ഒരു ജനുവരിമാസം രാത്രി മൂന്നുമണിസമയം. ഫ്‌ളോറിഡ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഹോസ്റ്റലില്‍ ഒരു കൊലപാതകി അതിക്രമിച്ചുകയറി. ആരുമറിയാതെ രണ്ട് പെണ്‍കുട്ടികളെ അയാള്‍ ഉപദ്രവിച്ച് വധിച്ചുകഴിഞ്ഞു. കൂടുതല്‍ ഇരകളെ തേടി മുന്നോട്ടുനീങ്ങുകയായിരുന്നു. അടുത്തതായി അയാള്‍ വേറൊരു പെണ്‍കുട്ടിയുടെ മുറിയില്‍ കയറി. അവള്‍ ഉറങ്ങുകയായിരുന്നു. തന്റെയരികിലെത്തിയ കൊലപാതകിയുടെ സാന്നിധ്യം അനുഭവപ്പെട്ടാലെന്നോണം ആ പെണ്‍കുട്ടി ഉണര്‍ന്നു. അവളുടെ നിവര്‍ത്തിയ കൈകളില്‍ ഒരു… Read More
Tag Archives: Article
എന്താണ് ആ ഒരു മണിക്കൂര്‍
എല്ലാ വ്യാഴാഴ്ചകളിലും നവമാധ്യമങ്ങള്‍ വഴി ഒത്തു ചേര്‍ന്നു പ്രാര്‍ത്ഥിക്കുന്ന ഒരു വൈദിക കൂട്ടായ്മയുണ്ട് ഞങ്ങള്‍ക്ക്. പരസ്പരം പ്രാര്‍ത്ഥിച്ചും ശക്തിപ്പെടുത്തിയും തെറ്റുതിരുത്തിയും പൗരോഹിത്യ സാഹോദര്യത്തിന്റ മാധുര്യം നുകരുന്ന കൂട്ടായ്മ. ഏശയ്യ പ്രവചനം 30/21ന്റെ അഭിഷേകം ചോദിച്ചു വാങ്ങി പരിശുദ്ധാത്മാവിന്റെ സ്വരത്തിന് കാതോര്‍ത്ത് പരസ്പരം സന്ദേശങ്ങള്‍ എടുത്ത് പ്രാര്‍ത്ഥിക്കാറുണ്ട്. മാസങ്ങള്‍ക്കു മുന്‍പ് ഒരു വ്യാഴാഴ്ച ഗ്രൂപ്പിനു വേണ്ടി പ്രാര്‍ത്ഥിക്കുന്ന… Read More
ദൈവം പക്ഷപാതം കാണിക്കുമോ?
എന്തുകൊണ്ടാണ് ചിലര്‍മാത്രം നാട്ടുകാര്‍ക്ക് കണ്ണിലുണ്ണിയാകുന്നത്? മക്കളില്‍ ചിലര്‍മാത്രം മാതാപിതാക്കള്‍ക്ക് പ്രിയപ്പെട്ടവര്‍ ആകുന്നത്? വിദ്യാര്‍ത്ഥികളില്‍ ഏതാനുംപേര്‍ മാത്രമെന്തേ അധ്യാപകരുടെ ഹൃദയത്തില്‍ ഇടം പിടിക്കുന്നു? പന്ത്രണ്ട് ശിഷ്യന്മാരില്‍ യോഹന്നാനുമാത്രമെന്തേ വത്സല ശിഷ്യനെന്ന് പേര് വീണു? എല്ലായിടത്തും, ദൈവത്തിനുപോലും, പക്ഷപാതമുണ്ടോ? എന്നാല്‍ ദൈവത്തിന്റെ മനസ്സ് അറിഞ്ഞ് വിശുദ്ധ പത്രോസ് ശ്ലീഹ താനറിഞ്ഞ സത്യം പങ്കുവയ്ക്കുന്നത് ഇങ്ങനെയാണ്: ”സത്യമായും ദൈവത്തിന് പക്ഷപാതമില്ലെന്നും… Read More
പരീക്ഷാഹാളില്‍ അമ്മ വന്നപ്പോള്‍…
ഞാന്‍ ബി.എസ്‌സി. ബോട്ടണി പഠിച്ചുകൊണ്ടിരുന്ന കാലം. ഉപവിഷയമായ സുവോളജിയുടെ ഫൈനല്‍ പ്രാക്ടിക്കല്‍ പരീക്ഷ അടുത്തുവന്നു. ഒരുക്കങ്ങളെല്ലാം തകൃതിയായി നടക്കുന്നുണ്ട്. എന്നാല്‍ ഒരു പ്രശ്‌നം, മറ്റെല്ലാം നന്നായി ചെയ്താലും തവളയുടെ ഡിസെക്ഷന്‍ എനിക്ക് വളരെ പ്രയാസകരമായിരുന്നു. തവളയെ കീറിമുറിച്ച് ക്രേനിയല്‍ നെര്‍വ് വ്യക്തമായി കാണിക്കണം. അത് വളരെ പ്രധാനപ്പെട്ട മേജര്‍ ഡിസെക്ഷനുമാണ്. എന്നാല്‍ എനിക്ക് ലാബില്‍ ആ… Read More
