ആധുനിക കാലത്തെ ഏറ്റവും വലിയൊരു കണ്ടുപിടുത്തമാണല്ലോ കമ്പ്യൂട്ടര്. ധാരാളം വിവരങ്ങള് ശേഖരിച്ചു വക്കാന് കമ്പ്യൂട്ടറിന്റെ ഹാര്ഡ് ഡിസ്ക് എന്ന ഭാഗം സഹായിക്കുന്നു. ഈശോയുടെ തിരുഹൃദയത്തിലേക്ക് കുറച്ചുനേരം നോക്കിയിരുന്നപ്പോഴാണ് പുള്ളിക്കാരനും ഒരു ഹാര്ഡ് ഡിസ്ക് ഉണ്ടെന്നു മനസ്സിലായത്. ഈശോയുടെ ഹൃദയത്തിലെ ഹാര്ഡ് ഡിസ്ക് തുറന്നു നോക്കിയാല് ചില ഡാറ്റകള് കിട്ടും. ഓരോ മനുഷ്യാത്മാവിനോടും ഉള്ള അവന്റെ അടങ്ങാത്ത… Read More
Author Archives: times-admin
പുല്ലും മക്കളും
ഡാഡിയും മക്കളും മുറ്റത്തെ പുല്ത്തകിടിയില് കളിക്കുകയായിരുന്നു. പല ദിവസമായപ്പോള് മമ്മ പറഞ്ഞു: അപ്പനും മക്കളുംകൂടെ ആ പുല്ത്തകിടി നശിപ്പിക്കും. ഞാന് കഷ്ടപ്പെട്ട് വളര്ത്തുന്ന പുല്ലാണ്. ഉടന് അപ്പന് പറഞ്ഞു: ‘ഞാന് നമ്മു ടെ മക്കളെ വളര്ത്തുകയല്ലേ?’ ”മകനെ പഠിപ്പിക്കുന്നവന് ശത്രുക്കളെ അസൂയാലുക്കളാക്കുന്നു; സ്നേഹി തരുടെ മുമ്പില് അവന് അഭിമാനി ക്കാം” (പ്രഭാഷകന് 30/3)
ദൈവത്തില്നിന്ന് അകലാതിരിക്കാന്…
സോറന് കിര്ക്കേഗാഡ് പ്രസിദ്ധനായ ഡാനിഷ് തത്വശാസ്ത്രജ്ഞനാണ്. അസ്തിത്വവാദത്തിന്റെ ഉപജ്ഞാതാക്കളില് പ്രമുഖനായി കണക്കാക്കപ്പെടുന്ന ഒരു വ്യക്തി. നമ്മുടെ എല്ലാവരുടെയും ഉള്ളിലുണ്ടാകുന്ന നീരസം എന്ന വികാരത്തെ അദ്ദേഹം നിര്വചിക്കുന്നത് ഇപ്രകാരമാണ്. ഒരു വ്യക്തിയുടെ ഉള്ളില് നീരസം ഉടലെടുക്കുന്നത് ആ വ്യക്തി ആദരവ് എന്ന ശുഭകരമായ വികാരത്തില്നിന്ന് അസൂയ എന്ന ചീത്തയായ വികാരത്തിലേക്ക് മാറുമ്പോഴാണ്. ദൈവത്തോടും നമ്മുടെ സഹജീവികളോടുമുള്ള ബന്ധത്തെ… Read More
കൃപ നേടാനുള്ള കുറുക്കുവഴി
”നീ എത്ര ഉന്നതനാണോ അത്രമാത്രം വിനീതനാവുക; അപ്പോള് കര്ത്താവിന്റെ കൃപയ്ക്കു നീ പാത്രമാകും” പ്രഭാഷകന് 3/18,19
മിണ്ടാമഠത്തിലെ സിസ്റ്റര് പറഞ്ഞ സംഭവം
അവിചാരിതമായിട്ട് മിണ്ടാമഠത്തിലെ ഒരു സിസ്റ്ററുമായി സംസാരിക്കാന് അവസരം ലഭിച്ചു. കിട്ടിയ ചാന്സില് ചോദിച്ചു, നിങ്ങളെ ഞങ്ങള്ക്കൊരിക്കലും കേള്ക്കാന് കഴിഞ്ഞിട്ടില്ല. എന്നാല് നിങ്ങളോടാണ് ഈശോ ഏറ്റവുമധികം സംസാരിക്കുന്നത്. നിങ്ങള്ക്കെന്താണ് ഞങ്ങളോട് പറയാനുള്ളത്? തെല്ലാലോചിച്ചിട്ട് അവര് പറഞ്ഞു. ഒരു സംഭവം പറയാം. ഒരു ദിവസം ദിവ്യകാരുണ്യ ഈശോയുടെ അടുത്തെത്തിയപ്പോള് ഈശോയ്ക്ക് വലിയ സ്നേഹം… എന്നെ നോക്കി പുഞ്ചിരിക്കുന്നു… വല്ലാതെ… Read More
വിജയസമയം
എന്റെ മകളേ ഓര്ക്കുക, ക്ലോക്കില് മൂന്നുമണി അടിക്കുന്നതു കേള്ക്കുമ്പോഴൊക്കെയും എന്റെ കരുണയെ ആരാധിച്ചു പുകഴ്ത്തിക്കൊണ്ട് നീ അതില് പൂര്ണമായി നിമഗ്നയായി ലോകം മുഴുവനുംവേണ്ടി പ്രത്യേകിച്ച് കഠിനപാപികള്ക്കുവേണ്ടി കരുണയുടെ സര്വശക്തി യാചിക്കുക. ഈ നിമിഷമാണ് എല്ലാ ആത്മാക്കള്ക്കുംവേണ്ടി കരുണയുടെ കവാടം മലര്ക്കെ തുറക്കപ്പെട്ടത്. ഈ മണിക്കൂറില് നിനക്കും മറ്റുള്ളവര്ക്കുംവേണ്ടി ചോദിക്കുന്നതെല്ലാം ലഭിക്കുന്നു. ലോകത്തിനു മുഴുവനുംവേണ്ടിയുള്ള കൃപയുടെ മണിക്കൂറാണ്… Read More
