ഈഫല്‍ ഗോപുരത്തിനും ‘മേലെ’ നോട്ടര്‍ഡാം കത്തീഡ്രല്‍ – Shalom Times Shalom Times |
Welcome to Shalom Times

ഈഫല്‍ ഗോപുരത്തിനും ‘മേലെ’ നോട്ടര്‍ഡാം കത്തീഡ്രല്‍

പാരീസ്: 2025 അന്ത്യമാകുമ്പോഴേക്കും നോട്ടര്‍ഡാം കത്തീഡ്രല്‍, സന്ദര്‍ശകരുടെ എണ്ണത്തില്‍ ഈഫല്‍ ഗോപുരത്തെയും മറികടക്കുമെന്ന് സൂചനകള്‍. 2019-ലെ തീപിടുത്തത്തിനുശേഷം 2024 ഡിസംബര്‍ 7-നാണ് കത്തീഡ്രല്‍ വീണ്ടും തുറന്നത്. ആറ് മാസത്തിനകം സന്ദര്‍ശിച്ചത് അറുപത് ലക്ഷത്തിലധികം പേര്‍. ഫ്രഞ്ച് പത്രം ‘ലാ ട്രിബ്യൂണ്‍ ഡിമാഞ്ചെ’യുടെ റിപ്പോര്‍ട്ടുപ്രകാരം, ശരാശരി 35,000 ആളുകളാണ് ഓരോ ദിവസവും കത്തീഡ്രല്‍ സന്ദര്‍ശിക്കുന്നത്. ഈ കണക്കനുസരിച്ച് തുടര്‍ന്നാല്‍ ഈഫല്‍ ഗോപുരം സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തെ അതിവേഗം മറികടക്കും.
2021-ല്‍ ആരംഭിച്ച പ്രഥമഘട്ട നവീകരണജോലികള്‍ക്കുശേഷം തുറന്നെങ്കിലും കത്തീഡ്രലിന്റെ നവീകരണം ഇപ്പോഴും തുടരുകയാണ്. 2027-ഓടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്രാന്‍സിലെ ക്രൈസ്തവവിശ്വാസത്തിന്റെ ഒരു അഭിമാനനിര്‍മിതിയാണ് നോട്ടര്‍ഡാം കത്തീഡ്രല്‍.