മെഡിസിന്‍ പഠനം കഴിഞ്ഞ് ഉപരിപഠനത്തിനുള്ള NEET പരീക്ഷ എഴുതാനുള്ള യാത്രയായിരുന്നു അത്. പ്രകൃതിരമണീയമായ ഇടുക്കി ഹൈറേഞ്ചിലൂടെ പോകുമ്പോള്‍ പ്രകൃതിയുടെ സൗന്ദര്യം തെല്ലും ആസ്വദിക്കാന്‍ കഴിയാത്ത അവസ്ഥ. വലിയ മത്സരസ്വഭാവമുള്ള ആ പരീക്ഷയ്ക്ക് ഏതാണ്ട് 50 ശതമാനംമാത്രമേ ഞാന്‍ പഠിച്ചിട്ടുള്ളൂ. അതില്‍ത്തന്നെ 10 ശതമാനമേ ഓര്‍മ്മയിലുള്ളൂ. റോഡിന്റെ ഇരുവശങ്ങളിലും കണ്ട മലനിരകളെക്കാള്‍ ഉയരത്തില്‍ എന്റെ മനസില്‍ ചോദ്യങ്ങളുയര്‍ന്നുകൊണ്ടിരുന്നു.… Read More
Tag Archives: JUNE 2022
ചില സാക്ഷ്യങ്ങള്‍ക്കു പിന്നിലെ സത്യാവസ്ഥകള്‍!
ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരുന്ന കാലം. ഒരു ദിവസം എനിക്ക് നാട്ടുമാങ്ങാ തിന്നാന്‍ ആഗ്രഹം! ഞാന്‍ ഈശോയോടു പറഞ്ഞു, ”ഒന്നും രണ്ടുമൊന്നും പോരാ, എനിക്ക് കുറേ നാട്ടുമാങ്ങാ തരണം.” പിറ്റേന്നുതന്നെ അടുത്ത വീട്ടിലെ അമ്മച്ചി കുറേ നാട്ടുമാങ്ങാ കൊണ്ടുവന്നു തന്നു. പിന്നെയും പലരിലൂടെയും നാട്ടുമാങ്ങകള്‍ ധാരാളം ലഭിച്ചു. അവസാനം കഴിച്ചു തീര്‍ക്കാന്‍പോലും പറ്റാതായി. മറ്റൊരിക്കല്‍ രാവിലെ ജോലിസ്ഥലത്ത്… Read More
തോല്‍ക്കാതെ ജയിച്ചുയരാന്‍…
ഏത് യുദ്ധത്തിലായാലും വിജയിച്ച് മുന്നേറാന്‍ കഴിയുന്നില്ലെങ്കില്‍ പ്രത്യാശയറ്റ്, നിരാശയോടെ പോര്‍ക്കളത്തില്‍നിന്ന് തോറ്റോടുകയോ ശത്രുക്കളാല്‍ കീഴടക്കപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്യുമെന്നത് ഉറപ്പാണ്. ആതമീയമായ അദൃശ്യപോരാട്ടത്തിലും ഇപ്രകാരംതന്നെയാണ് സംഭവിക്കുന്നത്. അതുകൊണ്ട് നമ്മില്‍ത്തന്നെയുള്ള ആശ്രയചിന്തയില്‍നിന്നും പൂര്‍ണമായി വിടുതല്‍ നേടുന്നതിനൊപ്പം, നാം നമ്മുടെ ഹൃദയത്തില്‍ പരിപൂര്‍ണമായ ദൈവാശ്രയവും അവിടുന്നിലുള്ള ഉറച്ച വിശ്വാസവും നട്ടുവളര്‍ത്തണം. വേറൊരു തരത്തില്‍ പറഞ്ഞാല്‍ നമുക്ക് ശരണപ്പെടാന്‍ ദൈവമല്ലാതെ മറ്റാരും… Read More
സന്യാസജീവിതം കൊതിച്ച കുടുംബിനി വിശുദ്ധ ലൂയിസ് ഡി മാരിലാക്
കുഞ്ഞുലൂയിസ് 1591 ഏപ്രില്‍ 12ന് ഫ്രാന്‍സില്‍ ജനിക്കുമ്പോള്‍ വളരെ ബുദ്ധിമുട്ടേറിയ ഒരു സമയമായിരുന്നു. ഫ്രഞ്ചുകാര്‍ എപ്പോഴും യുദ്ധത്തിലായിരുന്ന കാലഘട്ടം. പട്ടിണിയും പരിവട്ടവും ഭീതിയും അലമുറയും നിരാശയും എങ്ങും. ലൂയിസിനെ പ്രസവിച്ചതിനു ശേഷം അവളുടെ അമ്മ മരിച്ചതിനാല്‍ അപ്പന്റെ തണലിലും സ്‌നേഹത്തിലും അവള്‍ വളര്‍ന്നു വന്നു. ഈലോകത്തിലെ എന്റെ ആശ്വാസം എന്നാണ് അവളെ അപ്പന്‍ വിളിച്ചത്. കത്തോലിക്കാവിശ്വാസസത്യങ്ങള്‍… Read More
ആ വാചകം എന്നെ വിട്ടില്ല!
