times-admin – Page 54 – Shalom Times Shalom Times |
Welcome to Shalom Times

അമ്മേ, ഞാന്‍ നിന്റേതുമാത്രം!

ബാംഗ്ലൂരിലുള്ള ഞങ്ങളുടെ സ്‌കൂളില്‍ സേവനം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്ക് ചെറിയൊരു വയറുവേദന അനുഭവപ്പെടാന്‍ തുടങ്ങി. വലിയ പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. എങ്കിലും ആകസ്മികമായി 2021 ജൂലൈ മാസം സ്‌കൂളിന് അവധിയുള്ള ഒരു ദിവസം ബാംഗ്ലൂര്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ ഡോക്ടറെ കാണുവാന്‍ പോയി. അള്‍ട്രാ സൗണ്ട് സ്‌കാനിങ്ങിനുശേഷം അഡ്മിറ്റ് ചെയ്യുകയും തുടര്‍ന്ന് സി.ടി സ്‌കാനും ബയോപ്‌സി ടെസ്റ്റുകളും നടത്തുകയും… Read More

പിശാചിന് നമ്മെ പാപം ചെയ്യിക്കാനാവില്ല!

തിന്മ നമ്മില്‍ പ്രവേശനം നേടുന്നത് പ്രേരണയിലൂടെയാണ്, ബലമുപയോഗിച്ചല്ല. ദൈവകൃപയും ഇതുതന്നെയാണ് ചെയ്യുന്നത്. അതിനാല്‍ നമ്മുടെ സ്വാതന്ത്ര്യവും സ്വതന്ത്രമായ ഇച്ഛയും സംരക്ഷിക്കപ്പെടുന്നു. പിശാചിന് വിധേയനായിരിക്കുന്ന ഒരുവന്‍ പാപം ചെയ്യുകയാണെങ്കില്‍ ശിക്ഷയനുഭവിക്കേണ്ടതും അയാള്‍തന്നെയാണ്; പിശാചല്ല. എന്തെന്നാല്‍ പിശാച് ബലം പ്രയോഗിച്ച് അയാളെക്കൊണ്ട് പാപം ചെയ്യിക്കുകയല്ല, സ്വന്തം ഇഷ്ടമനുസരിച്ചാണ് അയാള്‍ പാപം ചെയ്യുന്നത്. ഒരു നല്ല പ്രവൃത്തിയുടെ കാര്യത്തിലും ഇതുതന്നെ… Read More

അവന്‍ ചെയ്തതുപോലെ ചെയ്യാന്‍…

യേശു തന്റെ പീഡാനുഭവ രാത്രിക്കുമുമ്പ് ശിമയോന്‍ പത്രോസിനോടു പറഞ്ഞു ”ശിമയോന്‍, ശിമയോന്‍, ഇതാ സാത്താന്‍ നിങ്ങളെ ഗോതമ്പുപോലെ പാറ്റാന്‍ ഉദ്യമിച്ചു. എന്നാല്‍ നിന്റെ വിശ്വാസം ക്ഷയിക്കാതിരിക്കാന്‍വേണ്ടി ഞാന്‍ നിനക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. നീ തിരികെ വന്ന് നിന്റെ സഹോദരരെ ശക്തിപ്പെടുത്തണം” (ലൂക്കാ 22/31-32). പീഡാനുഭവത്തിന്റെ രാത്രി ആഗതമായപ്പോള്‍ യേശു തന്റെ ശിഷ്യഗണത്തെ നെഞ്ചോടു ചേര്‍ത്തുവച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു.… Read More

അതൊന്നും തോല്‍വികളല്ല!

