”കര്‍ത്താവിന്റെ ദാനമാണ് മക്കള്‍; ഉദരഫലം ഒരു സമ്മാനവും. യൗവനത്തില്‍ ജനിക്കുന്ന മക്കള്‍ യുദ്ധവീരന്റെ കൈയിലെ അസ്ത്രങ്ങള്‍പോലെയാണ്. അവകൊണ്ട് ആവനാഴി നിറക്കുന്നവന് ഭാഗ്യവാന്; നഗരകവാടത്തില്‍വച്ച് ശത്രുക്കളെ നേരിടുമ്പോള്‍ അവനു ലജ്ജിക്കേണ്ടി വരുകയില്ല” (സങ്കീര്‍ത്തനങ്ങള്‍ 127/3-5). ദൈവത്തിന്റെ ദാനമായ കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ മാതാപിതാക്കള്‍ അത്യധികം ശ്രദ്ധ പുലര്‍ത്തേണ്ടിയിരിക്കുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ്, ദിവ്യകാരുണ്യ സന്നിധിയില്‍ മക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ കര്‍ത്താവ് നല്കിയ… Read More
Author Archives: times-admin
മതിലില്‍ തെളിഞ്ഞ സൗഖ്യം
ഒരു സുഹൃത്ത് എന്നോട് പങ്കുവച്ച സംഭവം കുറിക്കട്ടെ. ആശാരിപ്പണിയെടുത്ത് ജീവിക്കുന്ന ഷാജി എന്ന കുടുംബനാഥന്റെ ജീവിതത്തിലുണ്ടായ സംഭവമാണിത്. കഴുത്ത് തിരിക്കാനും കൈകള്‍ ചലിപ്പിക്കാനുമൊക്കെ ബുദ്ധിമുട്ടാകുന്ന എല്ലുകളെ ബാധിക്കുന്ന പ്രത്യേക അസുഖം അദ്ദേഹത്തെ ബാധിച്ചു. ജോലിക്ക് പോകാന്‍ കഴിയാതെ ഏറെ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയി. പല മരുന്നുകളും കഴിച്ചെങ്കിലും രോഗത്തിന് കുറവില്ലാത്ത അവസ്ഥ. അങ്ങനെയിരിക്കെ ഒരു ദിവസം അദ്ദേഹം… Read More
രോഗശാന്തിപ്രാര്ത്ഥനയുടെ ഫലങ്ങള്‍
രോഗശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ ചില രോഗികള്‍ക്ക് വളരെ പെട്ടെന്ന് സൗഖ്യം ലഭിക്കുന്നു. എന്നാല്‍ എല്ലായ്പോഴും എല്ലാ രോഗികള്‍ക്കും പെട്ടെന്ന് സൗഖ്യം കിട്ടണമെന്നില്ല. അതില്‍ സംശയമോ നിരാശയോ ഉണ്ടാവേണ്ടതില്ല. ഒരു രോഗിക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ പലവിധത്തിലായിരിക്കും ആ പ്രാര്‍ത്ഥന ഫലദായകമാകുന്നത് എന്ന് എന്റെ അനുഭവത്തില്‍നിന്നും മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രാര്‍ത്ഥനയുടെ ഫലമായി ചിലപ്പോള്‍ രോഗിയുടെ വേദന കുറയുന്നു സഹിക്കാനുള്ള ശക്തി ലഭിക്കുന്നു… Read More
മദ്യപിക്കുന്നതിന് മുമ്പ് പ്രാര്‍ത്ഥിച്ചപ്പോള്‍…
ഫാ. ജോസഫ് അലക്സ് ചെറുപ്പത്തില്‍ത്തന്നെ തുടങ്ങിയ ഒരു ദുശീലമുണ്ടായിരുന്നു എന്റെ അപ്പന്, മദ്യപാനം. അപ്പന് വിശ്വാസാനുഭവത്തിലേക്കും പ്രാര്ത്ഥനാജീവിതത്തിലേക്കുമൊക്കെ തിരിയുന്നത് തന്റെ അമ്പതുകളിലാണ്. പക്ഷേ, അപ്പോഴും മദ്യപാനം ബലഹീനതയായിത്തന്നെ തുടര്‍ന്നു. ഓരോ ന്യായവുമുണ്ടായിരുന്നു. ‘ഫ്രീ ആയിട്ട് കിട്ടുന്നത് മാത്രമേ കുടിക്കുന്നുള്ളൂ.’ അതാവുമ്പോള്‍ വീട്ടുചെലവ് മുടിക്കുന്നില്ലല്ലോ. ‘ചില വിശേഷാവസരങ്ങളില്‍ ആരേലും ക്ഷണിച്ചാല്‍ മാത്രം.’ അവരെ പിണക്കാന്‍ പാടില്ലല്ലോ. ഇങ്ങനെയാണെങ്കിലും,… Read More
October 2022
ചിലരെയെങ്കിലും ‘കരയിപ്പി’ക്കണം!