2020-ലെ ലോക്ക്ഡൗണ്‍ സമയത്താണ് ഒരു അഖണ്ഡബൈബിള്‍ പാരായണത്തില്‍ പങ്കെടുക്കുന്നത്. അരമണിക്കൂര്‍ ആയിരുന്നു എനിക്ക് വായിക്കേണ്ട സമയം. സമ്പൂര്‍ണ്ണ ബൈബിള്‍ വായന ഏകദേശം തീര്‍ന്നുകൊണ്ടിരുന്ന സമയത്ത് എന്റെ ഊഴം വന്നപ്പോള്‍ കോറിന്തോസുകാര്‍ക്കുള്ള ഒന്നാം ലേഖനം ഉറക്കെ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു. 1 കോറിന്തോസ് 4/20 വായിച്ചുവിട്ട എന്നെ പക്ഷേ ആ വാചകം വിട്ടില്ല. അന്നുവരെ ആ വാചകം ഞാന്‍… Read More
അഗ്നി ഒളിപ്പിച്ച ഗോതമ്പുമണികള്‍
താന്‍ ചാപ്ലയിനായിരിക്കുന്ന കുഷ്ഠരോഗചികിത്സാകേന്ദ്രത്തിലെ രോഗികള്‍ക്ക് ഒരു ആശ്വാസവഴിയെക്കുറിച്ച് ചാഴൂരച്ചന്‍ ഏറെ ചിന്തിച്ചു. അങ്ങനെ ഒരു വഴി കണ്ടെത്തി. മരത്തിന്റെ ഒരു കാസയുണ്ടാക്കി അള്‍ത്താരയില്‍ വച്ചു. അടുത്തുതന്നെ ഒരു പാത്രത്തില്‍ കുറെ ഗോതമ്പും. അച്ചന്‍ രോഗികളോടു പറഞ്ഞു: ”നിങ്ങളുടെ ദുഃഖങ്ങള്‍ പറയാന്‍ കര്‍ത്താവിന്റെ മുമ്പില്‍ ചെല്ലുമ്പോള്‍, ഒരു നുള്ള് ഗോതമ്പുമണികളെടുത്ത് മരക്കാസയിലിട്ടോളൂ; നമുക്കത് കുര്‍ബാനയപ്പമാക്കാം.” മരക്കാസയില്‍ ഒരാഴ്ച… Read More
ഹൃദയം മാറ്റിവച്ച പ്രാര്‍ത്ഥന
2020 സെപ്റ്റംബര്‍ അവസാന ആഴ്ചയില്‍ എനിക്ക് ജോലിസ്ഥലത്തുവച്ച് നെഞ്ചുവേദന അനുഭവപ്പെട്ടു. ഭാര്യയുടെ നിര്‍ബന്ധംമൂലം അടുത്തുള്ള ആശുപത്രിയില്‍ പോയി ചെക്കപ്പ് നടത്തി. ഇസിജി എടുത്ത ഡോക്ടര്‍ പറഞ്ഞത് ഒരു കാര്‍ഡിയോളജിസ്റ്റിനെ കാണിക്കണമെന്നാണ്. ഞാന്‍ കണ്ണൂരിലുള്ള പ്രശസ്തമായ ഒരു ആശുപത്രിയിലെ എനിക്ക് പരിചയമുള്ള കാര്‍ഡിയോളജിസ്റ്റിനെ കണ്ടു. അദ്ദേഹം എല്ലാ ചെക്കപ്പുകളും ചെയ്തശേഷം പറഞ്ഞു, ‘നമുക്ക് ഒരു ആന്‍ജിയോഗ്രാം ടെസ്റ്റുകൂടി… Read More
കിളിപോയ Catch
എനിക്കറിയാവുന്ന ഒരു ചേട്ടായി മ്യൂസിക് മിനിസ്ട്രിയില്‍ സജീവമായ താരമാണ്. ദൈവശുശ്രൂഷക്കുവേണ്ടി മാത്രമായി തന്റെ ജോലിയെല്ലാം മാറ്റി വച്ച് ഈശോക്കുവേണ്ടി പാടുന്ന വ്യക്തി. ഒറ്റ പ്രാര്‍ത്ഥന മാത്രമേ അദ്ദേഹത്തിനുള്ളൂ. പാട്ട് കിടു ആകണമെന്നോ കൈയടി കിട്ടണമെന്നോ എന്നൊന്നുമില്ല. മറിച്ച്, തന്റെ ശുശ്രൂഷയിലൂടെ പരിശുദ്ധാത്മാവ് തന്നെയും ആളുകളെയും തൊടണേ, അനുതാപവും ആന്തരിക സൗഖ്യവും വിടുതലും പ്രദാനം ചെയ്യണേ… ഇതൊക്കെയാണ്… Read More