2024-ലെ തിരുഹൃദയതിരുനാള്‍ ജൂണ്‍ ഏഴാം തീയതിയായിരുന്നു. രാവിലെ ഉണര്‍ന്ന് ഈശോയുടെ തിരുഹൃദയത്തിന് ആശംസകള്‍ നേര്‍ന്നപ്പോള്‍ കിട്ടിയ ഒരു പ്രചോദനം ഇപ്രകാരമാണ് -നാളെമുതല്‍ രാവിലെ രണ്ടുമണിക്കുശേഷം എപ്പോള്‍ കണ്ണു തുറക്കുന്നുവോ അപ്പോള്‍ത്തന്നെ എഴുന്നേറ്റ് തയാറായി ചാപ്പലില്‍ പോയി പ്രാര്‍ത്ഥിക്കുക. ഈ പ്രചോദനത്തെ അടുത്ത ദിവസം മുതല്‍ ഞാന്‍ അനുസരിച്ചുതുടങ്ങി. സമൂഹമൊരുമിച്ചുള്ള പ്രാര്‍ത്ഥനകള്‍ തുടങ്ങുന്നതിന് മുമ്പ് ഒരു സമ്പൂര്‍ണ്ണ… Read More
Tag Archives: December 2025
ആ രാത്രി ഉണ്ണീശോയോട് പറഞ്ഞത്…
എന്റെ വിവാഹം നടന്നത് 2013 മെയ് 25-നാണ്. വിവാഹശേഷം ആരോഗ്യവും ബുദ്ധിയും ദൈവഭയവും വിശുദ്ധിയുമുള്ള ഒരു കുഞ്ഞിനായി ഭാര്യയും ഞാനും ആഗ്രഹിച്ചു പ്രാര്‍ത്ഥിച്ചിരുന്നു. അങ്ങനെ മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ഭാര്യ ഗര്‍ഭം ധരിച്ചു. എങ്കിലും ഗര്‍ഭപാത്രത്തില്‍ രണ്ടുമാസത്തെ ആയുസ് മാത്രമേ കുഞ്ഞിനുണ്ടായിരുന്നുള്ളൂ. അത് ഞങ്ങളെ ഏറെ ദുഃഖിപ്പിച്ചു. സാവധാനമാണ് ഞങ്ങള്‍ തിരികെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയത്.… Read More
നിക്കോളാസും ജീസസ് ഇഫക്ടും
അമേരിക്കയില്‍നിന്ന് അവധിക്കാലം ആഘോഷിക്കാന്‍ ഇറ്റലിയില്‍ എത്തിയതായിരുന്നു ആ നാലംഗകുടുംബം. രണ്ടുമക്കളില്‍ ഒന്നാമത്തെ കുട്ടിയാണ് പന്ത്രണ്ട് വയസുള്ള നിക്കോളാസ്. താഴെയുള്ളത് എട്ടുവയസുള്ള ഒരു അനിയത്തിയും. അധികം തിരക്കില്ലാത്ത ഒരു റോഡിലൂടെയായിരുന്നു അവരുടെ യാത്ര. പെട്ടെന്ന് തീവ്രവാദികളുടെ ആക്രമണമുണ്ടായി. നിക്കോളാസിന് വെടിയേറ്റു. ആകെ തളര്‍ന്നുപോയ മാതാപിതാക്കളോട് അവന് മസ്തിഷ്‌കമരണമാണ് സംഭവിച്ചിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഒരു ദൈവിക പ്രചോദനത്താല്‍ ശക്തരായിത്തീര്‍ന്ന… Read More
ആ സൗഖ്യരഹസ്യം കണ്ടെത്തിയപ്പോള്‍…
ശാലോം ടൈംസ് മാസികയുടെ 200 കോപ്പി വിതരണം ചെയ്യാമെന്ന് നേര്‍ന്ന് പ്രാര്‍ഥിച്ചപ്പോള്‍ സൗഖ്യം ലഭിച്ചതിനെക്കുറിച്ച് ഞാന്‍ വായിച്ചു. അതെഴുതിയ സഹോദരിയുടെ കൊച്ചുമകന് പ്ലേറ്റ്‌ലറ്റ് കൗണ്ട് കുറയുന്ന അസുഖം അത്ഭുതകരമായി സൗഖ്യപ്പെട്ടു എന്നായിരുന്നു 2025 ഏപ്രില്‍ ലക്കത്തില്‍ നല്കിയിരുന്ന സാക്ഷ്യം. ആയിടക്കാണ് എന്റെ ഏഴ് സഹോദരങ്ങളില്‍ ഏറ്റവും ഇളയ സഹോദരന് ബ്ലഡ് ക്യാന്‍സര്‍ ആണെന്ന് അറിഞ്ഞത്. അദ്ദേഹത്തിന്… Read More
പ്രതികൂലങ്ങള്‍ തീവ്രമാകുമ്പോള്‍…
അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ താമസിച്ചുള്ള ഒരു ധ്യാനത്തില്‍ സംബന്ധിച്ചത് 2004-ലാണ്. ധ്യാനദിവസങ്ങളില്‍ അനേകം അല്‍മായ സഹോദരങ്ങളുടെ അധരങ്ങളില്‍നിന്ന് ദൈവവചനങ്ങള്‍ പെരുമഴപോലെ ഒഴുകി ഇറങ്ങി ഹൃദയത്തെ കുളിരണിയിച്ചു. അതൊക്കെ കണ്ടും കേട്ടും ഞാന്‍ പകച്ചിരുന്നു. വേദോപദേശ ക്ലാസ്സുകളില്‍ സ്ഥിരമായി സംബന്ധിച്ചിട്ടും ഒരിക്കല്‍പ്പോലും ഒരു ദൈവവചനം തെറ്റുകൂടാതെ പറയാനോ എഴുതാനോ എനിക്കു കഴിഞ്ഞിട്ടില്ല. വേദോപദേശ പരീക്ഷകള്‍ക്ക് വചനം പൂരിപ്പിക്കാന്‍… Read More
എങ്ങനെയാണ് രക്ഷകനെ സ്വീകരിക്കുന്നത്?
ഈശോ പറയുന്നു: വിശ്വാസം നശിക്കുന്നു എന്നു പറയുന്ന ആത്മാക്കളേ, നിങ്ങളോടെന്താണു പറയേണ്ടത്. കിഴക്കുനിന്നു വന്ന ജ്ഞാനികളായ ആ മനുഷ്യര്‍ക്ക് സത്യത്തെ സ്വീകരിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല. അവര്‍ക്ക് ജ്യോതിശാസ്ത്രമനുസരിച്ചുള്ള കണക്കുകൂട്ടലുകളും ആത്മാര്‍ത്ഥത നിറഞ്ഞ ഒരു ജീവിതത്തിന്റെ പരിചിന്തനങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും വിശ്വാസമുണ്ടായിരുന്നു. ശാസ്ത്രത്തിലും തങ്ങളുടെ മനഃസാക്ഷിയിലും ദൈവത്തിന്റെ നന്മയിലുമുള്ള വിശ്വാസം. യാത്രയുടെ അപകടങ്ങളെക്കുറിച്ചൊന്നും അവര്‍ ചിന്തിച്ചില്ല. പരിചയമില്ലാത്ത… Read More