JUNE 2022 – Shalom Times Shalom Times |
Welcome to Shalom Times

വിശുദ്ധിയുടെ പിന്‍നമ്പര്‍

ഏകമകന്റെ മരണത്തിനുശേഷം തിമോത്തി ഒരു ബോയ്‌സ് ഹോം ആരംഭിച്ചു. അതിലെ 17 പേരും വ്യത്യസ്ത സ്വഭാവക്കാരെങ്കിലും സ്വന്തം മകനെപ്പോലെതന്നെയാണ് അവരെയും അദ്ദേഹം സ്‌നേഹിച്ചത്. ക്രമേണ, തന്നോടും മറ്റുള്ളവരോടും കൂടുതല്‍ സ്‌നേഹമുണ്ടെന്ന് തെളിയിച്ചവര്‍ക്ക് അദ്ദേഹം ചില ഉത്തരവാദിത്വങ്ങള്‍ നല്കി. ആരും അറിയാതെ, അവര്‍ക്കിടയില്‍ നടത്തിയ ചില സ്‌നേഹടെസ്റ്റുകളിലൂടെ മികച്ചവരെ കണ്ടെത്തുകയായിരുന്നു. സ്‌നേഹത്തില്‍ ഏറ്റവും മികവുപുലര്‍ത്തിയ റോണിയെ അദ്ദേഹം… Read More

പുണ്യാളന്‍

”പത്രൂട്ട്യേ….” നീട്ടിയൊരു വിളി. ജാനുവേലത്തിയുടെയാണ്. ”അവന്‍ ഇപ്പോള്‍ കുറേ വലുതായില്ലേ. ഇനി ആ കളിപ്പേര് മാറ്റി ചെക്കനെ റിന്റോ എന്ന് വിളിച്ചൂകൂടേ’ എന്ന് ചിലര്‍ ചോദിക്കുമ്പോള്‍ തലയാട്ടുമെങ്കിലും പിന്നെയും വീട്ടില്‍ വരുമ്പോള്‍ ജാനുവേലത്തി അതേ വിളിതന്നെ വിളിക്കും. ”പത്രൂട്ടി ഇവിടെല്യേ?” ‘ജാനുവേലത്തി അങ്ങനെ വിളിക്കുന്നതിന്റെ പിന്നിലെ സംഭവം നടക്കുന്നത് തൊണ്ണൂറുകളുടെ ആരംഭത്തിലാണ്. അന്നത്തെ ചോദ്യം ഇങ്ങനെയായിരുന്നു.… Read More

ഡോക്ടറുടെ വീട്ടിലെത്തിയ നസ്രായന്‍

രാവിലെ മൊബൈലില്‍ ഒരു വാട്ട്‌സാപ്പ് സന്ദേശം കണ്ടുകൊണ്ടാണ് എഴുന്നേറ്റത്. ”ഇന്ന് എന്റെ ഡ്രൈവിംഗ് ടെസ്റ്റ് ആണ്. അഞ്ചാം തവണയാണ്. പ്രത്യേകം പ്രാര്‍ത്ഥിക്കണം.” വിദേശത്ത് ജോലിയുള്ള ഒരു ലേഡി ഡോക്ടര്‍ ആണ്. നാട്ടിലെപ്പോലെയല്ല, വിദേശത്ത് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുക പ്രയാസകരമായ കടമ്പയാണ്. ഓരോ തവണ ശ്രമിക്കുമ്പോഴും വലിയ പണച്ചെലവും. ഡോക്ടറെ എനിക്ക് ഫോണ്‍ മെസേജുകളിലൂടെയുള്ള പരിചയമേയുള്ളൂ. ആദ്യമായി… Read More

