എന്റെ ജീവിതത്തില്‍ ഒരു വലിയ കൊടുങ്കാറ്റടിച്ച സമയം. എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഉറങ്ങുന്നവരെ ഞാന്‍ കൊതിയോടെ നോക്കി നിന്നു, എനിക്കും ഒന്ന് ഉറങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍…. ഈശോയുടെ ജീവിതത്തിലെ പീഡാനുഭവമാകുന്ന കൊടുങ്കാറ്റിനെ ഈശോ നേരിട്ടതെങ്ങനെയെന്ന് ധ്യാനിച്ചത് ഈ അവസരത്തിലാണ്. രാത്രി മുഴുവന്‍ പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചിട്ടാണ് അവിടുന്ന് തന്റെ പീഡാനുഭവമാകുന്ന കൊടുംകാറ്റിനെ നേരിട്ടത്. എന്നാല്‍ ഗദ്‌സമേനില്‍ പ്രാര്‍ത്ഥിച്ച് ഇടവേളകളില്‍… Read More
Tag Archives: February 2022
ഭക്തി എവിടംവരെ എത്തി?
”ഭക്തര്‍ ഏറെയുണ്ട്, പക്ഷേ വിശ്വാസികളില്ല!” ഡാനിയേലച്ചന്റെ വചന സന്ദേശത്തില്‍ ആവര്‍ത്തിച്ചു കേട്ട ഈ വാചകം എന്തുകൊണ്ടോ മനസിനെ വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നുണ്ടായിരുന്നു. ആ അസ്വസ്ഥത ഈശോക്ക് മുന്നില്‍ തുറന്നുവച്ചു, ”ഈശോയേ, ഈ പറഞ്ഞത് ശരിയാണോ? ഭക്തര്‍ വിശ്വാസികളുമല്ലേ!!! എന്റെ ഒരു ആശ്വാസത്തിനു വേണ്ടിക്കൂടി ചോദിച്ചതാണ് കേട്ടോ.” പതിവുപോലെ ഹൃദയം നിറഞ്ഞ ആ ചിരിയല്ലാതെ മറുപടിയായി ഈശോ ഒന്നും… Read More
കൈവരിക്കാം, വിജയം
”നിന്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്” (മര്‍ക്കോസ് 8/33). ഈശോ ശിഷ്യപ്രമുഖനായ വിശുദ്ധ പത്രോസിന് നല്കുന്ന ഈ തിരുത്തല്‍ വാചകത്തിലൂടെ ഒരു കാര്യം വെളിവാക്കപ്പെടുന്നുണ്ട്. ഒരു മനുഷ്യന് സ്വാഭാവികമായി രണ്ട് വിധത്തിലുള്ള ചിന്തകള്‍ ഉണ്ടാകുന്നു: ഒന്ന്, മാനുഷികവും മറ്റേത് ദൈവികവും. മാനുഷികചിന്തയുടെ പ്രത്യേകത അത് ഒറ്റനോട്ടത്തില്‍ വളരെ ആകര്‍ഷകവും ഫലപ്രാപ്തിയുള്ളതുമായി കാണപ്പെടും എന്നതാണ്. എന്നാല്‍ ദൈവിക ചിന്ത… Read More
ഈശോ എന്നോട് ഇങ്ങനെയാണ് സംസാരിക്കുന്നത്!
