പ്രാര്‍ത്ഥനയില്‍ ഈശോയോട് ചേര്‍ന്ന് ജീവിക്കുമ്പോള്‍ പല അനുഭവങ്ങളും ഈശോ തരും. ഒരിക്കല്‍ വെള്ള തിരുവസ്ത്രമണിഞ്ഞ് ഒത്ത ഉയരമുള്ള ഈശോ ചിരിച്ചുകൊണ്ട് മുന്നില്‍ നില്‍ക്കുന്ന അനുഭവമുണ്ടായി. മറ്റൊരിക്കല്‍ നിത്യജീവന്റെ കിരീടം അണിയിക്കുമെന്ന് ഈശോ പറഞ്ഞുതന്നു. ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന മുറിയില്‍ത്തന്നെ 33 പ്രാവശ്യത്തോളം ഈശോ വന്നിട്ടുണ്ട്. പല വിശുദ്ധരും വന്നിട്ടുണ്ട്. ഒരു സമയത്ത് ഈശോയും 12 ശ്ലീഹന്‍മാരും തുടര്‍ച്ചയായി… Read More
Tag Archives: Article
ഉത്തരേന്ത്യന്‍ പ്രേമചിന്തകളും വചനവും
കുറച്ചുനാള്‍ മുമ്പ് ഞാന്‍ ഒരു ചേച്ചിയെ പരിചയപ്പെട്ടു. ഏതാണ്ട് 65 വയസ് പ്രായമുണ്ട് അവര്‍ക്ക്. അവര്‍ പറഞ്ഞു, ”തിന്മയില്‍ വീഴാനുള്ള സാഹചര്യങ്ങളാണ് ചുറ്റും. എന്നാല്‍ അനുദിനവചനവായനയിലൂടെ ദൈവം എന്നോട് സംസാരിക്കുന്നതുകൊണ്ടാണ് പാപങ്ങളില്‍ വീഴാതെ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നത്.” ഇത് കേട്ടപ്പോള്‍ ഞാന്‍ കരുതി, ”എന്നോടുമാത്രമെന്താ ദൈവം വചനത്തിലൂടെ സംസാരിക്കാത്തത്?” ഈ ചിന്ത എന്റെ മനസിലൂടെ കടന്നുപോയി ഏറെനേരം… Read More
ഈശോയെ തട്ടീംമുട്ടീം ഒരു വീട്ടമ്മ
രണ്ട് ചേട്ടന്‍മാരുടെ കുഞ്ഞനിയത്തിയായിട്ടായിരുന്നു ഞാന്‍ ജീവിച്ചത്. സുഖസൗകര്യങ്ങള്‍ ആവശ്യത്തിനുണ്ടായിരുന്നു. യഥാസമയം ഞാന്‍ വിവാഹിതയായി. വിവാഹശേഷം ആദ്യനാളുകളില്‍ത്തന്നെ ചില സഹനങ്ങളിലൂടെ കടന്നുപോകേണ്ടിവന്നു. അപ്പോഴാണ് ഞാന്‍ അല്പമൊക്കെ പ്രാര്‍ത്ഥിച്ചത്. അതിനുമുമ്പെല്ലാം മറ്റുള്ളവരെ കാണിക്കാന്‍വേണ്ടി ഞായറാഴ്ചമാത്രം ദൈവാലയത്തില്‍ പോയിരുന്ന ആളായിരുന്നു ഞാന്‍. പഠനകാലഘട്ടങ്ങളിലെല്ലാം എല്ലാ മതവും ഒന്നാണ് എന്ന് വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ പ്രാര്‍ത്ഥിക്കുമെങ്കിലും അത് പരിഹരിക്കപ്പെട്ടാല്‍ ഞാന്‍… Read More
ആത്മീയവരള്‍ച്ചയില്‍…?
