ആവര്‍ത്തനവിരസതയും യാന്ത്രികതയും പലരുടെയും ജീവിതം മടുപ്പിക്കാറുണ്ട്. അതുപോലെ എത്ര കഷ്ടപ്പെട്ടിട്ടും ജീവിതം കരകയറാതെ തകരുക. ഇതും പലരെയും തളര്‍ത്തുന്ന അവസ്ഥയാണ്. ബന്ധങ്ങള്‍ ശരിയാക്കാന്‍ കഴിയാതെ വിഷമിക്കുന്നവരും വളരെയധികം. പ്രാര്‍ത്ഥിച്ചു പ്രാര്‍ത്ഥിച്ചു മടുത്തവരും പഠിച്ചു മടുത്തവരും നമുക്കിടയിലുണ്ട്. ആത്മീയജീവിതവും വഴിമുട്ടിപ്പോയ അവസ്ഥകള്‍ ഉണ്ടാകാം. എത്ര പരിശ്രമിച്ചിട്ടും ജീവിതത്തിലും അവസ്ഥകളിലും ഒരു മാറ്റവും സംഭവിക്കുന്നില്ല. ഇനി എന്തു ചെയ്യും?… Read More
Tag Archives: Article
വജ്രത്തെക്കാള്‍ വിലപ്പെട്ട നിധി
മീറ്റിംഗിനെത്തിയ രണ്ട് യുവതികളെ ചെയര്‍മാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഇരുവരും ശരീരം വേണ്ടവിധം മറയ്ക്കാത്ത വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. യുവതികളോട് ഇരിക്കാന്‍ നിര്‍ദേശിച്ചിട്ട് അവരുടെ കണ്ണുകളിലേക്ക് നോക്കി അദ്ദേഹം സംസാരിക്കാന്‍ ആരംഭിച്ചു.”വജ്രം എവിടെയാണ് കാണപ്പെടുന്നത്? ആഴത്തില്‍, പൊതിഞ്ഞ് സൂക്ഷിക്കപ്പെട്ടിരിക്കുകയാണ് വജ്രം. മുത്തുകള്‍ എവിടെ കാണും? മുത്തുകള്‍ സമുദ്രത്തില്‍ ആഴത്തിലാണ് ഉള്ളത്. അതും മനോഹരമായ ചിപ്പിക്കുള്ളില്‍ പൊതിഞ്ഞ് സുരക്ഷിതമായി. സ്വര്‍ണം… Read More
വിശുദ്ധിയില്‍ വളരാന്‍…
ഓരോരുത്തരും സ്വന്തം വികാരങ്ങളും ഭാവനകളുമനുസരിച്ച് ഭക്തിയെയും ആത്മീയതയെയും ചിത്രീകരിക്കുന്നു. എന്നാല്‍ ഭക്തി, വിശുദ്ധി, ആത്മീയപൂര്‍ണത തുടങ്ങിയവ അടങ്ങിയിരിക്കുന്നത് ബാഹ്യമായ ഭക്തകൃത്യങ്ങളുടെ അനുഷ്ഠാനത്തിലല്ല, സ്‌നേഹത്തിലും നീതിയിലും രൂപാന്തരപ്പെട്ട ഹൃദയത്തിലാണ്. യഥാര്‍ത്ഥ ഭക്തി ആധ്യാത്മികാഭ്യാസങ്ങളുടെ കാര്യമല്ല; നമ്മുടെ ജീവിതം മുഴുവന്‍ ക്രിസ്തുവിന്റെ നേതൃത്വത്തിന്‍കീഴില്‍ കൊണ്ടുവരലാണ്, ദൈവഹിതം നിറവേറ്റലാണത്. ഹൃദയം ദൈവത്തിലുറപ്പിച്ചുകൊണ്ട് ദൈവത്തോട് ആലോചന ചെയ്ത്, അവിടുത്തെ ഹിതം തിരിച്ചറിഞ്ഞ്… Read More
”നീ എവിടെനിന്നു വരുന്നു എങ്ങോട്ടു പോകുന്നു”
വിശ്വാസികളുടെ പിതാവായ അബ്രാഹാമിന്റെ ഭാര്യയായിരുന്നു സാറാ. വിശ്വാസികളുടെ മാതാവ്. അബ്രാഹമിനും സാറായ്ക്കും അവരുടെ വാര്‍ധക്യത്തിലെത്തിയിട്ടും ഒരു കുഞ്ഞുപോലും ജനിച്ചില്ല. സാറാ അതിനൊരു പരിഹാരം കണ്ടുപിടിച്ചു. ഈജിപ്തുകാരിയായ തന്റെ ദാസി ഹാഗാറിനെ അബ്രാഹമിന് ഭാര്യയായി നല്‍കുക. അവളില്‍ അബ്രാഹമിന് ജനിക്കുന്ന കുഞ്ഞിനെ സ്വന്തം കുഞ്ഞായി കരുതി ലാളിച്ചു വളര്‍ത്തുക. അവള്‍ തന്റെ ബുദ്ധി ഭര്‍ത്താവായ അബ്രാഹമിനോടു പറഞ്ഞു.… Read More
