വിദ്യാര്‍ത്ഥികള്‍ക്ക് വിശുദ്ധ എഫ്രേമിന്റെ സഹായം – Shalom Times Shalom Times |
Welcome to Shalom Times

വിദ്യാര്‍ത്ഥികള്‍ക്ക് വിശുദ്ധ എഫ്രേമിന്റെ സഹായം

 

ഓ വിശുദ്ധ എഫ്രേം, അങ്ങേ അചഞ്ചല വിശ്വാസത്താലും ദൈവികസത്യങ്ങളെക്കുറിച്ചുള്ള ആഴമേറിയ ഉള്‍ക്കാഴ്ചകളാലും തിരുസഭയുടെ ശത്രുക്കളുടെ പാഷണ്ഡതകളോട് അങ്ങ് ധീരതയോടെ പോരാടി. പരിശുദ്ധാത്മാവിന്റെ വീണ എന്ന് വിളിക്കപ്പെടാന്‍ അങ്ങ് തീര്‍ത്തും യോഗ്യനാണ്. കാരണം, ദൈവം തന്റെ അനന്തകരുണയാല്‍ അങ്ങയെയും അങ്ങയുടെ അധ്വാനങ്ങളെയും അനുഗ്രഹിച്ചു.
ആത്മീയപ്രകാശം പ്രസരിപ്പിക്കുന്ന വിദഗ്ധനായ അധ്യാപകനേ, സാര്‍വത്രികസഭ അങ്ങയെ വിദ്യാര്‍ത്ഥികളുടെ പ്രത്യേകമധ്യസ്ഥനായി പ്രഖ്യാപിച്ചിരിക്കുന്നു. ഒരു വിദ്യാര്‍ത്ഥിയെന്ന നിലയില്‍ ഞാന്‍ അങ്ങേ മാധ്യസ്ഥ്യം തേടുന്നു. കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്ന് അങ്ങേ മാധ്യസ്ഥ്യശക്തിയാല്‍ എനിക്ക് ജ്ഞാനവും വിവേകവും നേടിത്തരേണമേ. അങ്ങനെ ദൈവത്തിന്റെ തിരുഹിതപ്രകാരം ഞാന്‍ ജീവിതത്തില്‍ വിജയം വരിക്കട്ടെ.