‘എന്ത് സുന്ദരമായിരുന്നു ആ നാളുകള്‍! അത് തിരികെ ലഭിച്ചിരുന്നെങ്കില്‍…’ അലസാന്ദ്രാ സ്വപ്നം കണ്ടു. ഏതാണ്ട് ഏഴ് വയസായപ്പോള്‍മുതല്‍ താന്‍ ജീവിച്ചിരുന്ന മോണ്ടിസെല്ലി കന്യാമഠത്തിലെ നാളുകളായിരുന്നു അവളുടെ മനസില്‍. പീറ്റര്‍ ഡെ റിസ്സി – കാതറിന്‍ ബോണ്‍സാ ദമ്പതികളുടെ മകളായി 1522-ല്‍ ജനിച്ച അവള്‍ക്ക് കുഞ്ഞിലേതന്നെ അമ്മയെ നഷ്ടപ്പെട്ടു. അങ്ങനെയാണ് ഫ്‌ളോറന്‍സ് നഗരകവാടത്തിനടുത്തുള്ള മഠത്തില്‍ കന്യാസ്ത്രീയായിരുന്ന അമ്മായി… Read More
Tag Archives: Article
‘ചങ്ക് ‘ഇല്ലാതെ വിഷമിക്കുകയാണോ?
സുരക്ഷാപരിശോധനയുടെ നീണ്ട ക്യൂവും കടന്ന് അകത്തേക്കെത്താന്‍ സമയം കുറച്ചേറെ എടുത്തു. പതിവിലേറെ സന്ദര്‍ശകരുണ്ടായിരുന്നു അന്ന്…. മരിയ മജ്‌ജോരെ ബസിലിക്കാ. ലോകത്തിലെ നാല് പ്രധാനപ്പെട്ട ദൈവാലയങ്ങളിലൊന്നാണ്. അകത്തേക്ക് കടന്നപ്പോഴാണ് തിരിച്ചറിഞ്ഞത്, മിക്കവാറും സന്ദര്‍ശകര്‍ വെറും സന്ദര്‍ശകര്‍ മാത്രമായിരുന്നെന്ന്. ആനവാതില്‍ കടന്ന് അകത്തേക്ക് കയറിയ മിക്കവരുടെയും കൈ നീണ്ടത് കുരിശുവരയ്ക്കാനായിരുന്നില്ല; പോക്കറ്റിലെ മൊബൈലിലേക്കായിരുന്നു, സെല്‍ഫി പെരുന്നാളിന്റെ മുന്നൊരുക്കം. കൊട്ടാരങ്ങളെപ്പോലും… Read More
ഒരു കുമ്പസാരം കണ്ട കാഴ്ചകള്‍
പപ്പയുടെ ജീവിതമെന്ന പാഠപുസ്തകത്തിന്റെ അവസാന ഏടുകളില്‍നിന്നും ഹൃദയഭാരം കുറയ്ക്കുന്ന ഒരു ഒറ്റമൂലി ഞാന്‍ കണ്ടെത്തി. ജീവിതത്തില്‍നിന്നുള്ള മടക്കയാത്രയ്ക്ക് മുമ്പുള്ള ഒരു ചെറിയ കാലയളവില്‍ ഒരിക്കല്‍ മരണവുമായുള്ള മല്‍പിടുത്തത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപെട്ട് പപ്പ വീട്ടില്‍ വിശ്രമിക്കുന്ന സമയം. ഞങ്ങള്‍ മക്കള്‍ എല്ലാവരും ഒരുമിച്ചുകൂടിയിട്ടുണ്ടായിരുന്നു. ഒരു സന്ധ്യയ്ക്ക് പപ്പയുടെ കാല്‍ തിരുമ്മിക്കൊണ്ട് വെറുതെ ഓരോ വിശേഷങ്ങളൊക്കെ പറഞ്ഞ് അരികില്‍… Read More
ശരിക്കും നക്ഷത്രത്തിനെന്താ പ്രശ്‌നം
