December 2023 – Page 3 – Shalom Times Shalom Times |
Welcome to Shalom Times

ഒരു കലണ്ടറിലൂടെ ദൈവം ചെയ്തത്….

നാളുകള്‍ക്കുമുമ്പ്, ഞങ്ങള്‍ കുടുംബസമേതം താമസിച്ചിരുന്ന സ്ഥലത്തുനിന്ന് കുറച്ച് ദൂരെയായി മാറി താമസിക്കേണ്ട ഒരു സാഹചര്യം വന്നു. 2013-ലായിരുന്നു അത്. സാമ്പത്തികമായും അല്ലാതെയുമെല്ലാം ഏറെ പരീക്ഷണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഞങ്ങള്‍ ദൈവത്തിലാശ്രയിച്ച് മുന്നോട്ട് പോവുകയായിരുന്നു. അവിടെ താമസം തുടങ്ങിയ ആദ്യവര്‍ഷങ്ങളില്‍ ഞങ്ങള്‍ക്ക് ശാലോം ടൈംസ് മാസികയൊന്നും ലഭിച്ചിരുന്നില്ല. എനിക്കും ഭാര്യയ്ക്കും ഏറ്റവും ഇഷ്ടപ്പെട്ട ഒരു മാസികയായിരുന്നു ശാലോം ടൈംസ്.… Read More

ഭൂഗോളത്തിന്‍മേല്‍ ബൈബിള്‍; ജനസാഗരമായി റാലി

ഡുംകാ: ഭൂഗോളത്തിന്‍മേല്‍ ബൈബിള്‍ ഉയര്‍ന്നുനില്‍ക്കുന്ന രൂപം വഹിക്കുന്ന വാഹനത്തോടുചേര്‍ന്ന് ജനസാഗരം ചലിച്ച ബൈബിള്‍ റാലിക്ക് സാക്ഷിയായി ജാര്‍ഖണ്ഡിലെ ഡുംകാ നഗരം. നാലുദിവസങ്ങളിലായി അവിടെ നടന്ന ബേസിക് എക്ലേസ്യല്‍ കമ്മ്യൂണിറ്റീസ് സിനഡ് കണ്‍വെന്‍ഷനോട് അനുബന്ധിച്ചാണ് ബൈബിള്‍ റാലി സംഘടിപ്പിച്ചത്. 25000-ഓളം പേര്‍ ഇതില്‍ പങ്കാളികളായി. റാലിയില്‍ ആകൃഷ്ടരായ ഹൈന്ദവവിശ്വാസികളും പങ്കുചേര്‍ന്നവരില്‍ ഉള്‍പ്പെടുന്നു. ജാര്‍ഖണ്ഡില്‍ ഭൂരിപക്ഷമുള്ള സന്താള്‍ വംശജരുടെ… Read More

വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു ഭൂതോച്ഛാടകന്റെ മുന്നറിയിപ്പ്

നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇവ സത്യവും യാഥാര്‍ത്ഥ്യവുമാണെന്ന വെളിപ്പെടുത്തലോടെ പ്രശസ്ത ഭൂതോച്ഛാടകന്‍ ഫാ. ഫ്രാന്‍സിസ്‌കോ ലോപസ് സെഡാനോ നല്കുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധേയമാണ്. ഹോളിസ്പിരിറ്റ് സഭാംഗമായ ഈ മെക്‌സിക്കന്‍ വൈദികന്റെ 40 വര്‍ഷത്തെ ഭൂതോച്ഛാടന ശുശ്രൂഷയ്ക്കിടെ 6000 പൈശാചികബാധകള്‍ ഒഴിപ്പിച്ചിട്ടുണ്ട്. പിശാചുക്കള്‍ ക്രിസ്തുവിന്റെ ഈ പുരോഹിതനെ വളരെയധികം ഭയപ്പെടുകയും അദേഹത്തിന്റെ സാന്നിധ്യത്തില്‍ വിറകൊള്ളുകയും ചെയ്യുന്നതായി കണ്ടിട്ടുണ്ട് എന്നദ്ദേഹം… Read More