അമ്മയെ ഞെട്ടിച്ച കുരുട്ടുബുദ്ധി – Shalom Times Shalom Times |
Welcome to Shalom Times

അമ്മയെ ഞെട്ടിച്ച കുരുട്ടുബുദ്ധി

രണ്ടാം ക്ലാസുകാരനായ കെവിനും ഒന്നാം ക്ലാസുകാരന്‍ റയനും വേണ്ടി അപ്പം തയാറാക്കുകയാണ് അമ്മ. ആദ്യത്തെ അപ്പം ആര്‍ക്ക് കിട്ടുമെന്ന കാര്യത്തില്‍ അവര്‍ തമ്മില്‍ വഴക്ക് തുടങ്ങി. ഇതുതന്നെ നല്ല തക്കം. അവര്‍ക്ക് ഒരു നല്ല പാഠം പറഞ്ഞുകൊടുക്കാമെന്ന് അമ്മ കരുതി.
അപ്പം മറിച്ചിടുന്നതിനിടയില്‍ അമ്മ പറഞ്ഞു, ”ഇപ്പോള്‍ ഇവിടെ ഈശോയാണ് ഇരിക്കുന്നതെങ്കില്‍ ഈശോ പറയും, എന്റെ സഹോദരന്‍ ആദ്യത്തെ അപ്പം എടുത്തോട്ടെ. എനിക്ക് അതുകഴിഞ്ഞ് മതി.”
ഇതുകേട്ടയുടനെ കെവിന്‍ റയനുനേരെ തിരിഞ്ഞു, ”റയന്‍, നീ ഈശോ ആയിക്കോളൂ!” കെവിന്റെ കുരുട്ടുബുദ്ധി അമ്മയെ ഞെട്ടിച്ചു. പിന്നെ അവനെ തിരുത്താനുള്ള പരിശ്രമമായിരുന്നു…
സ്വാര്‍ത്ഥനേട്ടങ്ങള്‍ക്കുവേണ്ടി മറ്റുള്ളവരെ ഉപയോഗിക്കാറുണ്ടോ എന്ന് നമുക്ക് സ്വയം പരിശോധിക്കാം.
”സ്‌നേഹം അനുചിതമായി പെരുമാറുന്നില്ല, സ്വാര്‍ത്ഥം അന്വേഷിക്കുന്നില്ല” (1 കോറിന്തോസ് 13/5).