ആത്മാവിന്റെ മാനസാന്തരത്തിന്റെ ആരംഭത്തില്‍ ദൈവം പലപ്പോഴും ആശ്വാസങ്ങളുടെ ഒരു പ്രളയംതന്നെ നല്‍കും. പക്ഷേ ആ അവസ്ഥ ഏറെ നാള്‍ തുടരുകയില്ല. വിശുദ്ധ ഫ്രാന്‍സിസ് സാലസിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക, ”ദൈവസ്‌നേഹവും ക്രിസ്തീയ പൂര്‍ണതയും അടങ്ങിയിരിക്കുന്നത് മധുരമായ വൈകാരിക അനുഭൂതികളിലും അനുഭവവേദ്യമാകുന്ന ആശ്വാസങ്ങളിലുമല്ല; മറിച്ച് നമ്മുടെ ആത്മസ്‌നേഹത്തെ അതിജീവിക്കുന്നതിലും ദൈവഹിതം പൂര്‍ത്തീകരിക്കുന്നതിലുമാണ്.” പൂര്‍ണത പ്രാപിക്കാനായി, ആത്മീയ വരള്‍ച്ച… Read More
കര്‍ത്താവ് പറഞ്ഞ ‘സിനിമാക്കഥ’
ഒരിക്കല്‍ ദിവ്യകാരുണ്യസന്നിധിയില്‍ ഇരുന്നപ്പോള്‍ പഴയ ഒരു സംഭവം ഈശോ ഓര്‍മ്മയിലേക്ക് കൊണ്ടുവന്നു. ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയം. അധ്യാപകര്‍ക്ക് മീറ്റിംഗ് ഉള്ളതിനാല്‍ മൂന്ന് മണിക്ക് സ്‌കൂള്‍ വിട്ട ദിവസം. സാധാരണയായി സ്‌കൂള്‍ വിട്ടാല്‍ ടൗണിലുള്ള പപ്പയുടെ ബേക്കറിക്കടയിലേക്ക് പോകുകയാണ് ചെയ്യുക. അവിടെ മമ്മിയുമുണ്ടാകും. അവിടെ ചെന്നിട്ടാണ് വീട്ടിലേക്ക് പോകുക. അന്നും പതിവുപോലെ സ്‌കൂളില്‍നിന്നും ഇറങ്ങി… Read More
അസൂയപ്പെടുത്തിയ ഡയറിക്കുറിപ്പുകള്‍
ഏകദേശം ഒരു വര്‍ഷത്തോളം അലമാരക്കുള്ളിലായിരുന്നു ആ ഡയറിയുടെ സ്ഥാനം. നട്ടെല്ലിലേക്ക് ഈശോയുടെ സ്‌നേഹം ആഴ്ന്നിറങ്ങിയ എന്റെ രോഗാവസ്ഥയുടെ ആദ്യനാളുകളില്‍ ദിവസത്തിന്റെ ഏറിയപങ്കും കട്ടിലില്‍ മാത്രമായി തീര്‍ന്നു. അപ്പോള്‍ ഉടലെടുത്ത ഉള്‍പ്രേരണയാല്‍ ആദ്യമായി അത് കയ്യിലെടുത്തു. ഏതാണ്ട് നാല് വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു അത്. ഐസ്‌ക്രീമും ചോക്കലേറ്റും ആര്‍ത്തിയോടെ കഴിക്കുന്ന കുഞ്ഞിനെപ്പോലെ ഞാനും വായിക്കാന്‍ തുടങ്ങി. എന്റെ അന്തരാത്മാവില്‍… Read More
മാര്‍പാപ്പയെ കുമ്പസാരിപ്പിച്ച ഭിക്ഷാടകന്‍
ന്യൂയോര്‍ക്കില്‍നിന്നുള്ള ഒരു യുവവൈദികന്‍ റോമില്‍ ഉപരിപഠനത്തിനെത്തി. അദ്ദേഹം പ്രാര്‍ത്ഥനയ്ക്കായി സ്ഥിരമായി ഒരു ദൈവാലയം സന്ദര്‍ശിക്കുമായിരുന്നു. ദൈവാലയകവാടത്തിനുമുന്നില്‍ എന്നും കണ്ടിരുന്ന യാചകരില്‍ ഒരാള്‍ അദ്ദേഹത്തിന്റെ പ്രത്യേകശ്രദ്ധയാകര്‍ഷിച്ചു. അങ്ങനെ ഒരു ദിനം അദ്ദേഹം ആ യാചകനോട് തന്നെ അറിയാമോ എന്നന്വേഷിച്ചു. യാചകന്റെ മറുപടി അദ്ദേഹത്തെ ഞെട്ടിച്ചുകളഞ്ഞു, ”അറിയും. ഞാന്‍ താങ്കളുടെ ഒപ്പം റോമില്‍ വൈദികനാകാന്‍ പഠിച്ചിരുന്ന ആളാണ്. പട്ടവും… Read More
ഗെയിം പ്ലാന്‍ മാറ്റണോ?
