പഠനം ദിവ്യകാരുണ്യസന്നിധിയിലായാലോ? – Shalom Times Shalom Times |
Welcome to Shalom Times

പഠനം ദിവ്യകാരുണ്യസന്നിധിയിലായാലോ?

എപ്പോഴെങ്കിലും സ്മാര്‍ട്ട്‌ഫോണോ ലാപ്‌ടോപ്പോ എടുത്ത് സ്‌ക്രോള്‍ ചെയ്യാന്‍ തോന്നാറില്ലേ? അപ്പോള്‍ perpetual adoration എന്ന് സേര്‍ച്ച് ചെയ്യുക. ഏതെങ്കിലും live adoration skeIvSv ചെയ്യുക. എന്നിട്ട് 60 സെക്കന്റ് സമയം പൂര്‍ണശ്രദ്ധയോടെയും ഭക്തിയോടെയും ദിവ്യകാരുണ്യ ആരാധന നടത്തുക. അപ്പോള്‍ ഒരു മിനിറ്റ് ആരാധനയായില്ലേ? ഇങ്ങനെ അറുപത് ദിവസം ചെയ്യാന്‍ കഴിഞ്ഞാല്‍ പൂര്‍ണമായ ഗുണമേന്മയുള്ള ഒരു മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന നാം നടത്തിക്കഴിഞ്ഞിരിക്കും. പലപ്പോഴും ഒരു മിനിറ്റ് എന്നത് വര്‍ധിക്കുകയും അതുവഴി കൂടുതല്‍ സമയം നന്നായി ദിവ്യകാരുണ്യ ആരാധന നടത്താന്‍ സാധിക്കുകയും ചെയ്യും. അത് പിന്നീട് അനേക മണിക്കൂറുകളും ദിവസങ്ങളുമായി മാറും, ഉറപ്പ്.
എല്ലായ്‌പോഴും നമ്മുടെ അനുദിനജീവിതത്തില്‍ ഒരു ദിവ്യകാരുണ്യ ആരാധനാചാപ്പലില്‍ പോയി ആരാധിക്കാന്‍ സാധിക്കണമെന്നില്ല. പക്ഷേ നമ്മുടെ കൈയിലുള്ള ആധുനിക സാങ്കേതികവിദ്യകള്‍ അതിനായി ഉപയോഗിക്കാമല്ലോ. ദിവ്യകാരുണ്യ ആരാധന ഓണാക്കിവച്ചിട്ട് പഠിക്കുന്നത് എത്ര സുഖമാണെന്നോ? ഒന്ന് ട്രൈ ചെയ്ത് നോക്കൂ….
ജോബിന്‍ ജോര്‍ജ്