ഒരു കൗതുകത്തിന് നോക്കിയതേയുള്ളൂ…! – Shalom Times Shalom Times |
Welcome to Shalom Times

ഒരു കൗതുകത്തിന് നോക്കിയതേയുള്ളൂ…!

ഒരിക്കല്‍ ഞാന്‍ ദിവ്യബലിയില്‍ സംബന്ധിക്കുകയായിരുന്നു. അള്‍ത്താരക്ക് മുന്‍പിലായി മുട്ടുകുത്തിയിരുന്ന മറ്റൊരു കന്യാസ്ത്രീയെ വെറും കൗതുകത്തിനുവേണ്ടി നോക്കി. പെട്ടെന്ന്, അവളുടെ അടുത്തുനിന്നിരുന്ന മാലാഖ എന്നെ ശക്തമായി ശാസിച്ചു, ”എന്തിനാണ് ദിവ്യബലിക്കിടയില്‍ മറ്റൊരാളെ നോക്കിയത്? ഹൃദയത്തെ നിയന്ത്രിച്ചുനിര്‍ത്താന്‍ എന്തുകൊണ്ട് ശ്രമിക്കുന്നില്ല? ചെറുതല്ലാത്ത പാപമാണ് നീ ചെയ്തിരിക്കുന്നത്!” അത് കേട്ട് ഞാന്‍ തളര്‍ന്നുവീഴുമെന്നു പോലും തോന്നി. അത്ര ഗൗരവത്തിലായിരുന്നു ശാസന. കര്‍ത്താവിന്റെ കല്പനയാല്‍ ആ മാലാഖ എനിക്ക് വലിയൊരു പ്രായശ്ചിത്തവും വിധിച്ചു. പിന്നീട് മൂന്ന് ദിവസത്തോളം ഞാന്‍ അതോര്‍ത്ത് കരഞ്ഞു. അതിനുശേഷം വിശുദ്ധബലിയില്‍ പങ്കെടുക്കുമ്പോള്‍ ഞാന്‍ പരമാവധി ശ്രദ്ധയോടെ നില്‍ക്കും.’
ബിനാസ്‌കോയിലെ
വാഴ്ത്തപ്പെട്ട വെറോനിക്ക