ആനന്ദത്തിലേക്കുള്ള രാത്രികള്‍ – Shalom Times Shalom Times |
Welcome to Shalom Times

ആനന്ദത്തിലേക്കുള്ള രാത്രികള്‍

ഒരു ആത്മാവ് പുണ്യപൂര്‍ണതയുടെ പദവി പ്രാപിക്കുന്നതിനായി സാധാരണഗതിയില്‍, മുഖ്യമായി രണ്ടുതരം രാത്രികളിലൂടെ കടന്നുപോകേണ്ടിയിരിക്കുന്നു. ആത്മാവിന്റെ ശോധന അഥവാ സംസ്‌കരണം എന്നവയെ വിളിക്കാം. ഈ അവസ്ഥകളിലെല്ലാം രാത്രിയിലെന്നതുപോലെ ഒരുതരം ഇരുട്ടിലൂടെയാണ് ആത്മാവ് യാത്ര ചെയ്യുന്നത്. ആദ്യത്തെ രാത്രി അഥവാ ശോധന ആത്മാവിന്റെ ഇന്ദ്രിയങ്ങളുമായി ബന്ധപ്പെട്ടതാണ്. രണ്ടാമത്തെ രാത്രി ആധ്യാത്മികമണ്ഡലത്തിന്റെയും. ആദ്യത്തെ രാത്രി ആരംഭകരെ സംബന്ധിക്കുന്നതാണ്. ദൈവം അവരെ ധ്യാനപദവിയിലേക്ക് പ്രവേശിപ്പിക്കുവാന്‍ തുടങ്ങുമ്പോഴാണ് അതിന്റെ സന്ദര്‍ഭം. ആധ്യാത്മികമണ്ഡലത്തിനും അതില്‍ പങ്കുണ്ട്.

രണ്ടാമത്തെ രാത്രി പുരോഗമിക്കുന്നവര്‍ക്കുള്ളതാണ്. സായൂജ്യപദവിയിലേക്ക് ദൈവം അവരെ പ്രവേശിപ്പിക്കുവാന്‍ തിരുമനസാകുമ്പോഴാണ് അത് സംഭവിക്കുന്നത്. ആ രാത്രി അത്യന്തം ഇരുട്ട് നിറഞ്ഞതും കൂടുതല്‍ കടുത്ത സംസ്‌കരണത്തിന്റേതുമായിരിക്കും. എന്നാല്‍ ഇതിന്റെയെല്ലാം ആത്യന്തികഫലം ദൈവൈക്യമെന്ന അത്യന്തം ആനന്ദകരമായ പരമസായൂജ്യമാണ്.
വിശുദ്ധ യോഹന്നാന്‍ ക്രൂസ്