അരമണിക്കൂറിനുള്ളില്‍ നടന്ന സൗഖ്യം – Shalom Times Shalom Times |
Welcome to Shalom Times

അരമണിക്കൂറിനുള്ളില്‍ നടന്ന സൗഖ്യം

എന്റെ ഇടതുചെവിയില്‍ ഇടയ്ക്കിടെ പഴുപ്പ് വരുമായിരുന്നു. പക്ഷേ ഡോക്ടറെ കാണാന്‍ പോയിരുന്നില്ല. 2019 ജൂണില്‍ അപ്രകാരം ചെവിപഴുപ്പുനിമിത്തം വേദന അനുഭവപ്പെട്ടുകൊണ്ടിരുന്ന സമയം. അന്ന് കോയമ്പത്തൂരിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. ഞങ്ങളുടെ ദൈവാലയത്തിലെ ഒരു ചേട്ടന്‍ പതിവുപോലെ എനിക്ക് ശാലോം ടൈംസ് മാസിക കൊണ്ടുവന്നുതന്നു. അത് കൈയില്‍ കിട്ടിയപ്പോള്‍ ഞാന്‍ ആ മാസിക തൊട്ടുകൊണ്ട് വളരെ സങ്കടത്തോടെ, സൗഖ്യത്തിനായി ഈശോയോട് പ്രാര്‍ത്ഥിച്ചു. അരമണിക്കൂര്‍ കഴിഞ്ഞതേയുള്ളൂ, എന്റെ ചെവിയിലെ പഴുപ്പും വേദനയും മാറിയതായി അനുഭവപ്പെട്ടു. പിന്നെ ഇതുവരെ ചെവിപഴുപ്പ് ഉണ്ടായിട്ടില്ല. അത്ഭുതകരമായി എന്നെ സൗഖ്യപ്പെടുത്തിയ ഈശോയ്ക്ക് നന്ദി.
ബീന ടി.എഫ്, തൈക്കാട്ടില്‍, തൃശൂര്‍