‘സമനില തെറ്റിച്ച’ സുവിശേഷകന്‍
നിങ്ങളെ സ്‌നേഹിക്കാന്‍ ഈ ഭൂമിയില്‍ ആരുമില്ലെന്നു കണ്ടാല്‍ നിങ്ങളെന്തു ചെയ്യും? നിങ്ങള്‍ക്കായി കരുതാന്‍ ഒരാളുമില്ലെന്നു തോന്നിയാല്‍, നിങ്ങള്‍ എങ്ങനെ ഈ ജീവിതം ജീവിച്ചുതീര്‍ക്കും? സ്‌നേഹിക്കാനും കാത്തിരിക്കാനുമൊക്കെ ആരെങ്കിലുമുണ്ടെന്ന ധാരണയിലല്ലേ വര്‍ത്തമാനകാലത്തെ ഏതൊരു ക്ഷോഭത്തെയും മറികടന്ന് മുന്നോട്ടുപോകാന്‍ കഴിയുന്നത്. സ്‌നേഹം തണുത്തുറഞ്ഞുപോയാല്‍ സ്വയം നശിക്കാനും മറ്റുള്ളവരെ നശിപ്പിക്കാനും ഒരുമ്പെടുക സ്വാഭാവികമല്ലേ. ഇത്തരമൊരു അനുഭവമാണ് ന്യൂയോര്‍ക്കില്‍ ജീവിച്ചിരുന്ന കുപ്രസിദ്ധ… Read More
രാജ്യഭരണത്തിനിടെ സമ്പാദിച്ച പുണ്യങ്ങള്‍
ദൈവാലയത്തിന്റെ വാതില്‍ തുറന്നിട്ടില്ലെങ്കില്‍ അതിന്റെ പ്രവേശനകവാടത്തിനു മുന്‍പില്‍ മുട്ടുകുത്തി സക്രാരിയിലെ ഈശോയെ ആരാധിക്കും. ഏത് തണുപ്പിലും അപ്രകാരമുള്ള ആരാധനക്കായി ഏറെനേരം ചെലവഴിക്കും. കാസിമിര്‍ എന്ന യുവാവിന്റെ പതിവുകളിലൊന്നായിരുന്നു അത്. പോളണ്ടിന്റെയും ലിത്ത്വേനിയയുടെയും രാജാവായിരുന്ന കാസിമിര്‍ നാലാമന്‍ രാജാവിന്റെയും പത്‌നിയായ എലിസബത്തിന്റെയും മകനായിരുന്നു കാസിമിര്‍. മാതാപിതാക്കളുടെ പതിമൂന്ന് മക്കളില്‍ മൂന്നാമനായി പോളണ്ടിലെ ക്രാക്കോവിലെ രാജകൊട്ടാരത്തില്‍ 1458… Read More
രോഗീലേപനത്തിന്റെ അത്ഭുതശക്തി
ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്ന ഒരാളെ ഐ.സി.യുവില്‍വച്ച് സന്ദര്‍ശിക്കാനിടയായി. അദ്ദേഹത്തിന്റെ മകനാണ് ഒപ്പമുണ്ടായിരുന്നത്. അവനോട് സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ പപ്പയ്ക്ക് രോഗീലേപനം നല്കാമായിരുന്നില്ലേ എന്ന് ഞാന്‍ ചോദിച്ചു. ‘പപ്പയ്ക്ക് അത്ര സീരിയസൊന്നുമല്ല’ എന്നാണ് മറുപടി പറഞ്ഞത്. ഗുരുതരാവസ്ഥയിലാകുമ്പോള്‍മാത്രമല്ല രോഗീലേപനം നല്‍കാവുന്നത് എന്ന് ഞാന്‍ അപ്പോള്‍ ചൂണ്ടിക്കാണിച്ചു. സത്യത്തില്‍ ഇത് ഞാന്‍ പറഞ്ഞത് എന്റെ വ്യക്തിപരമായ രണ്ട് അനുഭവങ്ങളില്‍നിന്നുമാണ്. ഒന്ന് എന്റെ സ്വന്തം… Read More
ചെക്ക് പോസ്റ്റിനും കാടിനുമിടയിലെ ജപമാല !
