April 2025 – Page 2 – Shalom Times Shalom Times |
Welcome to Shalom Times

മധുരപ്പതിനാറിന്റെ വിശുദ്ധി

ഫുട്‌ബോളും സംഗീതവുമെല്ലാം സംസ്‌കാരത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള അര്‍ജന്റീനയുടെ മണ്ണില്‍ പിറന്ന ഒരു പെണ്‍കുട്ടി. ക്ലാരിറ്റാ സെഗുറാ എന്നായിരുന്നു അവളുടെ പേര്. ആറുമക്കളുള്ള കുടുംബത്തിലെ ഏകപെണ്‍തരി. 1978 മെയ് 15-നാണ് ആറ് സഹോദരന്‍മാര്‍ക്ക് ഒരേയൊരു സഹോദരിയായി അവള്‍ പിറന്നുവീണത്. സ്വാഭാവികമായും വീട്ടിലെ ഓമനക്കുഞ്ഞായി അവള്‍ വളര്‍ന്നുവന്നു. പക്ഷേ അതുമാത്രമായിരുന്നില്ല അവളുടെ പ്രത്യേകത. ദൃഢതയും അതോടൊപ്പം അനുസരണശീലവുമുള്ള ഒരു കുട്ടിയായിരുന്നു… Read More

ഉയിര്‍പ്പുജീവിതം എന്നാല്‍ ഇങ്ങനെ!

ഊര്‍ജസ്വലത തുടിച്ചുനില്‍ക്കുന്ന പ്രസന്നമായ മുഖം. ആ മുഖത്ത് തെളിയുന്ന പുഞ്ചിരിയോടെ യുവതി തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ആരംഭിച്ചു. ”എന്റെ പേര് ഫാന്‍സി. എന്റെ വീട്ടില്‍ നാല് പേര്‍ക്ക് കാന്‍സര്‍ ബാധിച്ചിട്ടുണ്ട്. എനിക്ക് ലിംഫോമ. അനുജന് ലുക്കീമിയ. അനുജത്തിക്ക് തൈറോയ്ഡ് കാന്‍സര്‍. അമ്മയ്ക്ക് ബ്രെസ്റ്റ് കാന്‍സര്‍.” പ്രകാശിതമായ മുഖത്തോടെ ഇതെല്ലാം പറയുന്ന ഫാന്‍സിയുടെ വാക്കുകളിലൂടെ ആ പ്രകാശത്തിന്റെ… Read More

സാക്ഷ്യം വായിച്ചു, സൗഖ്യം സ്വന്തമാക്കി!

ശാലോം ടൈംസിന്റെ നൂറ് കോപ്പി വാങ്ങി വിതരണം ചെയ്ത് പ്രാര്‍ത്ഥിച്ചപ്പോള്‍ സൗഖ്യം നേടിയ മകളുടെ സാക്ഷ്യം ഞാന്‍ വായിച്ചു. തോട്ടപ്പുഴു കടിച്ചതിന്റെ പ്രശ്‌നങ്ങളില്‍നിന്ന് മൂന്ന് മാസംകൊണ്ട് ആ മകള്‍ക്ക് സൗഖ്യം ലഭിച്ചുവെന്നാണ് അതില്‍ കണ്ടത്. അതനുസരിച്ച് എന്റെ കൊച്ചുമകനുവേണ്ടി അപ്രകാരം പ്രാര്‍ത്ഥിച്ചു. എന്റെ മൂത്ത മകന്റെ മൂത്ത കുട്ടിയാണ്. അവന് പ്ലേറ്റ്‌ലറ്റ് കൗണ്ട് കുറയുന്ന അസുഖം… Read More

