തമാശ കലര്‍ത്തിയ പ്രാര്‍ത്ഥന! – Shalom Times Shalom Times |
Welcome to Shalom Times

തമാശ കലര്‍ത്തിയ പ്രാര്‍ത്ഥന!

പ്രിയ ദൈവമേ, ഇതുവരെ എല്ലാം നന്നായി പോയി. ഇന്ന് ഇതുവരെ ഞാന്‍ ഗോസിപ്പ് പറഞ്ഞിട്ടില്ല, ദേഷ്യപ്പെട്ടിട്ടില്ല, ആരോടും വെറുപ്പ് തോന്നുകയോ മുഷിപ്പ് തോന്നുകയോ സ്വാര്‍ത്ഥത കാണിക്കുകയോ ചെയ്തിട്ടില്ല. അതെല്ലാം ഓര്‍ക്കുമ്പോള്‍ സന്തോഷം.
പക്ഷേ, നേരം നല്ലവണ്ണം പുലര്‍ന്നുകഴിഞ്ഞു. നിമിഷങ്ങള്‍ക്കകം, ഞാന്‍ കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാന്‍ പോവുകയാണ് ദൈവമേ…. ഇനി അങ്ങയുടെ സഹായം വളരെയധികം ആവശ്യമാണ്. നന്ദി ദൈവമേ, ആമ്മേന്‍.
തന്റെ ബലഹീനത അംഗീകരിച്ചുകൊണ്ട് ദൈവസഹായം അഭ്യര്‍ത്ഥിക്കുന്ന ഓരോ വ്യക്തിയെയും അവിടുന്ന് സഹായിക്കുകതന്നെ ചെയ്യും.
സങ്കീര്‍ത്തകനോടൊപ്പം പ്രാര്‍ത്ഥിക്കാം, ”പ്രഭാതത്തില്‍ അങ്ങയുടെ കാരുണ്യംകൊണ്ട് ഞങ്ങളെ സംതൃപ്തരാക്കണമേ! ഞങ്ങളുടെ ആയുഷ്‌കാലം മുഴുവന്‍ ഞങ്ങള്‍ സന്തോഷിച്ചുല്ലസിക്കട്ടെ!” (സങ്കീര്‍ത്തനങ്ങള്‍ 90/14)