വിശുദ്ധ ഫൗസ്റ്റീനയോടുള്ള ജപം – Shalom Times Shalom Times |
Welcome to Shalom Times

വിശുദ്ധ ഫൗസ്റ്റീനയോടുള്ള ജപം

ദൈവത്തെ ഉത്തമമായി സ്‌നേഹിച്ച വിശുദ്ധ ഫൗസ്റ്റീനാ, സ്‌നേഹമാണ് സര്‍വ്വോത്കൃഷ്ടം എന്ന് സ്വന്തം ജീവിതത്തിലൂടെ ഞങ്ങള്‍ക്ക് കാണിച്ചു തന്നുവല്ലോ. ദൈവകാരുണ്യത്തിന്റെ പ്രവാചികയും പ്രേഷിതയും ആയിരിക്കാനുള്ള വിളിയില്‍ ഏറ്റവും വിശ്വസ്തതയോടെ അങ്ങ് സ്വയം സമര്‍പ്പിച്ചുവല്ലോ. അതിനാല്‍ ദൈവം അങ്ങേ അത്യധികം ഉയര്‍ത്തി. അങ്ങയെപ്പോലെ ദൈവത്തെ സ്‌നേഹിക്കുവാനും ദൈവത്തിലേക്ക് സര്‍വ്വ മനുഷ്യരെയും ആനയിക്കാനും ഞങ്ങളെ സഹായിക്കണമേ. ഞങ്ങളുടെ വിശ്വാസതീര്‍ത്ഥാടനത്തില്‍ കാലിടറാതെ ധീരമായി മുന്നേറുവാന്‍ തുണയായിരിക്കണമേ. ജീവിത ക്ലേശങ്ങളാലും തിന്മയുടെ പ്രലോഭനങ്ങളാലും ഞെരുങ്ങുന്ന ഞങ്ങളുടെ യാചനകള്‍ (നിയോഗം പറയുക) കനിവോടെ സ്വീകരിച്ചു കാരുണ്യവാനായ ദൈവത്തോട് ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ, ആമേന്‍
1 സ്വര്‍ഗസ്ഥനായ പിതാവേ… 1 നന്മനിറഞ്ഞ… 1 ത്രിത്വസ്തുതി.