Article – Page 32 – Shalom Times Shalom Times |
Welcome to Shalom Times

ചിലരെയെങ്കിലും ‘കരയിപ്പി’ക്കണം!

ശാലോം ടി.വിയില്‍ ഈയടുത്ത നാളുകളില്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രോഗ്രാം ആണ്  ‘ഇറ്റ്‌സ് ഗോഡ്.’  തികച്ചും സാധാരണക്കാരായ മനുഷ്യരുടെ ജീവിതങ്ങളില്‍ കര്‍ത്താവ് നടത്തിയ ശക്തമായ ഇടപെടലുകളെക്കുറിച്ച് അവര്‍തന്നെ പങ്കുവയ്ക്കുന്ന പ്രോഗ്രാം. ആ അനുഭവങ്ങള്‍ കേള്‍ക്കുന്ന ആരും പറഞ്ഞുപോകും, ഇറ്റ്‌സ് ഗോഡ്, അത് കര്‍ത്താവാണ്! ഒരു എപ്പിസോഡ് ഷൂട്ട് ചെയ്യുന്ന സമയത്ത് സംഭവിച്ചത് ഒരു അസാധാരണ കാര്യമായിരുന്നുവത്രേ.… Read More

ഇങ്ങനെ വളര്‍ത്താം എളിമ

എളിമ എന്നാല്‍ നാം സൃഷ്ടികളാണെന്ന അവസ്ഥയെക്കുറിച്ചുള്ള അവബോധവും ദൈവവുമായുള്ള ബന്ധത്തില്‍ നമ്മെക്കുറിച്ചുള്ള ശരിയായ അറിവുമാണ്. എല്ലാ നല്ല ആഗ്രഹങ്ങളും പ്രവൃത്തികളും ദൈവത്തില്‍നിന്നാണ് ഉത്ഭവിക്കുന്നത്. ഈ യാഥാര്‍ത്ഥ്യങ്ങളുടെ പ്രായോഗികമായ അംഗീകാരമാണ് എളിമ. നമ്മുടെ ശൂന്യതയെക്കുറിച്ചുള്ള ശരിയായ അവബോധത്തിന്റെ ഫലമായി, ദൈവസന്നിധിയില്‍ ആരാധനാത്മകമായ ഒരു മനോഭാവമുണ്ടാകുന്നതിനെ എളിമ എന്ന് വിളിക്കാം. മനസിന്റെയും ഇച്ഛാശക്തിയുടെയും സ്വഭാവേനയുള്ള ഒരു ആഭിമുഖ്യമാണത്. അത്… Read More

വിദേശകാറും ദൈവികസന്ദേശവും

ഡിഗ്രി പഠനകാലത്ത് പ്രാര്‍ത്ഥനയിലേക്ക് ഞാന്‍ തിരിച്ച് വരുന്നത് ബ്രദര്‍ എല്‍വിസ് കോട്ടൂരാന്‍ നയിച്ച ധ്യാനത്തിലൂടെയാണ്. അല്പനാള്‍ കഴിഞ്ഞ് പങ്കെടുത്ത വേറൊരു ധ്യാനത്തില്‍, രോഗശാന്തിവരമുള്ള ഒരു ബ്രദര്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ പറഞ്ഞ ഒരു സന്ദേശം, ‘വിദേശത്ത് കാര്‍ ഓടിക്കുന്നതായി കാണുന്നു’ എന്ന്. എനിക്ക് സന്തോഷമായി. രണ്ട് ആഴ്ചക്കുള്ളില്‍ ഡ്രൈവിംഗ് ലൈസന്‍സിന്റെ ടെസ്റ്റ് ഉണ്ടായിരുന്നു. അത് വിജയിക്കുമെന്ന് ഉറപ്പായല്ലോ.… Read More

അവള്‍ പിന്‍മാറിയില്ല!

