November 2022 – Page 2 – Shalom Times Shalom Times |
Welcome to Shalom Times

നാഗസാക്കിക്കുന്നിലെ സ്‌നേഹാലിംഗനം

പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയിലുണ്ടായിരുന്ന കാലം. മുംബൈ നഗരത്തിനുമപ്പുറമുള്ള തീരപ്രദേശ നഗരമായ വസായിയില്‍ 1557 ഫെബ്രുവരി അഞ്ചിന് ഒരു കുഞ്ഞ് ജനിച്ചു, ഗോണ്‍സാലോ ഗാര്‍സിയ. അവന്റെ പിതാവ് പോര്‍ച്ചുഗീസുകാരനും മാതാവ് കൊങ്കണ്‍ സ്വദേശിനിയുമായിരുന്നു. മാതാപിതാക്കളില്‍നിന്ന് പകര്‍ന്നുകിട്ടിയ ക്രൈസ്തവവിശ്വാസത്തില്‍ ആ ബാലന്‍ വളര്‍ന്നുവന്നു. പില്ക്കാലത്ത് എട്ട് വര്‍ഷത്തോളം അദ്ദേഹം ജെസ്യൂട്ട് വൈദികരുടെ കീഴില്‍ വിദ്യാഭ്യാസം നേടി. അക്കാലത്ത് അദ്ദേഹത്തില്‍ വലിയ… Read More

ഏറ്റവും നല്ല ധ്യാനം

മംഗലപ്പുഴ സെമിനാരിയുടെ ക്ലാസുകളൊന്നിലാണ് അദ്ധ്യാപകന്റെ ചോദ്യം. നമുക്ക് നമ്മുടെ മരണത്തെ ഒന്ന് ധ്യാനിച്ചാലോ…. ഞാന്‍ ഓരോ കാര്യങ്ങള്‍ പറയുമ്പോഴും ആ സ്ഥാനത്ത് നിങ്ങളെ ഓര്‍ത്താല്‍ മതി!” ചിരിച്ചു കൊണ്ടായിരുന്നു മറുപടി. പിന്നെ എല്ലാവരും പതിയെ കണ്ണുകളടച്ചു. കനത്ത നിശബ്ദതയില്‍ ആ ഗുരുവിന്റെ വാക്കുകളിലൂടെയായി പിന്നെ മനസിന്റെ യാത്ര… ”തിരികെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ അതാ നിങ്ങള്‍ക്കൊരു അപകടമുണ്ടാവുകയാണ്…… Read More

പ്രശ്‌നങ്ങള്‍ സാധ്യതകളാക്കാം

36 വയസായ എന്റെ ശരീരം അനുദിനം രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു. 36*365 ദിനങ്ങളിലായി ഈ രൂപാന്തരം നടക്കുന്നു. ഇന്നത്തെ അവസ്ഥയല്ല നാളത്തേത്. ഇതുപോലെതന്നെയാണ് ആത്മാവിന്റെ കാര്യത്തിലും. ആത്മാവും അനുദിനം രൂപാന്തരപ്പെടേണ്ടതായുണ്ട്. അനുദിനകൂദാശകള്‍ നമ്മെ അതിന് സഹായിക്കുന്നു. മനസും രൂപാന്തരപ്പെടേണ്ടിയിരിക്കുന്നു. അതെങ്ങനെ സംഭവിക്കും? മനസിന്റെ മാറ്റത്തിനാണ് മാനസാന്തരം എന്നുപറയുന്നത്. അത് സംഭവിക്കാത്തതുകൊണ്ടാണ് പ്രശ്‌നപ്രതിസന്ധികള്‍ തരണം ചെയ്യാന്‍ നമുക്ക് സാധിക്കാതെവരുന്നത്. ഒന്നാം… Read More

പ്രാര്‍ത്ഥിച്ചാല്‍ ഗുണമുണ്ടെന്ന് ശാസ്ത്രവും!