അന്ന് കുഞ്ഞിപ്പൈതങ്ങളുടെ തിരുനാള്‍ ദിവസമായിരുന്നു. പതിവിലുമേറെ കുഞ്ഞുങ്ങള്‍ വിശുദ്ധ കുര്‍ബാനയ്ക്ക് എത്തിയിട്ടുണ്ട്. പ്രസംഗസമയത്ത് ഒരു വിരുതന്‍ അള്‍ത്താരയുടെ അരുകില്‍ വച്ചിരിക്കുന്ന ഉണ്ണീശോയെ കാണാനായി പോയി. ഉയരത്തിലായതിനാല്‍ അവന് തനിയെ കാണാനായില്ല. അതിനാല്‍ ഉണ്ണീശോയുടെ പീഠത്തിനരികെ കുറെനേരം വട്ടംചവുട്ടി നിന്നിട്ട് അവിടെയുള്ള ക്രിസ്മസ് ട്രീയില്‍നിന്നും ചെറിയൊരു ചുവന്ന നക്ഷത്രവും കൈക്കലാക്കി തിരികെ പോന്നു. വിശുദ്ധ കുര്‍ബാന കഴിഞ്ഞ്… Read More
കത്രികയെടുത്തില്ല, കണ്ണ് മുറിഞ്ഞു!
അന്നൊരു അവധി ദിവസമായിരുന്നു. അതുകൊണ്ട് മദര്‍ സുപ്പീരിയര്‍ പറഞ്ഞു, ഉച്ചകഴിഞ്ഞ് നമുക്ക് പൂന്തോട്ടത്തില്‍ പോകാമെന്ന്. ഞങ്ങള്‍ പൂന്തോട്ടത്തില്‍ നടക്കുന്ന സമയം. മുകളിലേക്ക് നോക്കിയപ്പോള്‍ ഒരു ഉണക്കക്കമ്പ് ചെടികളുടെ വള്ളികള്‍ക്കിടയില്‍ തൂങ്ങിക്കിടക്കുന്നു. മദര്‍ പറഞ്ഞു, ”കത്രിക ഉപയോഗിച്ച് കമ്പ് മുറിച്ചു മാറ്റുക.” എന്നാല്‍ ഒരു ചെറിയ കമ്പല്ലേ; അതിന് കത്രികയുടെ ആവശ്യമില്ലെന്ന് ഞാന്‍ കരുതി. ആ ഉണക്കക്കൊമ്പില്‍… Read More
സ്വര്‍ണം വെള്ളിയാക്കുന്നവര്‍ സൂക്ഷിക്കുക
ദൈവസ്‌നേഹം അനുഭവിച്ച് നല്ല തീക്ഷ്ണതയോടെ ആത്മീയജീവിതം മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കുന്ന കാലം. ഒരു ദിവസം എന്റെ ആത്മീയജീവിതത്തില്‍ ഒരു വീഴ്ച സംഭവിച്ചു. അതോടെ ആകെ തളര്‍ന്നു. ശരീരത്തിലും ആത്മാവിലും വലിയ ഭാരം കയറ്റിവച്ചതുപോലെ. ദൈവസാന്നിധ്യവും അഭിഷേകവും നഷ്ടമായ അവസ്ഥ. അങ്ങനെ വലിയ സങ്കടത്തോടെ ഇരിക്കുമ്പോഴാണ് മനസിലേക്ക് ഒരു ചിന്ത കടന്നുവന്നത്. മറിയവും ജോസഫും അവരുടെ ജീവിതത്തില്‍ ഈശോയെ… Read More
കോഫി റൂമിലെ സംഭാഷണത്തിനുശേഷം…