ശാലോം ടി.വിയില്‍ ഈയടുത്ത നാളുകളില്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രോഗ്രാം ആണ് ‘ഇറ്റ്സ് ഗോഡ്.’ തികച്ചും സാധാരണക്കാരായ മനുഷ്യരുടെ ജീവിതങ്ങളില്‍ കര്‍ത്താവ് നടത്തിയ ശക്തമായ ഇടപെടലുകളെക്കുറിച്ച് അവര്‍തന്നെ പങ്കുവയ്ക്കുന്ന പ്രോഗ്രാം. ആ അനുഭവങ്ങള്‍ കേള്‍ക്കുന്ന ആരും പറഞ്ഞുപോകും, ഇറ്റ്സ് ഗോഡ്, അത് കര്‍ത്താവാണ്! ഒരു എപ്പിസോഡ് ഷൂട്ട് ചെയ്യുന്ന സമയത്ത് സംഭവിച്ചത് ഒരു അസാധാരണ കാര്യമായിരുന്നുവത്രേ.… Read More
ഇങ്ങനെ വളര്‍ത്താം എളിമ
എളിമ എന്നാല്‍ നാം സൃഷ്ടികളാണെന്ന അവസ്ഥയെക്കുറിച്ചുള്ള അവബോധവും ദൈവവുമായുള്ള ബന്ധത്തില്‍ നമ്മെക്കുറിച്ചുള്ള ശരിയായ അറിവുമാണ്. എല്ലാ നല്ല ആഗ്രഹങ്ങളും പ്രവൃത്തികളും ദൈവത്തില്‍നിന്നാണ് ഉത്ഭവിക്കുന്നത്. ഈ യാഥാര്‍ത്ഥ്യങ്ങളുടെ പ്രായോഗികമായ അംഗീകാരമാണ് എളിമ. നമ്മുടെ ശൂന്യതയെക്കുറിച്ചുള്ള ശരിയായ അവബോധത്തിന്റെ ഫലമായി, ദൈവസന്നിധിയില്‍ ആരാധനാത്മകമായ ഒരു മനോഭാവമുണ്ടാകുന്നതിനെ എളിമ എന്ന് വിളിക്കാം. മനസിന്റെയും ഇച്ഛാശക്തിയുടെയും സ്വഭാവേനയുള്ള ഒരു ആഭിമുഖ്യമാണത്. അത്… Read More
വിദേശകാറും ദൈവികസന്ദേശവും
ഡിഗ്രി പഠനകാലത്ത് പ്രാര്‍ത്ഥനയിലേക്ക് ഞാന്‍ തിരിച്ച് വരുന്നത് ബ്രദര്‍ എല്‍വിസ് കോട്ടൂരാന് നയിച്ച ധ്യാനത്തിലൂടെയാണ്. അല്പനാള് കഴിഞ്ഞ് പങ്കെടുത്ത വേറൊരു ധ്യാനത്തില്‍, രോഗശാന്തിവരമുള്ള ഒരു ബ്രദര്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ പറഞ്ഞ ഒരു സന്ദേശം, ‘വിദേശത്ത് കാര്‍ ഓടിക്കുന്നതായി കാണുന്നു’ എന്ന്. എനിക്ക് സന്തോഷമായി. രണ്ട് ആഴ്ചക്കുള്ളില്‍ ഡ്രൈവിംഗ് ലൈസന്‍സിന്റെ ടെസ്റ്റ് ഉണ്ടായിരുന്നു. അത് വിജയിക്കുമെന്ന് ഉറപ്പായല്ലോ.… Read More
അവള് പിന്മാറിയില്ല!
എന്നും ദൈവാലയത്തില്‍ മണി അടിക്കുന്നതിനുമുമ്പേ എഴുന്നേറ്റ് പ്രാര്‍ത്ഥിക്കുന്ന ദമ്പതികളായിരുന്നു അവര്‍. അനുഗൃഹീതമായ ഒരു കുടുംബം. എങ്കിലും അവര്‍ക്ക് ജനിച്ച മൂന്ന് പെണ്മക്കളും കുഞ്ഞിലേതന്നെ മരിച്ചുപോയത് അവരെ വല്ലാതെ സങ്കടപ്പെടുത്തി. ആശ്വാസത്തിനായും ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നതിനായും പല ദൈവാലയങ്ങളിലും പോയി പ്രാര്‍ത്ഥിച്ചിരുന്നു. ഉപവാസമെടുത്ത് കരഞ്ഞ് പ്രാര്‍ത്ഥിക്കുന്നതും പതിവ്. ഒടുവില്‍ ദൈവം അവര്‍ക്ക് ആണ്മക്കള്ക്കൊപ്പം ഒരു പെണ്‍കുഞ്ഞിനെ നല്കി.… Read More
ഞാനിന്ന് ജീവിച്ചിരിക്കുന്നതിന്റെ കാരണം
കോവിഡ് -19 പകര്‍ച്ചവ്യാധി കേരളത്തില്‍ രൂക്ഷമായ കാലം. ഞാന്‍ ഒരു കോളേജിലാണ് താമസം. കോവിഡ് മൂലം കോളജ് പൂര്‍ണമായി അടഞ്ഞു കിടക്കുന്നു. ഞാനും സഹായിയായ ചേട്ടനും മാത്രം കോളജ് കെട്ടിടത്തിന്റെ രണ്ട് അറ്റത്തായി താമസിക്കുന്നു. കോവിഡ് പിടിക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചാണ് ജീവിതം. എങ്കിലും ഒരു ദിവസം കേടായ ഫോണ്‍ നന്നാക്കുവാന്‍ രണ്ട് കടകളില്‍ പോകേണ്ടി വന്നു.… Read More