വിവാഹത്തിനുമുമ്പുള്ള ലൈംഗികബന്ധങ്ങൾ സഭ എന്തുകൊണ്ട് എതിർക്കുന്നു? – Shalom Times Shalom Times |
Welcome to Shalom Times

വിവാഹത്തിനുമുമ്പുള്ള ലൈംഗികബന്ധങ്ങൾ സഭ എന്തുകൊണ്ട് എതിർക്കുന്നു?

എന്തെന്നാൽ, സ്‌നേഹം സംരക്ഷിക്കാൻ സഭ ആഗ്രഹിക്കുന്നു. തന്നെക്കാൾ വലിയൊരു ദാനം ആർക്കും നല്കാൻ ഒരുവനും സാധിക്കുകയില്ല. ‘ഞാൻ നിന്നെ സ്‌നേഹിക്കുന്നു’ എന്നത് രണ്ടുപേരെ സംബന്ധിച്ചും അർഥമാക്കുന്നത് ഇതാണ്: ”എനിക്ക് നിന്നെമാത്രം മതി, നീ എന്തെല്ലാമായിരിക്കുന്നുവോ അതെല്ലാം എനിക്കുവേണം. ഞാൻ എന്നെത്തന്നെ എന്നേക്കുമായി നിനക്കു തരാൻ ആഗ്രഹിക്കുന്നു!” ഇത് ഇപ്രകാരമായിരിക്കുകയാൽ താത്കാലികമായി അല്ലെങ്കിൽ പരീക്ഷണാടിസ്ഥാനത്തിൽ ”നിന്നെ ഞാൻ സ്‌നേഹിക്കുന്നു” എന്ന് നമ്മുടെ ശരീരംകൊണ്ടുപോലും പറയാൻ നമുക്ക് സാധ്യമല്ല.

അനേകർ വിവാഹത്തിനുമുമ്പുള്ള ബന്ധങ്ങളെ ഗൗരവപൂർവം കാണുന്നുണ്ട്. എന്നാലും അതിൽ
സ്‌നേഹത്തിന് യോജിക്കാത്ത രണ്ട് കാര്യങ്ങളുണ്ട്: വിട്ടുപോകാനുള്ള സാധ്യതയും കുട്ടി ജനിക്കുമോ എന്ന ഭയവും. സ്‌നേഹം വളരെയേറെ മഹത്വമുള്ളതും വളരെയേറെ പവിത്രവും വളരെയേറെ അനന്യവുമാണ്. അതുകൊണ്ട് ലൈംഗികബന്ധങ്ങൾക്കായി വിവാഹം കഴിയുന്നതുവരെ കാത്തിരിക്കാനുള്ള കടമയെക്കുറിച്ച് സഭ യുവജനത്തെ പഠിപ്പിക്കുന്നു.

യുകാറ്റ് -407