
ഉപ്പ് എന്നതിന്റെ രാസനാമമാണ് സോഡിയം ക്ലോറൈഡ്. സോഡിയവും ക്ലോറിനും ചേര്‍ന്നതാണ് ഉപ്പ് എന്നാണ് അതിനര്‍ത്ഥം. വാസ്തവത്തില്‍, ഖരാവസ്ഥയിലുള്ള ലോഹമായ സോഡിയം ഒരു വിഷപദാര്‍ത്ഥംകൂടിയാണ്. ക്ലോറിനാകട്ടെ ഒരു വിഷവാതകവും. എന്നാല്‍ ഇവ രണ്ടും ഒന്നിച്ചുചേരുമ്പോള്‍ ഭക്ഷണത്തിന് രുചി ചേര്‍ക്കുന്ന ഉപ്പ് രൂപപ്പെടുന്നു.
പരസ്പരം ഒന്നിച്ചുചേര്‍ന്നപ്പോള്‍ വിഷഗുണമില്ലാത്ത വസ്തുവാണ് രൂപംകൊണ്ടത്. മാത്രവുമല്ല ഉപ്പ് ഭക്ഷണത്തില്‍ അലിഞ്ഞുചേര്‍ന്ന് രുചി പകരുന്ന പദാര്‍ത്ഥവുമാണ്. സാധനങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനും ഉപകരിക്കുന്നു.
നാം ജീവിക്കുന്ന സാഹചര്യങ്ങളില്‍ ഇതുപോലെ അഹം എന്ന ഭാവം നഷ്ടപ്പെടുത്താനും പൊരുത്തപ്പെടാനും തയാറായാല്‍ നാമും രുചി പകരുന്നവരും മറ്റുള്ളവരെ കേടുകൂടാതെ സൂക്ഷിക്കുന്നവരുമെല്ലാമായി മാറും.