എന്നും ദൈവാലയത്തില്‍ മണി അടിക്കുന്നതിനുമുമ്പേ എഴുന്നേറ്റ് പ്രാര്‍ത്ഥിക്കുന്ന ദമ്പതികളായിരുന്നു അവര്‍. അനുഗൃഹീതമായ ഒരു കുടുംബം. എങ്കിലും അവര്‍ക്ക് ജനിച്ച മൂന്ന് പെണ്‍മക്കളും കുഞ്ഞിലേതന്നെ മരിച്ചുപോയത് അവരെ വല്ലാതെ സങ്കടപ്പെടുത്തി. ആശ്വാസത്തിനായും ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നതിനായും പല ദൈവാലയങ്ങളിലും പോയി പ്രാര്‍ത്ഥിച്ചിരുന്നു. ഉപവാസമെടുത്ത് കരഞ്ഞ് പ്രാര്‍ത്ഥിക്കുന്നതും പതിവ്. ഒടുവില്‍ ദൈവം അവര്‍ക്ക് ആണ്‍മക്കള്‍ക്കൊപ്പം ഒരു പെണ്‍കുഞ്ഞിനെ നല്കി.… Read More

ഞാനിന്ന് ജീവിച്ചിരിക്കുന്നതിന്റെ കാരണം

കോവിഡ് -19 പകര്‍ച്ചവ്യാധി കേരളത്തില്‍ രൂക്ഷമായ കാലം. ഞാന്‍ ഒരു കോളേജിലാണ് താമസം. കോവിഡ് മൂലം കോളജ് പൂര്‍ണമായി അടഞ്ഞു കിടക്കുന്നു. ഞാനും സഹായിയായ ചേട്ടനും മാത്രം കോളജ് കെട്ടിടത്തിന്റെ രണ്ട് അറ്റത്തായി താമസിക്കുന്നു. കോവിഡ് പിടിക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചാണ് ജീവിതം. എങ്കിലും ഒരു ദിവസം കേടായ ഫോണ്‍ നന്നാക്കുവാന്‍ രണ്ട് കടകളില്‍ പോകേണ്ടി വന്നു.… Read More

ആ പൂക്കള്‍ വെറുതെയായില്ല…

വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ആ ദിവസം ഇന്നും ഞാനോര്‍ക്കുന്നുണ്ട്. എന്റെ മൂത്ത മകള്‍ അഞ്ജന അന്ന് മൂന്നാം ക്ലാസിലാണ്. പക്ഷേ അവള്‍ക്ക് പഠനവൈകല്യമുള്ളതിനാല്‍ മലയാളമോ ഇംഗ്ലീഷോ അക്ഷരങ്ങള്‍പോലും ശരിയായി അറിയില്ല. ഒരു ദിവസം ടീച്ചര്‍ നിവൃത്തിയില്ലാതെ, വളരെ ദേഷ്യത്തോടെ അവളെ ഒന്നാം ക്ലാസില്‍ അവളുടെ അനിയത്തിക്കൊപ്പം കൊണ്ടുപോയി ഇരുത്തി. ഇത് അവള്‍ക്ക് വലിയ വിഷമമുണ്ടാക്കി. അന്ന് വീട്ടില്‍വന്ന് ഇക്കാര്യമെല്ലാം… Read More

പാദ്രെ പിയോക്ക് ‘കൊടുത്ത പണി’

മുറിയില്‍ തനിച്ചിരുന്നു ബോറടിച്ചു. കട്ടിലില്‍ കിടന്ന് മുകളിലേക്ക് നോക്കിയപ്പോള്‍ ചുമരില്‍ ഒരു പുള്ളിക്കാരന്‍ നെഞ്ച് വിരിച്ചിരിക്കുന്നു. കുറച്ചു കാലം മുന്‍പ് എന്റെ കൂട്ടുകാരി സമ്മാനിച്ചതാണ്. ആ ചുവര്‍ചിത്രത്തിലേക്ക് കുറച്ചു നേരം നോക്കിക്കിടന്നു. ചിത്രം വിശുദ്ധ പാദ്രെ പിയോയുടേതാണ്. ഇതിപ്പോള്‍ കാലം കുറെ ആയി പുള്ളിക്കാരന്‍ എന്നെ വീക്ഷിച്ചു കൊണ്ടിരിക്കുന്നു. പക്ഷേ ഞാന്‍ അത്ര മൈന്‍ഡ് ചെയ്തിട്ടില്ല.… Read More

ദൈവം എന്റെ ശത്രുപക്ഷത്തോ?