എനിക്കിപ്പോള്‍ നല്ല പേടിയാ…

സത്യം പറയാമല്ലോ.. എനിക്കിപ്പോള്‍ നല്ല പേടിയാ… വേറാരെയുമല്ല, സ്വന്തം നാവിനെത്തന്നെ! നാവില്‍നിന്ന് വരുന്ന ഓരോ വാക്കും ഞാന്‍ സൂക്ഷിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, യാത്രചെയ്യുമ്പോള്‍ റോഡിലൂടെ ആരെങ്കിലും ചീറിപ്പാഞ്ഞ് പോകുന്നത് കണ്ടാല്‍, എന്റെ നാവ് വെറുതെയിരിക്കില്ല. ”ഇവനൊക്കെ എന്തിന്റെ കേടാണ്, സൂക്ഷിച്ച് പൊയ്ക്കൂടേ…” എന്നൊക്കെ പിറുപിറുക്കും. അയാളുടെ യഥാര്‍ത്ഥ അവസ്ഥ ഞാന്‍ അറിയുന്നില്ലല്ലോ? ചിലപ്പോള്‍ എന്തെങ്കിലും അത്യാവശ്യം ഉണ്ടായിരിക്കാം…… Read More

ബോസ്‌നിയന്‍ സ്ത്രീ പറഞ്ഞത്…

ബോസ്‌നിയയിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മെഡ്ജുഗോരെയില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് സിറോകി എന്ന ഗ്രാമം. അവിടെ ഫ്രാന്‍സിസ്‌കന്‍ സന്യാസിമാര്‍ സ്ഥാപിച്ച ഒരു പള്ളിയും അതിനുള്ളില്‍ രക്തസാക്ഷികളായ മുപ്പതോളം സന്യാസിമാരെ അടക്കം ചെയ്ത ഒരു കല്ലറയുമുണ്ട്. സുഹൃത്തായ വൈദികന്‍ ആ സ്ഥലം സന്ദര്‍ശിച്ച അവിടം സന്ദര്‍ശിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവച്ചു. അവിടെച്ചെന്നാല്‍ എപ്പോഴും പ്രാര്‍ത്ഥനാനിരതരായിരിക്കുന്ന കുറെ മനുഷ്യരെ… Read More

ഷെസ്റ്റോക്കോവയും ഹാമാനും മൊര്‍ദെക്കായ്‌യും

2015ലെ വസന്തകാലത്ത് കാനഡയില്‍ സ്വഭവനത്തിലായിരിക്കേ സ്വീഡനിലെ സ്റ്റോക്ക്‌ഹോമില്‍ ഒരു ബിസിനസ് കോണ്‍ഫറന്‍സില്‍ പ്രഭാഷണം നടത്തുന്നതിനായി എന്റെ ഭര്‍ത്താവിന് ക്ഷണം ലഭിച്ചു. ആ യൂറോപ്പ്യന്‍ ടൂറിനിടെ ദൈവകരുണയുടെ തിരുനാള്‍ദിനം, ആ തിരുനാളിന്റെ പ്രഭവകേന്ദ്രമായ പോളണ്ടിലെ ക്രാക്കോവിലെ ദൈവാലയവും ശേഷം ഈശോയുടെയും നമ്മുടെയും അമ്മവീടായ ഷെസ്റ്റോക്കോവാ മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രവും സന്ദര്‍ശിക്കാനായിരുന്നു ഞങ്ങളിരുവരുടെയും ആഗ്രഹം. ഷെസ്റ്റോക്കോവാ മാതാവിന്റെ അത്ഭുതചിത്രത്തെക്കുറിച്ച് കൂടുതല്‍… Read More

ആ ദര്‍ശനം തെറ്റിപ്പോയെന്ന് സംശയിച്ചു

പരിശുദ്ധ അമ്മയുടെ ജനനതിരുനാളായ സെപ്റ്റംബര്‍ എട്ട് എല്ലാ വര്‍ഷവും സെമിനാരിയില്‍ വലിയ ആഘോഷദിവസമാണ്. അന്ന് സെമിനാരി ചുറ്റി ജപമാല പ്രദക്ഷിണമൊക്കയുണ്ടാകും. അന്ന് ആ സെപ്റ്റംബര്‍ എട്ടിന് വൈകിട്ട് ആറരയ്ക്ക് പ്രാര്‍ത്ഥന ആരംഭിച്ചു. ഞങ്ങള്‍ ജപമാലയുടെ ഒരു രഹസ്യം ചൊല്ലിക്കഴിഞ്ഞ് പള്ളിയില്‍നിന്നിറങ്ങി പ്രദക്ഷിണമായി മുന്‍പോട്ടു നീങ്ങിക്കൊണ്ടിരുന്നു. ഇതിനിടയില്‍ റെക്ടര്‍ അച്ചന്‍ എന്നെ വിളിപ്പിച്ചു. ഞാന്‍ അദ്ദേഹത്തിന്റെ അടുക്കല്‍… Read More

നല്ല അവസരം കൊടുത്തിട്ടും….