നാരങ്ങാമിഠായികളിലെ വിശുദ്ധരഹസ്യം
റിലേഷനുകള്‍ പണ്ടും ഉണ്ടായിരുന്നു. അതിനെ റിലേഷന്‍ഷിപ്പ് എന്നു പറയാനും, in a relationship എന്ന് സ്റ്റാറ്റസിട്ട് പത്തു പേരെ അറിയിക്കാനും തുടങ്ങിയിട്ട് വളരെ കുറച്ച് നാളുകള്‍ മാത്രമേ ആയിട്ടുള്ളൂ. വീട്ടിലേക്ക് അരിയും പലചരക്കുസാധനങ്ങളും വാങ്ങി വരുന്ന അപ്പന്റെ കയ്യില്‍ ഒരു ചെറിയ നാരങ്ങാമിഠായിപ്പൊതി കണ്ടിട്ടുണ്ടോ? കണ്ടിരിക്കാനിടയില്ല. കാരണം, ആരുമറിയാതെ അത് അദ്ദേഹം തന്റെ പ്രിയതമക്ക് കൈമാറിക്കഴിഞ്ഞിട്ടുണ്ട്.… Read More
തലമുറകളെ വിശുദ്ധപദവിയിലെത്തിച്ച അത്ഭുതപ്രവര്‍ത്തകന്‍
ക്രിസ്തുവിശ്വാസത്തെക്കുറിച്ച് അറിയില്ലാത്തവരെയും വിശ്വാസത്തിലേക്ക് നയിക്കാന്‍ ഏറെ സഹായകമാണ് അത്ഭുതങ്ങള്‍. അത്തരത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ദൈവികവരം ലഭിച്ചയാളായിരുന്നു വിശുദ്ധ ഗ്രിഗറി തൗമാത്തുര്‍ക്കസ്. അദ്ദേഹത്തിന്റെ ശിഷ്യരില്‍ ഒരാളാകാന്‍ ഭാഗ്യം ലഭിച്ചു മക്രീന എന്ന യുവതിക്ക്. ഏഷ്യാ മൈനറിലാണ് അവള്‍ ജനിച്ചത്. പില്ക്കാലത്ത് അവള്‍ വിവാഹിതയായി കുടുംബജീവിതം നയിക്കാന്‍ തുടങ്ങി. മക്കളെ നല്കി ദൈവം അവരുടെ കുടുംബത്തെ അനുഗ്രഹിച്ചുയര്‍ത്തുകയും ചെയ്തു.… Read More
കുമ്പസാരിച്ചാല്‍ ഫലം കിട്ടണമെങ്കില്‍…
വിശുദ്ധിക്കായി യത്‌നിച്ച് ഫലം നേടാന്‍ ആഗ്രഹിക്കുന്ന ആത്മാവ് കുമ്പസാരം പ്രയോജനപ്പെടുത്തുന്നതിനായി മൂന്ന് കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പൂര്‍ണമായ ആത്മാര്‍ത്ഥതയും തുറവിയും: നിഷ്‌കളങ്കത ഇല്ലാത്ത ആത്മാവാണെങ്കില്‍, ഏറ്റവും ജ്ഞാനവും വിശുദ്ധിയുമുള്ള ഒരു കുമ്പസാരക്കാരനുപോലും ബലം പ്രയോഗിച്ച് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല. കപടതയും നിഗൂഢതയുമുള്ള ആത്മാവ് ആത്മീയജീവിതത്തില്‍ വളരെ അപകടങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും. ഇപ്രകാരമുള്ള ആത്മാവിന് കര്‍ത്താവായ ഈശോപോലും… Read More
ആ പുഞ്ചിരി മനസില്‍നിന്ന് മായില്ല!