നീന്തല്‍ പഠിക്കാന്‍ പോയത് പ്രായം ഇരുപത്തിയഞ്ചു കഴിഞ്ഞപ്പോഴാണ്. കുറച്ചേറെ നീണ്ട ദിനങ്ങളിലെ പരിശ്രമം. അതിനിടയില്‍ വന്നുപോയ കുരുന്നുകള്‍ ഒരാഴ്ചകൊണ്ട് നീന്തല്‍ പഠിച്ചു നീന്തി അക്കരെയെത്തി. നിര്‍ത്താനൊരുങ്ങിയ സായാഹ്നത്തിലാണ് ഒരു ചേട്ടന്‍ മുന്നിലേക്കെത്തുന്നത്. മൂന്നോ നാലോ മാസമായത്രേ നീന്തല്‍ പഠിച്ചു തുടങ്ങിയിട്ട്. ഇനിയും ഏകദേശം നാല് മീറ്ററിനപ്പുറം നീന്താന്‍ കഴിയാത്തൊരാള്‍. ”’നീ വിഷമിക്കണ്ടടാ… നമ്മളൊക്കെ ഒരേ തൂവല്‍… Read More

നേര്‍ച്ചപ്പെട്ടിയില്‍ ഇട്ടതോര്‍ത്ത് വിഷമിക്കുന്നവര്‍

ഓഫിസിലേക്കുള്ള യാത്രയിലാണ് അത് സംഭവിച്ചത്. റോഡിലെ കുഴിയും ചെളിയും ഒഴിവാക്കി സ്‌കൂട്ടര്‍ വെട്ടിച്ചതാണ്. സ്‌കൂട്ടര്‍ മറിഞ്ഞു. ഞാന്‍ റോഡിലേക്ക് തെറിച്ചുവീണു. എല്ലാവരും ഓടിയെത്തി. അപ്പോഴേക്കും ഞാന്‍ എഴുന്നേറ്റു. വീണതിന്റെ ജാള്യത, ശരീരത്തിന്റെ വേദന, വണ്ടിയുടെ മഡ്ഗാര്‍ഡ് നഷ്ടപ്പെട്ടതോര്‍ത്ത് സങ്കടം… പെട്ടെന്ന് ഒരു വചനം ഓര്‍മ്മവന്നു; ”ഉന്‍മേഷമുള്ള മനസ്സ് രോഗം സഹിക്കുന്നു; തളര്‍ന്ന മനസ്സിനെ ആര്‍ക്ക് താങ്ങാന്‍… Read More

ഗോവയില്‍നിന്ന് ഗാലക്‌സികളിലേക്ക്

എപ്പോഴും കൗതുകം നിറഞ്ഞ മനസുള്ളവനായിരുന്നു റിച്ചാര്‍ഡ്. ഒരു ശാസ്ത്രജ്ഞനാകുക എന്നതായിരുന്നു അവന്‍ ഉള്ളില്‍ കൊണ്ടുനടന്ന സ്വപ്നം. രണ്ട് ആണ്‍കുട്ടികളുള്ള ഒരു സാധാരണ ഗോവന്‍ ക്രൈസ്തവകുടുംബത്തിലെ രണ്ടാമത്തെ കുട്ടി. മാതാപിതാക്കള്‍ ജോലി ചെയ്തിരുന്നത് കുവൈറ്റിലായതിനാല്‍ കുടുംബമൊന്നിച്ച് കുവൈറ്റിലായിരുന്നു ബാല്യകാലം. എന്നാല്‍ ഒന്നാം ഗള്‍ഫ് യുദ്ധത്തിന് ശേഷം ജീവിതമാകെ മാറി. അവര്‍ അഭയാര്‍ത്ഥികളായി മടങ്ങി ഗോവയില്‍ സ്ഥിരതാമസമാക്കി. അന്ന്… Read More

ഹൃദയം സദാ സന്തോഷിക്കാന്‍!

സന്തോഷകരമായ ജീവിതം എല്ലാവരുടെയും ആഗ്രഹവും ലക്ഷ്യവുമാണല്ലോ. നാമെല്ലാവരും അധ്വാനിക്കുന്നതും വിയര്‍പ്പൊഴുക്കുന്നതും അതിനുവേണ്ടിത്തന്നെയാണ്. എന്നാല്‍ ഓരോ മനുഷ്യനും ലഭ്യമാകുന്ന സന്തോഷത്തിന്റെ മാനങ്ങള്‍ വ്യത്യസ്തമാണ്. ഉന്നത ജോലി, ഉയര്‍ന്ന അധികാര സ്ഥാനങ്ങള്‍, ധാരാളം സമ്പത്ത്, മറ്റുള്ളവരുടെ അംഗീകാരവും പ്രശംസയും, ജഡികതാല്‍പര്യങ്ങളെ തൃപ്തിപ്പെടുത്താന്‍- ഇത്യാദി പല മാര്‍ഗങ്ങളിലൂടെ ജീവിതസന്തോഷം കൈവരിക്കുവാന്‍ മനുഷ്യര്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ ഇവിടെ ഉദ്ദേശിക്കുന്നത് നിലനില്ക്കുന്നതും സാഹചര്യങ്ങള്‍ക്ക്… Read More