ഓ ദൈവമേ, അങ്ങേക്ക് എന്തുപറ്റി? അങ്ങെന്താണ് ഒരു ശത്രുവിനെപ്പോലെ എന്നെ നേരിട്ടാക്രമിക്കുന്നത്? അവിടുത്തെ വിശ്വസ്തതയും വാഗ്ദാനങ്ങളും എവിടെ? എവിടെപ്പോയി അവിടുത്തെ അചഞ്ചലസ്‌നേഹം? അവിടുത്തെ പ്രിയജനമായ ഇസ്രായേലിനെ (ഞങ്ങളെ) ചെങ്കടല്‍ പിളര്‍ന്ന് സുരക്ഷിത സ്ഥലമായ കാനാനിലേക്ക് നയിച്ച ഇസ്രായേലിന്റെ നായകനും ദൈവവുമായ കര്‍ത്താവേ, അങ്ങ് ഇന്ന് എവിടെയാണ്? അങ്ങ് ഞങ്ങളെ തീര്‍ത്തും പരിത്യജിച്ചുകളഞ്ഞോ? ശത്രുക്കള്‍ നിന്റെ ജനമായ… Read More

കയ്യിലുണ്ട് ആ താക്കോല്‍

കുറച്ച് നാളുകള്‍ക്ക് മുമ്പ് പരിചയപ്പെട്ട ഒരമ്മയുണ്ട്. ഭിന്നശേഷിക്കാരനായ ഫൗസ്റ്റോ എന്ന മകനെയും കൂട്ടിക്കൊണ്ട് ഇറ്റലിയിലുള്ള ആ ദൈവാലയത്തോട് ചേര്‍ന്ന് കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലത്ത് ബില്യാര്‍ഡ്‌സ് കളിക്കാന്‍ എത്തുന്ന ഒരമ്മ. എല്ലാ ദിവസവും വൈകുന്നേരം മകനെ വീല്‍ചെയറിലിരുത്തി ആ അമ്മയെത്തും. എണ്‍പതിലേറെ പ്രായമുണ്ട് ആ അമ്മയ്ക്ക്. കളിതുടങ്ങി തന്റെ ഊഴമെത്തുമ്പോള്‍ ചതുരബോര്‍ഡിലൂടെ വെള്ളകുഞ്ഞിപ്പന്ത് തട്ടി ബാക്കിയുള്ള കുഞ്ഞിപ്പന്തുകളെ… Read More

ദൈവസ്വരം എങ്ങനെ തിരിച്ചറിയാം?

ദൈവം നമ്മോട് സംസാരിക്കുന്നത് തിരിച്ചറിയുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അത് ചിലപ്പോള്‍ വചനം വായിക്കുമ്പോഴാകാം. അല്ലെങ്കില്‍ വചനം ശ്രവിക്കുമ്പോഴാകാം. അതുമല്ലെങ്കില്‍ ഒരു സദ്ഗ്രന്ഥത്തിലൂടെയാകാം. ചിലപ്പോള്‍ മറ്റുള്ളവരുടെ പരിഹാസങ്ങളിലൂടെപ്പോലും ആകാം. ”ദൈവം ഒരിക്കല്‍ ഒരു രീതിയില്‍ പറയുന്നു. പിന്നെ വേറൊരു രീതിയില്‍. എന്നാല്‍, മനുഷ്യന്‍ ഗ്രഹിക്കുന്നില്ല” (ജോബ് 33/14). പൂര്‍വകാലങ്ങളില്‍ പ്രവാചകന്മാര്‍ വഴി വിവിധ ഘട്ടങ്ങളിലും വിവിധ… Read More