എപ്പോഴും സ്നേഹിക്കാന്…
ദൈവശുശ്രൂഷയിലും ദൈവസ്നേഹത്തിലും ആത്മീയകാര്യങ്ങളിലും ചിലപ്പോള് വലിയ താല്പര്യം, മറ്റു ചിലപ്പോള് തീരെ താല്പര്യമില്ലാത്ത അവസ്ഥ. ഇപ്രകാരമുള്ള അസ്ഥിരതയുണ്ടോ? ആ അവസ്ഥ മാറി, ദൈവത്തില് സ്ഥിരത ലഭിക്കാന് നാം ദൈവത്തില് ശരണം പ്രാപിക്കണം. എല്ലാക്കാര്യങ്ങളിലും ദൈവത്തിന്റെ സഹായം അപേക്ഷിക്കണം. എപ്പോഴും ദൈവത്തെ പ്രസാദിപ്പിക്കാന്മാത്രം ആഗ്രഹിക്കുക. ദൈവം തിരുമനസാകുന്നതു മാത്രം ആഗ്രഹിക്കുകയും പ്രവര്ത്തിക്കുകയും വേണം. അനുനിമിഷം ദൈവം നല്കുന്ന… Read More
ഇവയൊക്കെ ചെയ്യാന് ഇങ്ങനെയും ചിലര്
1990-ാം ആണ്ടിന്റെ തുടക്കമാസങ്ങളില് ഒന്നില് പരിശുദ്ധാത്മാവിന്റെ പ്രേരണയാല് ഞാനെന്റെ ഡയറി വിടര്ത്തി, അതില് ഇപ്രകാരം എഴുതിവച്ചു. ”എന്റെ പിതാവേ, നീയെന്നില്നിന്നും ഒരു കുരിശുമരണമാണ് ആവശ്യപ്പെടുന്നതെങ്കില് ഞാന് അതിന് ഒരുക്കമാണ്. നിന്റെ കരങ്ങളില് എന്റെ ജീവനെയും ജീവിതത്തെയും ഞാന് സമര്പ്പിക്കുന്നു. യേശുവിനെ മരിച്ചവരില്നിന്നും മൂന്നാംനാള് ഉയിര്പ്പിച്ച ദൈവത്തിന്റെ പരിശുദ്ധാത്മാവ് എന്നെയും തന്റെ സമയത്തിന്റെ പൂര്ണതയില് പുനരുത്ഥാനത്തിന്റെ മഹിമയിലേക്ക്… Read More
ഇതില് വലുതേത് ?
അലക്സാണ്ടര് ചക്രവര്ത്തി യുദ്ധത്തില് പിടിച്ചെടുത്ത സ്വത്തുക്കള് വിതരണം ചെയ്യുകയായിരുന്നു. കണ്ടുനിന്ന ഒരാള് പറഞ്ഞു: പാര്മെനിയോക്ക് ആവശ്യത്തിലും അധികം ഇപ്പോള്ത്തന്നെ കൊടുത്തുകഴിഞ്ഞു. അപ്പോള് അലക്സാണ്ടര് പറഞ്ഞു: ശരിയായിരിക്കാം, എന്നാല് അലക്സാണ്ടര് ചക്രവര്ത്തിക്ക് ഇത് നിസാരമാണ്. ചക്രവര്ത്തിയുടെ സമ്പത്തും പദവിയുമനുസരിച്ചാണ് ഞാന് സമ്മാനം നല്കുന്നത്.” അങ്ങനെയെങ്കില് സകലത്തിന്റെയും ഉടയവനും സര്വശക്തനുമായ ദൈവം നമുക്കു നല്കുന്ന സമ്മാനങ്ങള് എത്ര വിശിഷ്ടമായിരിക്കും!… Read More
പീഡാനുഭവങ്ങള്ക്കുശേഷമുള്ള കാഴ്ചകളുമായി മെല് ഗിബ്സണ്
ന്യൂയോര്ക്ക്: പാഷന് ഓഫ് ദ ക്രൈസ്റ്റിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് സംവിധായകന് മെല് ഗിബ്സണ് വെളിപ്പെടുത്തിയതായി റിപ്പോര്ട്ടുകള്. 2004-ല് പുറത്തിറങ്ങിയ പാഷന് ഓഫ് ദ ക്രൈസ്റ്റ് ഒന്നാം ഭാഗം ലോകം മുഴുവന് മുഴുഹൃദയത്തോടെ ഏറ്റുവാങ്ങിയ ഹോളിവുഡ് ചിത്രമായിരുന്നു. ലോകമെമ്പാടും കോടിക്കണക്കിന് ജനങ്ങളെ ചിത്രം സ്വാധീനിച്ചു. ഒന്നാം ഭാഗത്തിന് തിരക്കഥ തയാറാക്കിയ രാന്ഡല് വാലസ് തന്നെയായിരിക്കും രണ്ടാം… Read More