ശാന്തതയുടെ സമവാക്യം

ഒരു ദിവസം യേശുതമ്പുരാന്‍ ഇങ്ങനെ ഒരു സമവാക്യം കാണിച്ചുതന്നു. 200 = 10. പക്ഷേ എനിക്ക് ആദ്യമൊന്നും പിടികിട്ടിയില്ല എന്താണ് ദൈവം ഉദ്ദേശിച്ചതെന്ന്. അതിനുശേഷം കര്‍ത്താവ് പറഞ്ഞു, നിന്റെ തലയില്‍ ഒരു ദിവസം 200 കാര്യങ്ങള്‍ കിടന്നോടുന്നുണ്ട്. നീ ഒരു കാര്യത്തിന് അഞ്ച് മിനിറ്റ് കൊടുത്താല്‍പോലും നിനക്ക് ആയിരം മിനിറ്റ് വേണം. അഞ്ച് മിനിറ്റ് എന്നത്… Read More

വീട്ടിലെത്തി ധ്യാനിപ്പിച്ച ഗുരു

എന്റെ മകള്‍ ബി.എസ്‌സി. നഴ്‌സിംഗിന് ബാംഗ്ലൂരില്‍ പഠിക്കുന്നു. പഠനത്തില്‍ ശരാശരി നിലവാരക്കാരിയായിരുന്ന അവള്‍ക്ക് ഒന്നാം വര്‍ഷ യൂണിവേഴ്‌സിറ്റി പരീക്ഷയ്ക്ക് മുമ്പായി കോവിഡ് വരികയും തലവേദനയും ക്ഷീണവും പഠനത്തെ ബാധിക്കുകയും ചെയ്തു. അതറിഞ്ഞപ്പോള്‍ പരീക്ഷയ്ക്ക് മുമ്പായി ഞാന്‍ ബൈബിള്‍ മുടങ്ങാതെ വായിക്കാമെന്നും വിജയിച്ചാല്‍ ശാലോമില്‍ സാക്ഷ്യപ്പെടുത്താമെന്നും നേര്‍ന്നു. ബൈബിള്‍ വായന രണ്ട് മാസമായപ്പോള്‍ത്തന്നെ റിസല്‍റ്റ് വരികയും മകള്‍… Read More

മരണം വന്നപ്പോള്‍ കണ്ട കാഴ്ചകള്‍

സ്വയം ബുള്ളറ്റ് ഓടിച്ചാണ് അന്ന് ഞാന്‍ ആശുപത്രിയില്‍ പോയത്. ഒരു ചെറിയ തൊണ്ടവേദനയുണ്ട്. അതുകൊണ്ട് കൊവിഡ് ടെസ്റ്റ് ചെയ്തു. റിസല്‍റ്റ് പോസിറ്റീവായിരുന്നു. മുപ്പത്തിനാല് വയസാണ് പ്രായം. പൂര്‍ണ ആരോഗ്യവാനുമാണ്. അതുകൊണ്ട് കുറച്ച് ദിവസത്തെ ചികിത്സയ്ക്കും വിശ്രമത്തിനുംശേഷം അജപാലനശുശ്രൂഷകളിലേക്കും ബി.എഡ് പഠനത്തിലേക്കും തിരികെപ്പോകാമെന്ന ചിന്തയില്‍ ആശുപത്രിയില്‍ അഡ്മിറ്റായി. പക്ഷേ അല്പദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ശ്വാസമെടുക്കാന്‍ വിഷമം തോന്നുന്നതുപോലെ…. അതോടൊപ്പം… Read More

ഒരു കൗതുകത്തിന് നോക്കിയതേയുള്ളൂ…!

ഒരിക്കല്‍ ഞാന്‍ ദിവ്യബലിയില്‍ സംബന്ധിക്കുകയായിരുന്നു. അള്‍ത്താരക്ക് മുന്‍പിലായി മുട്ടുകുത്തിയിരുന്ന മറ്റൊരു കന്യാസ്ത്രീയെ വെറും കൗതുകത്തിനുവേണ്ടി നോക്കി. പെട്ടെന്ന്, അവളുടെ അടുത്തുനിന്നിരുന്ന മാലാഖ എന്നെ ശക്തമായി ശാസിച്ചു, ”എന്തിനാണ് ദിവ്യബലിക്കിടയില്‍ മറ്റൊരാളെ നോക്കിയത്? ഹൃദയത്തെ നിയന്ത്രിച്ചുനിര്‍ത്താന്‍ എന്തുകൊണ്ട് ശ്രമിക്കുന്നില്ല? ചെറുതല്ലാത്ത പാപമാണ് നീ ചെയ്തിരിക്കുന്നത്!” അത് കേട്ട് ഞാന്‍ തളര്‍ന്നുവീഴുമെന്നു പോലും തോന്നി. അത്ര ഗൗരവത്തിലായിരുന്നു ശാസന.… Read More

പഠനം ദിവ്യകാരുണ്യസന്നിധിയിലായാലോ?

