ഈശോ പഠിപ്പിച്ച ഒരു പ്രാര്‍ത്ഥന – Shalom Times Shalom Times |
Welcome to Shalom Times

ഈശോ പഠിപ്പിച്ച ഒരു പ്രാര്‍ത്ഥന

എന്റെ ദൈവമായ കര്‍ത്താവേ, ഈ അന്ധകാരത്തില്‍നിന്ന് അങ്ങയുടെ
പ്രകാശത്തിലേക്ക് എന്റെ ആത്മാവിനെ ഉയര്‍ത്തണമേ. അങ്ങയുടെ തിരുഹൃദയത്തില്‍ എന്റെ ആത്മാവിനെ മറയ്ക്കണമേ. വചനത്താല്‍ എന്റെ ആത്മാവിനെ പോഷിപ്പിക്കണമേ. അങ്ങയുടെ
പരിശുദ്ധനാമത്തില്‍ എന്റെ ആത്മാവിനെ അഭിഷേകം ചെയ്യണമേ. അങ്ങയുടെ പ്രഭാഷണം ശ്രവിക്കുവാന്‍ എന്റെ ആത്മാവിനെ ഒരുക്കണമേ. അങ്ങയുടെ മധുരസൗരഭ്യം വീശിക്കൊണ്ട് എന്റെ ആത്മാവിനെ പുനര്‍ജീവിപ്പിക്കണമേ. അങ്ങയുടെ ആത്മാവിനെ ആനന്ദിപ്പിക്കുവാന്‍ എന്റെ ആത്മാവിനെ വശീകരിക്കണമേ. പിതാവേ, അങ്ങയുടെ പരിശുദ്ധമായ മീറാ എന്റെമേല്‍ വീഴ്ത്തിക്കൊണ്ട് അങ്ങയുടെ പൈതലായ എന്നെ അലങ്കരിക്കണമേ. അങ്ങയുടെ ആത്മാവ് എനിക്ക് ജീവന്‍ നല്കി. ജീവന്റെ അപ്പമായ അങ്ങ് എന്റെ ജീവനെ പുനരുദ്ധരിച്ചു. അങ്ങയുടെ രക്തം പാനം ചെയ്യാന്‍ നല്കിക്കൊണ്ട് അങ്ങയോടൊപ്പം നിത്യതയില്‍ പങ്കുചേര്‍ന്ന് അങ്ങയുടെ രാജ്യത്തില്‍ എന്നേക്കും ജീവിക്കാന്‍ എന്നെ പ്രാപ്തനാക്കിയിരിക്കുന്നു.
അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം
പരിശുദ്ധരില്‍ പരിശുദ്ധന് മഹത്വം
നമ്മുടെ കര്‍ത്താവ് സ്തുതിക്കപ്പെടട്ടെ, എന്തെന്നാല്‍ അവിടുത്തെ കരുണയും സ്‌നേഹവും യുഗങ്ങളായി എന്നേക്കും വ്യാപിക്കുന്നു.
ആമ്മേന്‍
‘ദൈവത്തിലുള്ള യഥാര്‍ത്ഥജീവിതം’, വാസുലാ റിഡന്‍