പ്രാര്‍ത്ഥനയും ഭക്താനുഷ്ഠാനങ്ങളും ദീര്‍ഘകാലംകൊണ്ട് നേടേണ്ട ലക്ഷ്യങ്ങള്‍ക്കായി പരിശ്രമിക്കാനും അത് നേടാനും വ്യക്തികളെ പ്രാപ്തരാക്കുന്നുവെന്ന് മയാമി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍. ആത്മനിയന്ത്രണം വര്‍ധിപ്പിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളെ പ്രാര്‍ത്ഥന സ്വാധീനിക്കുന്നതിനാലാണ് ഇത് സാധ്യമാകുന്നത്. വിസ്‌കോണ്‍സിന്‍-മാഡിസണ്‍ യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത് ദുരുപയോഗിക്കപ്പെട്ട ബന്ധങ്ങളുടെ ഇരകള്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ ഉണ്ടായ മാറ്റങ്ങളെക്കുറിച്ചാണ്. അല്പംകൂടി മെച്ചപ്പെട്ട രീതിയില്‍ തങ്ങളെത്തന്നെ നോക്കിക്കാണാനും വൈകാരികവേദന കുറയ്ക്കാനും… Read More

ദൈവാനുഭവം സമ്മാനിച്ച വസ്ത്രങ്ങള്‍

വര്‍ഷങ്ങള്‍ക്കുമുമ്പുള്ള അനുഭവമാണ്. ആദ്യമായി കേരളത്തിനു വെളിയില്‍ ഒരു ശുശ്രൂഷയ്ക്കായി ഞാനും നിയോഗിക്കപ്പെട്ടിരിക്കുന്നു. തലസ്ഥാനനഗരിയായ ഡല്‍ഹിയിലാണ് ധ്യാനങ്ങള്‍ നടക്കുന്നത്. ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന പ്രോഗ്രാമുകള്‍ ഡല്‍ഹിയിലെ പല ഭാഗങ്ങളിലായി ക്രമീകരിക്കപ്പെട്ടിരിക്കുകയാണ്. ”നന്നായി പ്രാര്‍ത്ഥിച്ചൊരുങ്ങി തയാറാവുക. ഗാനശുശ്രൂഷയും സ്തുതിയാരാധനയും ചെയ്യേണ്ടത് ഷാനവാസാണ്.” ഗ്രൂപ്പ് ലീഡര്‍ അറിയിച്ചു. കേട്ടപ്പോള്‍ വലിയ സന്തോഷം തോന്നി. അന്നും ഇന്നും സുവിശേഷ യാത്രകള്‍ വലിയ… Read More

ജീവിതം എളുപ്പമാക്കുന്നതിനുള്ള ദൈവികരഹസ്യം

ഒരിക്കല്‍, കേരളത്തിനു പുറത്തുള്ള, ഞാന്‍ പഠിച്ചിരുന്ന കോളേജില്‍ ഒരു ഫെസ്റ്റ് നടന്നു. എല്ലാവരും വളരെ കളര്‍ഫുള്‍ ആയി വസ്ത്രം ധരിച്ചാണ് അന്ന് കോളേജിലെത്തിയത്. അപ്പോളതാ ഞങ്ങളുടെ ക്ലാസ്സിലെ ഒരു കുട്ടിമാത്രം ഏറെ വ്യത്യസ്തമായ രീതിയില്‍ വസ്ത്രധാരണം ചെയ്തു വന്നിരിക്കുന്നു. അവളുടെ തലയില്‍ ഒരു പ്രത്യേകതരം അലങ്കാരവസ്തു ധരിച്ചിട്ടുണ്ട്. അതില്‍ ഏതോ പക്ഷിയുടെ തൂവലുകളൊക്കെയുണ്ട്. ‘ഇത് ഈ… Read More

വിശുദ്ധബലി ലഭിച്ച സന്ദര്‍ശകന്‍ പറഞ്ഞത്…

രാഷ്ട്രീയകുറ്റത്തിന് പോളണ്ടില്‍നിന്നും നാടുകടത്തപ്പെട്ട ഒരു രാജകുമാരന്‍ ഫ്രാന്‍സില്‍ കൊട്ടാരവും സ്വത്തും വാങ്ങി. അദ്ദേഹത്തിന് ചെറുപ്പത്തിലുണ്ടായിരുന്ന ദൈവവിശ്വാസം നഷ്ടപ്പെട്ടിരുന്നു. അതിന്റെ ഫലമായി ദൈവത്തിനെതിരായും മരണാനന്തരജീവിതത്തിനെതിരായും പുസ്തകം എഴുതിത്തുടങ്ങിയ സമയം. ഒരു സായാഹ്നത്തില്‍ അദ്ദേഹം നടക്കാനിറങ്ങിയപ്പോള്‍ ഒരു സാധുസ്ത്രീ കരയുന്നത് കണ്ടു. എന്തിനാണ് അവള്‍ കരയുന്നത് എന്ന് അദ്ദേഹം അന്വേഷിച്ചു. ആ സ്ത്രീ പറഞ്ഞു: ”ഞാന്‍ അങ്ങയുടെ കാര്യസ്ഥന്‍… Read More