എപ്പോഴെങ്കിലും സ്മാര്‍ട്ട്‌ഫോണോ ലാപ്‌ടോപ്പോ എടുത്ത് സ്‌ക്രോള്‍ ചെയ്യാന്‍ തോന്നാറില്ലേ? അപ്പോള്‍ perpetual adoration എന്ന് സേര്‍ച്ച് ചെയ്യുക. ഏതെങ്കിലും live adoration skeIvSv ചെയ്യുക. എന്നിട്ട് 60 സെക്കന്റ് സമയം പൂര്‍ണശ്രദ്ധയോടെയും ഭക്തിയോടെയും ദിവ്യകാരുണ്യ ആരാധന നടത്തുക. അപ്പോള്‍ ഒരു മിനിറ്റ് ആരാധനയായില്ലേ? ഇങ്ങനെ അറുപത് ദിവസം ചെയ്യാന്‍ കഴിഞ്ഞാല്‍ പൂര്‍ണമായ ഗുണമേന്മയുള്ള ഒരു മണിക്കൂര്‍… Read More

‘കൂട്ടു’കൂട്ടിയ യാത്ര

  ഒരു ദിവസം പ്രാര്‍ത്ഥിക്കാനിരിക്കുകയായിരുന്നു. പക്ഷേ എത്ര ശ്രമിച്ചിട്ടും പ്രാര്‍ത്ഥിക്കാന്‍ ഏകാഗ്രത ലഭിക്കുന്നില്ല. പലവിചാരങ്ങള്‍ മനസില്‍ വന്നുനിറയുന്നു… ‘എങ്ങനെ എനിക്ക് പ്രാര്‍ത്ഥിക്കാന്‍ കഴിയും’ എന്ന ചിന്ത ആ ദിവസങ്ങളില്‍ അലട്ടിക്കൊണ്ടിരുന്നു. അതിനിടയിലാണ് കൂട്ടുകാരന്റെ മകളെ ഹോസ്റ്റലില്‍നിന്ന് വീട്ടിലേക്ക് കൊണ്ടുവരാന്‍ പോയത്. സുഹൃത്തും ഞാനും അവിടെയെത്തി കുറച്ചുസമയം കാത്തിരുന്നപ്പോഴേക്കും അതാ കുട്ടി ഏറെ സന്തോഷത്തോടെ അപ്പന്റെയടുത്തേക്ക് ഓടിവരുന്നു.… Read More

നന്മ ചെയ്തു കടന്നുപോയവന്‍!

മിഷന്‍ലീഗിന്റെ ഒരു ദ്വിദിന സെമിനാര്‍ നടക്കുന്ന സമയം. സെമിനാര്‍ നയിക്കുന്ന അച്ചന്‍ പങ്കെടുക്കുന്ന ഞങ്ങളോടു ചോദിച്ചു, ”പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, നമ്മുടെ കര്‍ത്താവായ യേശു ജീവിതകാലം മുഴുവന്‍ മറ്റുള്ളവര്‍ക്ക് നന്മ ചെയ്തുകൊണ്ട് കടന്നുപോയവനാണ്. അവിടുന്നു ചെയ്ത നന്മപ്രവൃത്തികള്‍ അവിടുത്തേക്ക് ഇന്നും ചെയ്യണമെന്നും ഇനിയും ലോകാന്ത്യം വരെയും തുടരണമെന്നും ആഗ്രഹമുണ്ട്. പക്ഷേ ഒരു വലിയ പ്രശ്‌നം – നന്മ… Read More