ഡ്യൂട്ടിയില്‍ നല്ല തിരക്കുള്ള ദിവസം. ഒരു തുള്ളി വെള്ളം കുടിച്ചിട്ടില്ല. ഒടുവില്‍ കുറച്ച് വെള്ളം കുടിക്കാന്‍ വേണ്ടി കോഫി റൂമില്‍ കയറിയതാണ്. കൂടെ ജോലി ചെയ്യുന്ന ഒരു ജൂനിയര്‍ നേഴ്‌സ് അവളുടെ ബ്രേക്ക് ടൈമില്‍ അവിടെ ഉണ്ടായിരുന്നു. ‘ചേച്ചി ഒന്നും കഴിക്കുന്നില്ലേ’ എന്ന് നിഷ്‌കളങ്കമായി അവള്‍ ചോദിച്ചു. ‘ഇന്ന് നല്ല തിരക്കല്ലേ വീട്ടില്‍ ചെന്നിട്ടു കഴിച്ചോളാം’… Read More
പുണ്യാളന്‍
”പത്രൂട്ട്യേ….” നീട്ടിയൊരു വിളി. ജാനുവേലത്തിയുടെയാണ്. ”അവന്‍ ഇപ്പോള്‍ കുറേ വലുതായില്ലേ. ഇനി ആ കളിപ്പേര് മാറ്റി ചെക്കനെ റിന്റോ എന്ന് വിളിച്ചൂകൂടേ’ എന്ന് ചിലര്‍ ചോദിക്കുമ്പോള്‍ തലയാട്ടുമെങ്കിലും പിന്നെയും വീട്ടില്‍ വരുമ്പോള്‍ ജാനുവേലത്തി അതേ വിളിതന്നെ വിളിക്കും. ”പത്രൂട്ടി ഇവിടെല്യേ?” ‘ജാനുവേലത്തി അങ്ങനെ വിളിക്കുന്നതിന്റെ പിന്നിലെ സംഭവം നടക്കുന്നത് തൊണ്ണൂറുകളുടെ ആരംഭത്തിലാണ്. അന്നത്തെ ചോദ്യം ഇങ്ങനെയായിരുന്നു.… Read More
ഡോക്ടറുടെ വീട്ടിലെത്തിയ നസ്രായന്‍
രാവിലെ മൊബൈലില്‍ ഒരു വാട്ട്‌സാപ്പ് സന്ദേശം കണ്ടുകൊണ്ടാണ് എഴുന്നേറ്റത്. ”ഇന്ന് എന്റെ ഡ്രൈവിംഗ് ടെസ്റ്റ് ആണ്. അഞ്ചാം തവണയാണ്. പ്രത്യേകം പ്രാര്‍ത്ഥിക്കണം.” വിദേശത്ത് ജോലിയുള്ള ഒരു ലേഡി ഡോക്ടര്‍ ആണ്. നാട്ടിലെപ്പോലെയല്ല, വിദേശത്ത് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുക പ്രയാസകരമായ കടമ്പയാണ്. ഓരോ തവണ ശ്രമിക്കുമ്പോഴും വലിയ പണച്ചെലവും. ഡോക്ടറെ എനിക്ക് ഫോണ്‍ മെസേജുകളിലൂടെയുള്ള പരിചയമേയുള്ളൂ. ആദ്യമായി… Read More
ശാന്തതയുടെ സമവാക്യം
ഒരു ദിവസം യേശുതമ്പുരാന്‍ ഇങ്ങനെ ഒരു സമവാക്യം കാണിച്ചുതന്നു. 200 = 10. പക്ഷേ എനിക്ക് ആദ്യമൊന്നും പിടികിട്ടിയില്ല എന്താണ് ദൈവം ഉദ്ദേശിച്ചതെന്ന്. അതിനുശേഷം കര്‍ത്താവ് പറഞ്ഞു, നിന്റെ തലയില്‍ ഒരു ദിവസം 200 കാര്യങ്ങള്‍ കിടന്നോടുന്നുണ്ട്. നീ ഒരു കാര്യത്തിന് അഞ്ച് മിനിറ്റ് കൊടുത്താല്‍പോലും നിനക്ക് ആയിരം മിനിറ്റ് വേണം. അഞ്ച് മിനിറ്റ് എന്നത്… Read More