വൈകുന്നേരം ഞങ്ങള്‍ സെമിനാരിയില്‍ ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ചുസമയമായിട്ടും കളി ഉഷാറാകുന്നില്ല. അതുകൊണ്ട് ബാക്കിയുള്ള സമയം മൂന്ന് രീതിയില്‍ മുന്നോട്ടുപോകുന്നതിനെക്കുറിച്ച് ഞങ്ങള്‍ ചിന്തിച്ചു. ഒന്നാമതായി, കളി അവിടെവച്ചു നിര്‍ത്തുക. രണ്ടാമതായി, നിലവില്‍ പോകുന്നതുപോലെ സമയം തീരുംവരെ ഉഴപ്പിത്തന്നെ കളിച്ചു തീര്‍ക്കുക. മൂന്നാമതായി, എല്ലാവരെയും തുടക്കത്തിലേതുപോലെ ഒന്നുകൂടി വിളിച്ചുകൂട്ടി ടീമില്‍ അഴിച്ചുപണി നടത്തി ഗെയിം നന്നായി പ്ലാന്‍ ചെയ്യുക.… Read More
വിജയം തരുന്ന ആയുധം
വിശുദ്ധ ഗ്രിഗറി നസ്സിയാന്‍സെന്‍ വിശ്വാസത്യാഗിയായ ജൂലിയനെക്കുറിച്ച് പഠിപ്പിക്കുമ്പോള്‍ ഉദ്ധരിക്കുന്ന ഒരു സംഭവമുണ്ട്. ഭാവിയുടെ രഹസ്യങ്ങളറിയാന്‍ ആഗ്രഹിച്ച ചക്രവര്‍ത്തി ഗ്രീസിലെ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും സമീപിച്ചു. പക്ഷേ തന്റെ ആകാംക്ഷയെ ശമിപ്പിക്കാന്‍തക്ക അനുഭവങ്ങളൊന്നും ലഭ്യമായില്ല. അങ്ങനെയിരിക്കെ ഒരു മന്ത്രവാദി ജൂലിയന്റെ പക്കലെത്തി തന്റെ മാന്ത്രികശക്തിയെക്കുറിച്ചും ദുഷ്ടാത്മാക്കളുമായി ബന്ധപ്പെടാനുള്ള കഴിവിനെക്കുറിച്ചും അറിയിച്ചു. ജൂലിയന് സന്തോഷമായി. അയാള്‍ മന്ത്രവാദിയോടൊന്നിച്ച് പുറപ്പെട്ടു.… Read More
സ്‌നേഹിച്ച മറിയത്തോട് കോപിക്കേണ്ടിവന്നപ്പോള്‍…
പാക്കിസ്ഥാനിലാണ് ഞാന്‍ ജനിച്ചത്. നാലാം വയസില്‍ ഞങ്ങളുടെ കുടുംബം ആഫ്രിക്കയിലേക്ക് പോയി. രണ്ട് ഇളയ സഹോദരിമാരാണ് എനിക്ക്. ഷിയാ മുസ്ലിമുകളായിരുന്നു ഞങ്ങള്‍. നല്ല മനുഷ്യരായിരിക്കാന്‍ മാതാപിതാക്കള്‍ പഠിപ്പിച്ചു. ആഫ്രിക്കയില്‍ ജീവിതം വളരെ ലളിതമായിരുന്നു. പുസ്തകവായന ശീലമായതിനാല്‍ ഞാന്‍ ലോകം കണ്ടത് ആ പുസ്തകങ്ങളിലൂടെയാണ്. എല്ലാ വര്‍ഷവും ഞങ്ങള്‍ പാക്കിസ്ഥാനില്‍ പോകുമായിരുന്നു. ഇടയ്ക്ക് അമേരിക്കയിലും പോകും,… Read More