കണ്ണാടി നോക്കൂ… – Shalom Times Shalom Times |
Welcome to Shalom Times

കണ്ണാടി നോക്കൂ…

കണ്ണാടിയില്‍ നോക്കി നമ്മുടെ കണ്‍ഗോളങ്ങള്‍ ചലിക്കുന്നത് കാണാന്‍ കഴിയുമോ എന്നൊന്ന് പരീക്ഷിച്ചുനോക്കൂ…
ഇല്ല, നമ്മുടെ കണ്‍ഗോളങ്ങള്‍ ചലിക്കുന്നത് നമുക്ക് സ്വയം കാണാന്‍ കഴിയുകയില്ല. എന്നാല്‍ നമ്മെ നിരീക്ഷിക്കുന്ന മറ്റൊരാള്‍ക്ക് അത് വ്യക്തമായി കാണുകയും ചെയ്യാം. എന്താണിതിന്റെ രഹസ്യം?
അണുമാത്ര സമയത്തേക്ക് തലച്ചോര്‍ കാഴ്ചയെക്കുറിച്ചുള്ള സന്ദേശം തടയുന്നതിനാലാണിത്. ചലനം നിമിത്തം കാഴ്ച മങ്ങാതിരിക്കാന്‍ ഇത് സഹായകമാണ്. ഈ പ്രതിഭാസത്തിന് സക്കാഡിക് മാസ്‌കിംഗ് (Saccadic Masking) എന്നാണ് പേര്. സൃഷ്ടിയുടെ അത്ഭുതരഹസ്യങ്ങള്‍ സ്രഷ്ടാവിന്റെ മഹിമയെ വര്‍ണിക്കുകയല്ലേ?
ജ്ഞാനം 13/5- സൃഷ്ടികളുടെ ശക്തിസൗന്ദര്യങ്ങളില്‍നിന്ന് അവയുടെ സ്രഷ്ടാവിന്റെ ശക്തിസൗന്ദര്യങ്ങളെക്കുറിച്ച് അറിയാം.