എനിക്കന്ന് 50 വയസിനുമേല്‍ പ്രായമുണ്ട്. വര്‍ഷങ്ങളോളം പ്രശസ്ത കമ്പനികളില്‍ ജോലി ചെയ്തു. പക്ഷേ പണം ഗവേഷണാവശ്യങ്ങള്‍ക്കായി ചെലവാക്കിയതിനാല്‍ കാര്യമായ സമ്പാദ്യമൊന്നും ബാക്കിയുണ്ടായിരുന്നില്ല. അപ്പോഴാണ് നല്ലൊരു ജോലി വേണമെന്ന് തോന്നിയത്. അങ്ങനെയിരിക്കേ ഒരു ദിവസം അപ്രതീക്ഷിതമായി പത്രത്തില്‍ ഒരു പരസ്യം കണ്ടു. പാക്കേജിങ്ങ് രംഗത്ത് പരിചയമുള്ള ഒരു സീനിയര്‍ മെക്കാനിക്കല്‍ എഞ്ചിനീയറെ ഉഗാണ്ടയില്‍ ഒരു വലിയ കമ്പനിയില്‍… Read More
ഈശോ നീട്ടിയ പിങ്ക് ബൊക്കെ
മാര്‍ച്ച് 19, 2020. രാവിലെ ജോലി കഴിഞ്ഞ് ആശുപത്രിയില്‍നിന്ന് റൂമിലേക്ക് വരികയാണ്. പതിവില്ലാത്തവിധം ശരീരം മുഴുവന്‍ തളര്‍ച്ച. ഒരടിപോലും നടക്കാന്‍ പറ്റാത്ത വിധം കാലുകളില്‍ വേദന. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലായില്ല. പതിനഞ്ചു മിനിറ്റില്‍ എത്തേണ്ട ദൂരം ഏകദേശം ഒരു മണിക്കൂര്‍ കൊണ്ടാണ് നടന്നെത്തിയത്. എങ്ങനെയോ കുളിച്ചു. മുറിയില്‍ കയറി. ഒന്നും കഴിച്ചില്ല. നേരെ കട്ടിലിലേക്ക്…… Read More
തെറ്റിയ വഴിയുടെ റൂട്ട് മാപ്പ് എന്തിന്?
”അച്ചാ, എനിക്ക് ഇങ്ങനെയൊരു വീഴ്ച സംഭവിച്ചു”, അല്ലെങ്കില്‍ ”ഇങ്ങനെയൊരു തെറ്റ് സംഭവിച്ചു” എന്ന് ഏറ്റ് പറയുമ്പോള്‍ ഞാന്‍ ഒരു ഉപദേശം പലര്‍ക്കും കൊടുക്കാറുണ്ട്.സംഭവിച്ചുപോയ തെറ്റിന്റെ റൂട്ട് മാപ്പ് എടുക്കണമെന്ന് പറയും, ഉറവിടം മനസിലാക്കണമല്ലോ. ചിലപ്പോള്‍ ഫോണിലൂടെയോ ചാറ്റിലൂടെയോ അല്ലെങ്കില്‍ നേരിട്ടോ ഒരു പ്രത്യേക വ്യക്തിയോട് സംസാരിച്ചതാവാം. അല്ലെങ്കില്‍ ഒരു ന്യൂസ് ഫീഡ് തിരഞ്ഞപ്പോള്‍ കണ്ട ന്യൂസ്… Read More