ശാലോം ഏജന്‍സി മീറ്റിങ് നടക്കുന്ന സമയം. പുസ്തകങ്ങള്‍ നിരത്തിയിരിക്കുന്ന കൗണ്ടറില്‍ നിന്നും ഉച്ചത്തിലുള്ള സംസാരംകേട്ടു നോക്കിയപ്പോള്‍ ഒരു സിസ്റ്റര്‍ മറ്റൊരാളോട് ഒരു പുസ്തകത്തെപ്പറ്റി സംസാരിക്കുന്നതാണ് കണ്ടണ്ടത്. ‘നിലവിളി കേള്‍ക്കുന്ന ദൈവം’ എന്ന പുസ്തകം കയ്യില്‍ എടുത്തുകാണിച്ചുകൊണ്ടണ്ടാണ് സിസ്റ്റര്‍ സംസാരിക്കുന്നത്.. അതോടെ എനിക്ക് ആകാംക്ഷയായി. ഞാന്‍ പതുക്കെ സിസ്റ്ററിനെ സമീപിച്ചു … സിസ്റ്റര്‍ സ്വന്തം അനുഭവം പങ്കുവയ്ക്കാന്‍… Read More
മിണ്ടിക്കൊണ്ടിരിക്കുക!
ഞാന്‍ ചെറുപ്പത്തില്‍ സ്‌കൂള്‍വിട്ടു വന്നാല്‍ വേഗം അടുക്കളയിലേക്കാണ് പോയിരുന്നത്. അവിടെ അമ്മ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന പലഹാരത്തില്‍ നിന്നും കയ്യിട്ടെടുക്കുന്നതിനൊപ്പം സ്‌കൂളില്‍ നടന്ന സകല കാര്യങ്ങളും വാതോരാതെ പറയും. ഇതിനിടയില്‍ ‘പലഹാരമോഷണം’ അമ്മ ശ്രദ്ധിക്കുകയുമില്ല. സ്‌കൂള്‍ വിട്ടു വരുന്ന മക്കള്‍ അവരുടെ ക്ലാസ്സിലെ വിശേഷങ്ങളും തമാശകളും സംഭവങ്ങളും അമ്മമാരോട് പറയുമ്പോള്‍ എത്ര ചെറുതാണെങ്കിലും കേള്‍ക്കാന്‍ അമ്മമാര്‍ സദാ ഉത്സുകരാണ്.… Read More
അക്രൈസ്തവ യുവതിയുടെ അപ്പത്തിലെ ഈശോ
ഈശോയെ അറിഞ്ഞതുമുതല്‍ ഈശോയെ തിരുവോസ്തിയില്‍ സ്വീകരിക്കുവാന്‍ ഞാന്‍ അതിയായി ആഗ്രഹിച്ചു. ഒരു ഹിന്ദുവായി ജനിച്ചതുകൊണ്ട് എനിക്കത് സാധിക്കാത്തതില്‍ വളരെ ദുഃഖം ഉണ്ടായിരുന്നു. ഒരു ക്രിസ്ത്യാനിയായി ജനിക്കാന്‍ കഴിയാത്തതിന് ഞാന്‍ ഈശോയോട് എപ്പോഴും പരാതി പറയും. അതിരാവിലെ അച്ഛന്റെയും അമ്മയുടെയും കൈപിടിച്ച് പ്രഭാതബലിക്കായി വെള്ളവസ്ത്രം ധരിച്ച് പോകുന്നത് പലപ്പോഴും ഞാന്‍ സ്വപ്നം കാണാറുണ്ട്. അതിന് സാധിക്കാത്തതോര്‍ത്ത് ഏറെ… Read More