍ക്കാന്‍ തീരുമാനിച്ചു. അധികം വൈകാതെ ആ അമ്മയ്ക്ക് ഒരു കാര്യം മനസിലായി. കുട്ടികള്‍ക്ക് എപ്പോഴും പരാതിയാണ്. ‘അവള്‍ എന്നെ ഇടിച്ചു,’ ‘അവന്‍ എന്റെ പുസ്തകം എടുത്തു’…
ഈ കുട്ടികളുടെ പരാതി മാറ്റി അവരെ നന്മയില്‍ വളര്‍ത്താന്‍ എന്തുചെയ്യാന്‍ കഴിയും എന്നായി അവളുടെ ചിന്ത.
പരാതികള്‍ക്കുപകരം മറ്റ് കുട്ടികള്‍ തങ്ങള്‍ക്ക് ചെയ്ത നന്മകള്‍ ഒരു കടലാസുതുണ്ടിലെഴുതി ക്ലാസ് ടീച്ചറിന് നല്കുക എന്ന ആശയം ലഭിച്ചു. സ്‌കൂള്‍ അധികൃതരുടെ അനുവാദത്തോടെ ആ ആശയം നടപ്പിലാക്കി.
‘ഒറ്റയ്ക്കിരുന്നപ്പോള്‍ അടുത്തുവന്നിരുന്നു’, ‘പേന നിലത്തുനിന്ന് എടുത്തുതന്നു’… എന്നിങ്ങനെയുള്ള കൊച്ചുകൊച്ചുനന്മപ്രവൃത്തികളായിരുന്നു കുട്ടികള്‍ നല്കിയ കടലാസുതുണ്ടുകളില്‍…. ആ അമ്മ അത് സ്‌കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പതിച്ച് അലങ്കരിച്ചു.
സാവധാനം ഈ പദ്ധതി കുട്ടികളില്‍ ഒരു ആവേശമായി മാറുകയും അവര്‍ കൂടുതല്‍ നന്മ ചെയ്യുന്നവരാവുകയും ചെയ്തു.
ലിറ്റില്‍ തിംഗ്‌സ് മീന്‍ എലോട്ട്, എല്ലി ബൗണ്‍ ഹേലി