അടുത്തടുത്ത് പള്ളികളില്ലാത്ത കാലം. ഇടവകാതിര്‍ത്തി വളരെ വിസ്തൃതമായിരുന്ന സമയത്ത് മാനന്തവാടി ലത്തീന്‍ ഇടവകയില്‍ താത്കാലിക വികാരിയായി നിയമിക്കപ്പെട്ടു. ഓരോ സ്റ്റേഷന്‍ പള്ളികളിലും ഓരോ ദിവസം പോയി വിശുദ്ധ കുര്‍ബാന ചൊല്ലും. കുമ്പസാരം, വീടുവെഞ്ചരിപ്പ് എല്ലാം കഴിഞ്ഞ് മടങ്ങുമ്പോള്‍ സന്ധ്യയാകും. ഒരിക്കല്‍ അങ്ങനെ മാനന്തവാടിയില്‍ തിരികെയെത്തിയപ്പോള്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍നിന്ന് ആരോ അന്ത്യകൂദാശ ആവശ്യപ്പെട്ടുവന്നിരുന്നു എന്നറിഞ്ഞു. ഉടനെ വിശുദ്ധ… Read More

‘ഫൂളാ’ക്കാന്‍ ഈശോയുടെ സഹായം!

നിത്യരാധന ചാപ്പലില്‍, ഈശോയോട് സൗഖ്യത്തിനായി പ്രാര്‍ത്ഥിച്ചപ്പോഴൊക്കെ, ‘സമയമായില്ല’എന്ന തോന്നലായിരുന്നു ജൂലിയയുടെ ഉള്ളില്‍ ഉത്തരമായി ഉയര്‍ന്നുവന്നിരുന്നത്. നാഡീവ്യൂഹത്തെ ബാധിക്കുന്ന ജഛഠട (ജീേൌൃമഹ ഛൃവേീേെമശേര ഠമരവ്യരമൃറശമ ട്യിറൃീാല) എന്ന അസുഖമായിരുന്നു അവള്‍ക്ക്. നല്ലൊരു കത്തോലിക്കാ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന അവളെയും ആറ് സഹോദരങ്ങളെയും, ഈശോക്ക് ഒന്നാം സ്ഥാനം നല്‍കാന്‍ അവരുടെ മാതാപിതാക്കള്‍ പഠിപ്പിച്ചിരുന്നു. ചിക്കാഗോ നഗരത്തിനടുത്തുള്ള അവളുടെ വീട്… Read More

ഇറങ്ങി നടക്കുന്ന ഈശോ!

പ്ലസ്ടു പൂര്‍ത്തിയാക്കിയശേഷം മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ഡിഗ്രിക്ക് ചേര്‍ന്നെങ്കിലും പഠനം അത്ര എളുപ്പമായിരുന്നില്ല. പല പരീക്ഷകളിലും തോല്‍വി രുചിക്കേണ്ടിവന്നതിനാല്‍ വീണ്ടും ‘സപ്ലി’ എഴുതി പഠനം പൂര്‍ത്തിയാക്കി. പഠനം കഴിഞ്ഞപ്പോഴാകട്ടെ ജോലി ലഭിച്ചതുമില്ല. ആ അവസ്ഥ എനിക്കും കുടുംബാംഗങ്ങള്‍ക്കും ഏറെ അസ്വസ്ഥത സമ്മാനിച്ചു. അങ്ങനെയിരിക്കേയാണ് ഇടുക്കി സ്വദേശിയായ എനിക്ക് പോണ്ടിച്ചേരിയില്‍ ഒരു ജോലി ശരിയായത്. എന്നാല്‍ അവിടത്തെ കാലാവസ്ഥയോടും… Read More