മാസിക സഹായകമാകുന്നത് ഇങ്ങനെ… – Shalom Times Shalom Times |
Welcome to Shalom Times

മാസിക സഹായകമാകുന്നത് ഇങ്ങനെ…

ശാലോം ടൈംസ് മാസിക പതിവായി വായിക്കുന്ന ആളാണ് ഞാന്‍. അതില്‍ വരുന്ന അനുഭവകഥകള്‍ എന്റെ മനസിനെ വല്ലാതെ സ്വാധീനിക്കാറുണ്ട്. ഈശോയോട് പ്രാര്‍ത്ഥനയിലൂടെ അടുത്ത ബന്ധം നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ അതെല്ലാം എന്നെ വളരെയധികം സഹായിക്കുന്നു. ഒരു സാധാരണ വീട്ടമ്മയായ ഞാന്‍ എത്ര തിരക്കുണ്ടെങ്കിലും, ശാലോം മാസിക കൈയില്‍ കിട്ടിയാല്‍ ഉടനെ അത് മുഴുവന്‍ വായിച്ചുതീര്‍ത്തിട്ടേ മറ്റെന്തും ചെയ്യൂ.

വിദേശത്ത് പോയ മകള്‍ക്ക് ഒരു പാര്‍ട്ട്-ടൈം ജോലി ലഭിക്കാന്‍വേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു. ”എന്റെ നാമത്തില്‍ നിങ്ങള്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാനത് ചെയ്തുതരും”(യോഹന്നാന്‍ 14/14) എന്ന വചനം ആയിരം തവണ എഴുതുകയും ശാലോം മാസികയില്‍ സാക്ഷ്യം അറിയിക്കാമെന്ന് നേരുകയും ചെയ്തു. അതിന്റെ ഫലമായി പഠനവുമായി ബന്ധപ്പെട്ട ജോലിതന്നെ മകള്‍ക്ക് ലഭിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി!

ജിന്‍സി റോയി, വാഴപ്പിള്ളി, മൂവാറ്റുപുഴ