ഒരിക്കല്‍ ആരാധനാചാപ്പലില്‍ ഈശോയുടെ മുഖത്തേക്കു നോക്കി ജീവിതത്തെക്കുറിച്ചുള്ള പരാതിക്കെട്ടുകള്‍ ഓരോന്നായി ഇറക്കിവയ്ക്കുമ്പോള്‍ ഒരു ചിന്ത മനസില്‍ വന്നു. ”49/16 എടുത്ത് വായിക്കൂ കുഞ്ഞേ” എന്ന് ആരോ പറയുന്നതുപോലെ. ബൈബിള്‍ തുറന്നപ്പോള്‍ കിട്ടിയത് ഏശയ്യായുടെ പുസ്തകം ആയിരുന്നു. 49/16 തപ്പിയെടുത്തു. ”ഇതാ, നിന്നെ ഞാന്‍ എന്റെ ഉള്ളംകൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. നിന്റെ മതിലുകള്‍ എപ്പോഴും എന്റെ മുന്‍പിലുണ്ട്.” എത്രനേരം… Read More
”തന്റെ പുണ്യാളന്‍തന്നെ !”
അന്ന് ഒരു ഞായറാഴ്ചയായിരുന്നു. തൃശൂരില്‍നിന്നും എറണാകുളത്തേക്ക് ബസില്‍ യാത്ര ചെയ്യുകയാണ് ഞാന്‍. ഒരു കേസുമായി ബന്ധപ്പെട്ടാണ് യാത്ര. എന്റെ കടയിലെ ഭക്ഷ്യവസ്തുക്കളില്‍ മായം കണ്ടെത്തിയതിനായിരുന്നു കേസ്. വാസ്തവത്തില്‍ കടയില്‍ വില്പനയ്ക്കായി ലഭിക്കുന്ന നല്ല മല്ലി പൊടിച്ചത് എന്റെ സ്വന്തം ഇഷ്ടപ്രകാരം ഫുഡ് ഇന്‍സ്‌പെക്ടറുടെ പരിശോധനയ്ക്കായി അയച്ചതാണ്. എന്നാല്‍ ലാബിലെ പരിശോധനയില്‍ ചാരത്തിന്റെ അളവ് കൂടുതലാണെന്ന് റിപ്പോര്‍ട്ട്… Read More
വായന പൂര്‍ത്തിയാക്കണമെന്നില്ല!
വിശുദ്ധ ഗ്രന്ഥം വായിക്കുമ്പോള്‍ ഓരോ താളായി അത് വായിക്കാതെ ഓരോ വാക്കിനെക്കുറിച്ചും ധ്യാനിക്കുക. ചില വാക്കുകള്‍ വളരെ ആഴത്തില്‍ പോകാന്‍ നിങ്ങളെ പ്രേരിപ്പിക്കുമ്പോള്‍ അഥവാ അനുതാപത്തിലേക്ക് നയിക്കുമ്പോള്‍ അതുമല്ലെങ്കില്‍ നിങ്ങളുടെ ഹൃദയത്തെ ആത്മീയസന്തോഷവും സ്‌നേഹവുംകൊണ്ട് നിറയ്ക്കുമ്പോള്‍ അവയില്‍ അല്പസമയം നില്‍ക്കുക. അതിനര്‍ത്ഥം ദൈവം നിങ്ങളുടെ അടുത്തേക്ക് വരുന്നു എന്നാണ്. അവിടുത്തെ സ്വീകരിക്കുക. അവിടുന്നില്‍ നിങ്ങളെ പങ്കാളിയാക്കുവാന്‍… Read More
ജോലികളയാന്‍ ഈശോ പറയുമോ?
എന്നത്തെയും പോലെ പരിശുദ്ധ കുര്‍ബാനക്ക് ശേഷം നിത്യസഹായ മാതാവിന്റെ അടുക്കല്‍ വിശേഷങ്ങള്‍ പറയാന്‍ പോയി. ആളുകളുടെ നീണ്ട നിരതന്നെ ഉണ്ട് മുന്നില്‍. അപ്പോഴാണ് എന്റെ മുന്‍പില്‍ നില്‍ക്കുന്ന സ്ത്രീയെ ശ്രദ്ധിച്ചത്. ഏങ്ങി കരയുന്നുണ്ടായിരുന്നു അവര്‍. എന്താണ് കാരണം എന്ന് ചോദിക്കണം എന്ന് തോന്നിയെങ്കിലും വെണ്ടെന്നുവച്ചു. തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളിലും ഇതുതന്നെ സംഭവിച്ചതിനാല്‍ ഞാന്‍ ദൈവാലയത്തിനുപുറത്ത് അവരെ… Read More
ജപമാലയണിഞ്ഞ ഭീകരരൂപം!!
