ആ യുവാവിന്റെ ആഗ്രഹം – Shalom Times Shalom Times |
Welcome to Shalom Times

ആ യുവാവിന്റെ ആഗ്രഹം

ഒരു യുവാവ് എന്നോട് പങ്കുവച്ച കാര്യമാണിത്. ധ്യാനം കൂടി ഈശോയുടെ സ്‌നേഹം അനുഭവിച്ചപ്പോള്‍മുതല്‍ അവന് ഒരാഗ്രഹം, ഈശോയ്ക്കുവേണ്ടി ജോലി ചെയ്യണം. എന്നാല്‍ കുടുംബം പുലര്‍ത്താന്‍ ആകെയുള്ള മാര്‍ഗം സ്വന്തമായി ഉണ്ടായിരുന്ന ഓട്ടോറിക്ഷയാണ്. അത് ഈശോയുടെ സമ്മാനമായി അവന്‍ മനസിലാക്കി. അതില്‍ ഈശോയുടെ ചിത്രവും തിരുവചനവും ഒട്ടിച്ചുവച്ചു.

ആരെങ്കിലും ഓട്ടോ വിളിച്ച് യാത്ര തുടങ്ങിയാല്‍ അവര്‍ക്കായി നിശ്ശബ്ദമായി പ്രാര്‍ത്ഥിക്കും. വളരെ ലളിതമാണ് പ്രാര്‍ത്ഥന, ”ഈശോയേ, ഈ യാത്രക്കാരനെ അങ്ങയുടെ പരിശുദ്ധാത്മാവുകൊണ്ടു നിറയ്ക്കണേ. സ്വര്‍ഗത്തില്‍ എത്തിക്കണേ.” ഇത്രയും പ്രാര്‍ത്ഥിച്ച് ഹൃദയത്തില്‍ സ്തുതിച്ചുകൊണ്ടിരിക്കും. അങ്ങനെ അനേകര്‍ക്കായി മധ്യസ്ഥപ്രാര്‍ത്ഥന ഉയരുന്ന ചാപ്പലായി മാറി അവന്റെ ഓട്ടോറിക്ഷ.
ആഗ്രഹമുണ്ടെങ്കില്‍ സുവിശേഷം നല്കാനുള്ള വഴികള്‍ ഈശോ കാണിച്ചുതരുകതന്നെ ചെയ്യും.

ഫാ. ജയിംസ് കിളിയനാനിക്കല്‍