
യേശുവിന്റെയും മറിയത്തിന്റെയും സംപൂജ്യമായ സംയുക്തഹൃദയങ്ങളേ, ഓരോ ആത്മാവിന്റെയും രക്ഷയും സംശുദ്ധിയും വിശുദ്ധിയും അഭിലഷിക്കുന്ന നിങ്ങൾ ലക്ഷ്യത്തിൽ ഒന്നാകുന്നുവല്ലോ. ഞങ്ങളുടെ ഹൃദയങ്ങളിലും അതുപോലെതന്നെ ലോകത്തിലും നിങ്ങളുടെ വിജയം കാംക്ഷിച്ചുകൊണ്ട് ഞങ്ങളുടെ കുടുംബത്തെ ഞങ്ങൾ നിങ്ങൾക്ക് പ്രതിഷ്ഠിക്കുന്നു.
കഴിഞ്ഞ കാലങ്ങളിലെ നിങ്ങളുടെ കരുണയുടെ തികവും ഭാവിയിലേക്കുള്ള നിങ്ങളുടെ കരുതലിന്റെ സമൃദ്ധിയും ഇപ്പോഴത്തെ ഈ നിമിഷത്തിൽ പിതാവിന്റെ തിരുമനസിന്റെ സർവാധിപത്യവും ഞങ്ങൾ മനസിലാക്കുകയും ഏറ്റുപറയുകയും ചെയ്യുന്നു. പരിശുദ്ധവും ദിവ്യവുമായ സ്നേഹം തിരഞ്ഞെടുക്കുന്നതിലൂടെ ഇപ്പോഴത്തെ ഈ നിമിഷം തുടക്കമിട്ടുകൊണ്ട് നിങ്ങളുടെ ജയോത്സവവാഴ്ചയിൽ ഭാഗഭാക്കുകളാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഈശോയുടെയും മറിയത്തിന്റെയും പ്രിയമുള്ള സംയുക്തഹൃദയങ്ങളേ, അപ്രകാരം നിങ്ങളോടുചേർന്ന് ഞങ്ങളും വിജയം വരിക്കട്ടെ.