വായന പൂര്‍ത്തിയാക്കണമെന്നില്ല! – Shalom Times Shalom Times |
Welcome to Shalom Times

വായന പൂര്‍ത്തിയാക്കണമെന്നില്ല!

വിശുദ്ധ ഗ്രന്ഥം വായിക്കുമ്പോള്‍ ഓരോ താളായി അത് വായിക്കാതെ ഓരോ വാക്കിനെക്കുറിച്ചും ധ്യാനിക്കുക. ചില വാക്കുകള്‍ വളരെ ആഴത്തില്‍ പോകാന്‍ നിങ്ങളെ പ്രേരിപ്പിക്കുമ്പോള്‍ അഥവാ അനുതാപത്തിലേക്ക് നയിക്കുമ്പോള്‍ അതുമല്ലെങ്കില്‍ നിങ്ങളുടെ ഹൃദയത്തെ ആത്മീയസന്തോഷവും സ്‌നേഹവുംകൊണ്ട് നിറയ്ക്കുമ്പോള്‍ അവയില്‍ അല്പസമയം നില്‍ക്കുക. അതിനര്‍ത്ഥം ദൈവം നിങ്ങളുടെ അടുത്തേക്ക് വരുന്നു എന്നാണ്. അവിടുത്തെ സ്വീകരിക്കുക. അവിടുന്നില്‍ നിങ്ങളെ പങ്കാളിയാക്കുവാന്‍ ആഗ്രഹിക്കുന്നതിനാല്‍ നിങ്ങളുടെ ഹൃദയം അവിടുത്തേക്കായി തുറക്കുക. ഇക്കാരണംകൊണ്ട് വായന പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നാലും വിഷമിക്കരുത്. കാരണം എല്ലാ ആത്മീയാഭ്യാസങ്ങളുടെയും ലക്ഷ്യം കര്‍ത്താവില്‍ പങ്കാളിയാകാന്‍ യോഗ്യരാവുക എന്നതാണ്. ആ ലക്ഷ്യം സാധ്യമാകുമ്പോള്‍ അതിനുള്ള മാര്‍ഗത്തെക്കുറിച്ച് ആകുലപ്പെടേണ്ടതില്ല.
‘അദൃശ്യപോരാട്ടം’