സ്വര്‍ഗത്തിലെത്തിക്കുന്ന എളുപ്പവഴി

വികാരിയച്ചന്‍ തന്റെ ഇടവകയില്‍നിന്ന് മരണപ്പെട്ട ആ വ്യക്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുക പതിവായിരുന്നു. ഒരു ദിവസം ഒരാത്മാവ് ആ വൈദികന് പ്രത്യക്ഷപ്പെട്ടു. ആരാണെന്ന് ചോദിച്ചപ്പോള്‍ ‘വൈദികന്‍ ആര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവോ അയാളുടെ ആത്മാവാണ് ഞാന്‍’ എന്ന് ആ രൂപം പറഞ്ഞു. മരണാനന്തരജീവിതം എങ്ങനെയുണ്ട് എന്ന് ചോദിച്ചപ്പോള്‍ ദൈവകൃപയാല്‍ താന്‍ നിത്യജീവിതത്തിന് അര്‍ഹനായിത്തീര്‍ന്ന കാര്യം അറിയിച്ചു. തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചതിന് വൈദികനോട്… Read More

സാധ്യതകള്‍ തുറക്കുന്നു…

കോളേജ് പഠനകാലത്തെ ഒരു അനുഭവം ഇപ്രകാരമാണ്. കമ്പ്യൂട്ടര്‍ അപ്ലിക്കേഷനില്‍ പി.ജി ചെയ്യുന്ന കാലം. ക്ലാസ്സില്‍ പലതരം വിദ്യാര്‍ത്ഥികള്‍ ഉണ്ട്. പഠനത്തില്‍ വളരെ സമര്‍ത്ഥരായവര്‍, ശരാശരി വിദ്യാര്‍ത്ഥികള്‍, പിന്നെ വളരെ ‘ഓര്‍ഡിനറി’ അഥവാ സാധാരണക്കാരായ വിദ്യാര്‍ത്ഥികളും. ഇതില്‍ ‘ഓര്‍ഡിനറി’ വിഭാഗത്തില്‍പ്പെട്ടയാളാണ് ഞാനും. കോഴ്‌സ് ഒക്കെ വിജയിച്ച് നല്ല ജോലിയില്‍ പ്രവേശിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും കഠിനാധ്വാനം ചെയ്യാന്‍ കൂട്ടാക്കാറില്ല. അതുകൊണ്ടാണ്… Read More

ഈശോയ്‌ക്കൊപ്പം കാന്‍ഡില്‍ ലൈറ്റ് നൈറ്റ്‌സ്‌

ബാല്യകാലത്ത് ഒരിക്കല്‍പ്പോലും ആഗ്രഹിച്ചിട്ടില്ല ഒരു നേഴ്‌സ് ആകണം എന്ന്. ”മനുഷ്യന്‍ പദ്ധതികള്‍ വിഭാവനം ചെയ്യുന്നു; അന്തിമമായ തീരുമാനം കര്‍ത്താവിന്റേതത്രേ” (സുഭാഷിതങ്ങള്‍ 16/1) എന്നാണല്ലോ. എന്റെ കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചത്. കടബാധ്യതകള്‍ തീര്‍ക്കാനുള്ള ഏകവഴി എന്ന ചിന്തയുടെ ഫലമായാകണം പിന്നീട് ഞാന്‍ നഴ്‌സിംഗ് മേഖല തിരഞ്ഞെടുത്തു. വിദ്യാഭ്യാസ വായ്പയെടുത്ത പണം തികയാതിരുന്നിട്ടും എങ്ങനെയൊക്കെയോ പഠനം പൂര്‍ത്തിയാക്കാന്‍ ദൈവം… Read More