നവീകരണ ധ്യാനത്തില്‍ പങ്കെടുത്തപ്പോള്‍ ഞാനനുഭവിച്ച ക്രിസ്തുസ്‌നേഹം മറ്റുള്ളവര്‍ക്കും പകര്‍ന്നു കൊടുക്കുവാനുള്ള ശക്തമായ പ്രേരണ മനസില്‍ നിറഞ്ഞുവന്നു. അതോടെ എനിക്ക് സാധ്യമായ ശുശ്രൂഷകള്‍ ചെയ്യുവാന്‍ തുടങ്ങി. അതിലൊന്നായിരുന്നു പ്രാര്‍ത്ഥനാകൂട്ടായ്മയിലെ ഒരു സഹോദരനോടൊപ്പം ചേര്‍ന്ന് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ധ്യാനത്തിനായി മറ്റുള്ളവരെ പറഞ്ഞുവിടുക എന്നത്. അതിലൂടെ നാട്ടിലെ പല കുടുംബങ്ങളിലും വ്യക്തിജീവിതങ്ങളിലും യേശുക്രിസ്തു വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. അക്കൂട്ടത്തില്‍ എന്റെ… Read More
കണ്ണാടി നോക്കൂ…
കണ്ണാടിയില്‍ നോക്കി നമ്മുടെ കണ്‍ഗോളങ്ങള്‍ ചലിക്കുന്നത് കാണാന്‍ കഴിയുമോ എന്നൊന്ന് പരീക്ഷിച്ചുനോക്കൂ… ഇല്ല, നമ്മുടെ കണ്‍ഗോളങ്ങള്‍ ചലിക്കുന്നത് നമുക്ക് സ്വയം കാണാന്‍ കഴിയുകയില്ല. എന്നാല്‍ നമ്മെ നിരീക്ഷിക്കുന്ന മറ്റൊരാള്‍ക്ക് അത് വ്യക്തമായി കാണുകയും ചെയ്യാം. എന്താണിതിന്റെ രഹസ്യം? അണുമാത്ര സമയത്തേക്ക് തലച്ചോര്‍ കാഴ്ചയെക്കുറിച്ചുള്ള സന്ദേശം തടയുന്നതിനാലാണിത്. ചലനം നിമിത്തം കാഴ്ച മങ്ങാതിരിക്കാന്‍ ഇത് സഹായകമാണ്. ഈ… Read More
കപ്യാരുടെ മകന്‍
വൈകുന്നേരങ്ങളിലെ കുടുംബപ്രാര്‍ത്ഥനയ്ക്ക് അപ്പന്‍ ചാരിയിരിക്കുന്നൊരു ചുമരുണ്ട്. ആ ചുമരിന്റെ മുകളില്‍ തറച്ചു വച്ച ഒരു ആണിയും അതിലൊരു താക്കോലും. നീണ്ട ഇരുപത്തിയെട്ടര കൊല്ലം ആ താക്കോല്‍ അവിടെ ഉണ്ടായിരുന്നു, ഒരിത്തിരി പ്രത്യേകതയുള്ളൊരു താക്കോല്‍. വേറൊന്നുമല്ല അത്, ഇടവകദൈവാലയത്തിന്റെ താക്കോലായിരുന്നു. പുലര്‍ച്ചെ ആ താക്കോലുമെടുത്ത് ദൈവാലയം തുറന്ന്, ഒടുവില്‍ രാത്രി എട്ടു മണിക്ക് അടയ്ക്കുന്നതുവരെ, ദൈവാലയത്തിനോട് കെട്ടിയിട്ട്… Read More