തോല്‍ക്കാതെ ജയിച്ചുയരാന്‍… – Shalom Times Shalom Times |
Welcome to Shalom Times

തോല്‍ക്കാതെ ജയിച്ചുയരാന്‍…

ഏത് യുദ്ധത്തിലായാലും വിജയിച്ച് മുന്നേറാന്‍ കഴിയുന്നില്ലെങ്കില്‍ പ്രത്യാശയറ്റ്, നിരാശയോടെ പോര്‍ക്കളത്തില്‍നിന്ന് തോറ്റോടുകയോ ശത്രുക്കളാല്‍ കീഴടക്കപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്യുമെന്നത് ഉറപ്പാണ്. ആതമീയമായ അദൃശ്യപോരാട്ടത്തിലും ഇപ്രകാരംതന്നെയാണ് സംഭവിക്കുന്നത്. അതുകൊണ്ട് നമ്മില്‍ത്തന്നെയുള്ള ആശ്രയചിന്തയില്‍നിന്നും പൂര്‍ണമായി വിടുതല്‍ നേടുന്നതിനൊപ്പം, നാം നമ്മുടെ ഹൃദയത്തില്‍ പരിപൂര്‍ണമായ ദൈവാശ്രയവും അവിടുന്നിലുള്ള ഉറച്ച വിശ്വാസവും നട്ടുവളര്‍ത്തണം. വേറൊരു തരത്തില്‍ പറഞ്ഞാല്‍ നമുക്ക് ശരണപ്പെടാന്‍ ദൈവമല്ലാതെ മറ്റാരും ഇല്ലെന്ന് പൂര്‍ണഹൃദയത്തോടെ വിശ്വസിക്കണം, അവിടുന്നില്‍നിന്നുമാണ്, അവിടുന്നില്‍നിന്നുമാത്രമാണ് നമുക്ക് എല്ലാ നന്മകളും എല്ലാത്തരം സഹായവും വിജയവും പ്രതീക്ഷിക്കാവുന്നത്.
അദൃശ്യപോരാട്ടം