വീട്ടിലെത്തി ധ്യാനിപ്പിച്ച ഗുരു – Shalom Times Shalom Times |
Welcome to Shalom Times

വീട്ടിലെത്തി ധ്യാനിപ്പിച്ച ഗുരു

എന്റെ മകള്‍ ബി.എസ്‌സി. നഴ്‌സിംഗിന് ബാംഗ്ലൂരില്‍ പഠിക്കുന്നു. പഠനത്തില്‍ ശരാശരി നിലവാരക്കാരിയായിരുന്ന അവള്‍ക്ക് ഒന്നാം വര്‍ഷ യൂണിവേഴ്‌സിറ്റി പരീക്ഷയ്ക്ക് മുമ്പായി കോവിഡ് വരികയും തലവേദനയും ക്ഷീണവും പഠനത്തെ ബാധിക്കുകയും ചെയ്തു. അതറിഞ്ഞപ്പോള്‍ പരീക്ഷയ്ക്ക് മുമ്പായി ഞാന്‍ ബൈബിള്‍ മുടങ്ങാതെ വായിക്കാമെന്നും വിജയിച്ചാല്‍ ശാലോമില്‍ സാക്ഷ്യപ്പെടുത്താമെന്നും നേര്‍ന്നു. ബൈബിള്‍ വായന രണ്ട് മാസമായപ്പോള്‍ത്തന്നെ റിസല്‍റ്റ് വരികയും മകള്‍ വിജയിക്കുകയും ചെയ്തു.
ഇരുപത് വര്‍ഷത്തോളമായി ഞാന്‍ സ്ഥിരമായി ശാലോം ടൈംസ് മാസിക വായിക്കുന്നു. ഓരോ ലേഖനങ്ങളും സാക്ഷ്യങ്ങളും വായിക്കുമ്പോള്‍ ധ്യാനം കൂടുന്ന പ്രതീതിയാണ്. ഒപ്പം പ്രത്യാശയും പ്രാര്‍ത്ഥിക്കാന്‍ പ്രചോദനവും ലഭിക്കുന്നു. ഈശോക്ക് ഒത്തിരി നന്ദി.
സ്വപ്ന ലിജോ, പുല്‍പ്പള്ളി