രസകരമായി പഠിപ്പിക്കും: ‘സ്പിരിറ്റ് ജ്യൂസ് കിഡ്‌സി’ന് അവാര്‍ഡ് – Shalom Times Shalom Times |
Welcome to Shalom Times

രസകരമായി പഠിപ്പിക്കും: ‘സ്പിരിറ്റ് ജ്യൂസ് കിഡ്‌സി’ന് അവാര്‍ഡ്

യു.എസ്: കുട്ടികളെ ക്രൈസ്തവവിശ്വാസം പഠിപ്പിക്കാന്‍ രസകരമായ വീഡിയോകള്‍ തയാറാക്കുന്ന സ്പിരിറ്റ് ജ്യൂസ് കിഡ്‌സിന് ഈ വര്‍ഷത്തെ ഗബ്രിയേല്‍ അവാര്‍ഡ്. ഇവരുടെ ‘ജ്യൂസ് ബോക്‌സ്’ കിഡ്‌സ് ഷോയിലെ ‘ഹൗ റ്റു പ്രേ’ (എങ്ങനെ പ്രാര്‍ത്ഥിക്കാം) എന്ന 15 മിനിറ്റോളം ദൈര്‍ഘ്യമുള്ള എപ്പിസോഡാണ് അവാര്‍ഡിന് അര്‍ഹമായത്.
സംഗീതവും ആനിമേഷനും വ്യക്തമായ വിശദീകരണങ്ങളുമെല്ലാം ചേര്‍ത്ത് അവതാരകരായ മെലിന്‍ഡാ സൈമണിന്റെയും സ്റ്റീവ് അന്‍ഗ്രിസാനോയുടെയും ചടുലമായ അവതരണത്തോടെ കുട്ടികളെ ആകര്‍ഷിക്കുന്ന വിധത്തിലാണ് ഈ ഷോയിലെ എല്ലാ എപ്പിസോഡുകളും. സംശയങ്ങളും പ്രതികരണങ്ങളുമായി എത്തുന്ന കുട്ടിക്കഥാപാത്രങ്ങളും ഉണ്ട്. കുട്ടികളോട് നേരിട്ട് സംസാരിക്കാതെ, അവതാരകരുടെ പരസ്പരസംഭാഷണത്തിലൂടെയാണ് പ്രോഗ്രാം അവതരിപ്പിക്കുന്നത്.
”കുട്ടികള്‍ ഇതുകണ്ട് ചിരിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍ അവര്‍ കാര്യങ്ങള്‍ പഠിക്കുന്നുണ്ട് എന്നുറപ്പിക്കാം” എന്നാണ് പ്രൊഡ്യൂസര്‍ റോബ് കാസ്മാര്‍ക്കിന്റെ അഭിപ്രായം. യുട്യൂബില്‍  Spirit Juice Kids എന്ന് സേര്‍ച്ച് ചെയ്താല്‍ ഇവരുടെ വീഡിയോകള്‍ കാണാവുന്നതാണ്.