വൈകുന്നേരം ഞങ്ങള് സെമിനാരിയില് ഫുട്ബോള് കളിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ചുസമയമായിട്ടും കളി ഉഷാറാകുന്നില്ല. അതുകൊണ്ട് ബാക്കിയുള്ള സമയം മൂന്ന് രീതിയില് മുന്നോട്ടുപോകുന്നതിനെക്കുറിച്ച് ഞങ്ങള് ചിന്തിച്ചു. ഒന്നാമതായി, കളി അവിടെവച്ചു നിര്ത്തുക. രണ്ടാമതായി, നിലവില് പോകുന്നതുപോലെ സമയം തീരുംവരെ ഉഴപ്പിത്തന്നെ കളിച്ചു തീര്ക്കുക. മൂന്നാമതായി, എല്ലാവരെയും തുടക്കത്തിലേതുപോലെ ഒന്നുകൂടി വിളിച്ചുകൂട്ടി ടീമില് അഴിച്ചുപണി നടത്തി ഗെയിം നന്നായി പ്ലാന് ചെയ്യുക.… Read More
Author Archives: times-admin
വിജയം തരുന്ന ആയുധം
വിശുദ്ധ ഗ്രിഗറി നസ്സിയാന്സെന് വിശ്വാസത്യാഗിയായ ജൂലിയനെക്കുറിച്ച് പഠിപ്പിക്കുമ്പോള് ഉദ്ധരിക്കുന്ന ഒരു സംഭവമുണ്ട്. ഭാവിയുടെ രഹസ്യങ്ങളറിയാന് ആഗ്രഹിച്ച ചക്രവര്ത്തി ഗ്രീസിലെ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും സമീപിച്ചു. പക്ഷേ തന്റെ ആകാംക്ഷയെ ശമിപ്പിക്കാന്തക്ക അനുഭവങ്ങളൊന്നും ലഭ്യമായില്ല. അങ്ങനെയിരിക്കെ ഒരു മന്ത്രവാദി ജൂലിയന്റെ പക്കലെത്തി തന്റെ മാന്ത്രികശക്തിയെക്കുറിച്ചും ദുഷ്ടാത്മാക്കളുമായി ബന്ധപ്പെടാനുള്ള കഴിവിനെക്കുറിച്ചും അറിയിച്ചു. ജൂലിയന് സന്തോഷമായി. അയാള് മന്ത്രവാദിയോടൊന്നിച്ച് പുറപ്പെട്ടു.… Read More
സ്നേഹിച്ച മറിയത്തോട് കോപിക്കേണ്ടിവന്നപ്പോള്…
പാക്കിസ്ഥാനിലാണ് ഞാന് ജനിച്ചത്. നാലാം വയസില് ഞങ്ങളുടെ കുടുംബം ആഫ്രിക്കയിലേക്ക് പോയി. രണ്ട് ഇളയ സഹോദരിമാരാണ് എനിക്ക്. ഷിയാ മുസ്ലിമുകളായിരുന്നു ഞങ്ങള്. നല്ല മനുഷ്യരായിരിക്കാന് മാതാപിതാക്കള് പഠിപ്പിച്ചു. ആഫ്രിക്കയില് ജീവിതം വളരെ ലളിതമായിരുന്നു. പുസ്തകവായന ശീലമായതിനാല് ഞാന് ലോകം കണ്ടത് ആ പുസ്തകങ്ങളിലൂടെയാണ്. എല്ലാ വര്ഷവും ഞങ്ങള് പാക്കിസ്ഥാനില് പോകുമായിരുന്നു. ഇടയ്ക്ക് അമേരിക്കയിലും പോകും,… Read More
വിദ്യാര്ത്ഥികള്ക്ക് വിശുദ്ധ എഫ്രേമിന്റെ സഹായം
ഓ വിശുദ്ധ എഫ്രേം, അങ്ങേ അചഞ്ചല വിശ്വാസത്താലും ദൈവികസത്യങ്ങളെക്കുറിച്ചുള്ള ആഴമേറിയ ഉള്ക്കാഴ്ചകളാലും തിരുസഭയുടെ ശത്രുക്കളുടെ പാഷണ്ഡതകളോട് അങ്ങ് ധീരതയോടെ പോരാടി. പരിശുദ്ധാത്മാവിന്റെ വീണ എന്ന് വിളിക്കപ്പെടാന് അങ്ങ് തീര്ത്തും യോഗ്യനാണ്. കാരണം, ദൈവം തന്റെ അനന്തകരുണയാല് അങ്ങയെയും അങ്ങയുടെ അധ്വാനങ്ങളെയും അനുഗ്രഹിച്ചു. ആത്മീയപ്രകാശം പ്രസരിപ്പിക്കുന്ന വിദഗ്ധനായ അധ്യാപകനേ, സാര്വത്രികസഭ അങ്ങയെ വിദ്യാര്ത്ഥികളുടെ പ്രത്യേകമധ്യസ്ഥനായി പ്രഖ്യാപിച്ചിരിക്കുന്നു.… Read More
ഒരു ‘വിളി’ പച്ചമലയാളത്തില്
എന്ട്രന്സില് നല്ല റാങ്കോടെയാണ് ഞാന് എന്ജിനീയറിംഗ് പഠനത്തിന് ചേര്ന്നത്. മികച്ച കോളേജുകളിലൊന്നായ കൊച്ചി രാജഗിരി എന്ജിനീയറിംഗ് കോളേജിലായിരുന്നു അഡ്മിഷന് ലഭിച്ചതും. അന്നത്തെ ഏറ്റവും ജോലിസാധ്യതയുള്ള എന്ജിനീയറിംഗ് വിഷയമായ ഇലക്ട്രോണിക്സ് ആന്ഡ് കമ്മ്യൂണിക്കേഷന്സ്തന്നെ തെരഞ്ഞെടുക്കാനും കഴിഞ്ഞു. കോളേജ് ഹോസ്റ്റലില് താമസിച്ച് പഠിക്കുമ്പോള്, അവിടെ ‘അടിച്ചുപൊളിക്കണം’ എന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ ജീസസ് യൂത്ത് കൂട്ടായ്മയുടെ ഭാഗമായതിനാല് ഈശോയെ… Read More
തമാശ കലര്ത്തിയ പ്രാര്ത്ഥന!
പ്രിയ ദൈവമേ, ഇതുവരെ എല്ലാം നന്നായി പോയി. ഇന്ന് ഇതുവരെ ഞാന് ഗോസിപ്പ് പറഞ്ഞിട്ടില്ല, ദേഷ്യപ്പെട്ടിട്ടില്ല, ആരോടും വെറുപ്പ് തോന്നുകയോ മുഷിപ്പ് തോന്നുകയോ സ്വാര്ത്ഥത കാണിക്കുകയോ ചെയ്തിട്ടില്ല. അതെല്ലാം ഓര്ക്കുമ്പോള് സന്തോഷം. പക്ഷേ, നേരം നല്ലവണ്ണം പുലര്ന്നുകഴിഞ്ഞു. നിമിഷങ്ങള്ക്കകം, ഞാന് കിടക്കയില്നിന്ന് എഴുന്നേല്ക്കാന് പോവുകയാണ് ദൈവമേ…. ഇനി അങ്ങയുടെ സഹായം വളരെയധികം ആവശ്യമാണ്. നന്ദി ദൈവമേ,… Read More
ജോലി ലഭിക്കാന് ഞാന് ചെയ്യേണ്ടിയിരുന്നത്…
കാഞ്ഞിരപ്പള്ളിയിലെ അമല്ജ്യോതി കോളേജിലാണ് ഞാന് ബി.ടെക് പഠിച്ചത്. മൂന്നാം വര്ഷ പഠനത്തിന് Television Engineering എന്നൊരു പേപ്പര് ഉണ്ടായിരുന്നു. സതീഷ് ജോണ് എന്ന സാറാണ് ആ വിഷയം പഠിപ്പിച്ചിരുന്നത്, ഏറെ നന്മകളുള്ള ഒരു അധ്യാപകന്. ചില വ്യക്തിപരമായ കാരണങ്ങളാല് ആ വിഷയത്തില് സാര് നടത്തിയ ഒരു പരീക്ഷ എഴുതാന് ഞാനുള്പ്പെടെ കുറച്ച് പേര്ക്ക് സാധിക്കാതെ… Read More
ഹൃദയരഹസ്യങ്ങള് വായിക്കുന്നവരാകാന്…
പഴയ നിയമത്തില് ദൈവസന്നിധിയില് പ്രാര്ത്ഥിച്ചുകൊണ്ടിരുന്ന ഹന്നായെ നോക്കി പുരോഹിതനായ ഏലി അവള് ലഹരികൊണ്ടു ഉന്മത്തയാണെന്ന് പറഞ്ഞു (1 സാമുവേല് 1/14). പരിശുദ്ധാത്മാവിന്റെ ആഗമനത്തിനുശേഷം തങ്ങള് ഓരോരുത്തരുടെയും ഭാഷകളില് അപ്പസ്തോലന്മാര് സംസാരിക്കുന്നതു കേട്ട ജനത്തെ നോക്കി ചിലര് ഇങ്ങനെ പരിഹസിച്ചു, പുതുവീഞ്ഞു കുടിച്ച് അവര്ക്കു ലഹരി പിടിച്ചിരിക്കുകയാണ്…. (അപ്പസ്തോല പ്രവര്ത്തനങ്ങള് 2/13). ദൈവസാന്നിധ്യം നിറയുമ്പോള് വ്യക്തികള്… Read More
അമ്മയെ ഞെട്ടിച്ച കുരുട്ടുബുദ്ധി
രണ്ടാം ക്ലാസുകാരനായ കെവിനും ഒന്നാം ക്ലാസുകാരന് റയനും വേണ്ടി അപ്പം തയാറാക്കുകയാണ് അമ്മ. ആദ്യത്തെ അപ്പം ആര്ക്ക് കിട്ടുമെന്ന കാര്യത്തില് അവര് തമ്മില് വഴക്ക് തുടങ്ങി. ഇതുതന്നെ നല്ല തക്കം. അവര്ക്ക് ഒരു നല്ല പാഠം പറഞ്ഞുകൊടുക്കാമെന്ന് അമ്മ കരുതി. അപ്പം മറിച്ചിടുന്നതിനിടയില് അമ്മ പറഞ്ഞു, ”ഇപ്പോള് ഇവിടെ ഈശോയാണ് ഇരിക്കുന്നതെങ്കില് ഈശോ പറയും, എന്റെ… Read More
ഉറങ്ങാത്ത നഗരത്തിന് ചേര്ന്ന ചാപ്പല്
ന്യൂയോര്ക്ക്: ഉറങ്ങാത്ത നഗരമായ ന്യൂയോര്ക്കില് ആദ്യത്തെ നിത്യാരാധനാചാപ്പല് തുറന്നു. ഇങ്ങനെയൊരു ചാപ്പല് യാഥാര്ത്ഥ്യമാക്കണമെന്ന് കര്ത്താവ് തന്നോട് ആവശ്യപ്പെടുന്നുവെന്ന് ബോധ്യപ്പെട്ട ഫാ. ബോണിഫസ് എന്ഡോര്ഫ് ആണ് ചാപ്പല്നിര്മാണത്തിന് മുന്കൈയെടുത്തത്. ഗ്രീന്വിച്ച് വില്ലേജിലെ സെന്റ് ജോസഫ്സ് ദൈവാലയത്തില് വികാരിയാണ് അദ്ദേഹം. അതിനാല്ത്തന്നെ തന്റെ ഇടവകയുടെ കീഴില് മാന്ഹട്ടനില് നിത്യാരാധനാചാപ്പല് നിര്മിക്കാനുള്ള ശ്രമങ്ങള് തുടങ്ങി. തീര്ത്തും ലളിതവും അനാകര്ഷകവുമായ ഒരു… Read More